ലഹരി ടീച്ചറുടെ വെളിപ്പെടുത്തൽ: ദ​മ്പ​തി​ക​ൾ വി​ല​സി​യ​തു വ്യാ​ജ വി​ലാ​സ​ത്തി​ൽ
Thursday, October 7, 2021 2:56 PM IST
ആ​ലു​വ: കാ​ക്ക​നാ​ട് ഫ്ലാ​റ്റി​ൽ​നി​ന്നു കോ​ടി​ക​ളു​ടെ എം​ഡി​എം​എ പി​ടി​കൂ​ടി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ടീ​ച്ച​റ​മ്മ​യെ​ന്ന മു​ഖ്യ പ്ര​തി സു​സ്മി​ത​യെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്ത​തി​ൽ​നി​ന്നും കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ ക​ണ്ടെ​ത്തി​യ​താ​യി എ​ക്സൈ​സ് ക്രൈം​ബ്രാ​ഞ്ച് അ​സി. ക​മ്മീ​ഷ​ണ​ർ ടി.​എം. കാ​സിം.

ഒ​ന്നാം പ്ര​തി​യാ​യ മു​ഹ​മ്മ​ദ് ഫ​ബാ​സും ഭാ​ര്യ ഷ​ബ്ന​യും ആ​ഡം​ബ​ര ഹോ​ട്ട​ലു​ക​ളി​ലും ഫ്ലാ​റ്റു​ക​ളി​ലും ഒ​രു വ​ർ​ഷ​മാ​യി താ​മ​സി​ച്ചി​രു​ന്ന​ത് വ്യാ​ജ വി​ലാ​സ​ത്തി​ലാ​യി​രു​ന്നു. തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളി​ൽ സ്വ​ന്തം ഫോ​ട്ടോ മാ​ത്രം പ​തി​ച്ച് വ്യാ​ജ വി​ലാ​സി​ത്തി​ലാ​ണ് ല​ഹ​രി​യി​ട​പാ​ടു​മാ​യി ദ​മ്പ​തി​ക​ൾ കൊ​ച്ചി​യി​ൽ വി​ല​സി​യി​രു​ന്ന​തെ​ന്നു ടീ​ച്ച​ർ ത​ന്നെ​യാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു മൊ​ഴി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ല​ഹ​രി​യി​ട​പാ​ടു​ക​ളി​ൽ പ്ര​ധാ​ന ക​ണ്ണി​യാ​യ മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി സു​സ്മി​ത ഫി​ലി​പ്പി​നെ ഏ​റെ നി​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം എ​ക്സൈ​സ് ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​ദ്യം അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ൾ​ക്കു വേ​ണ്ടി സ​ജീ​വ​മാ​യി ഇവർ രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു.

ഒ​ന്നാം പ്ര​തി ഫ​ബാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൊ​ച്ചി കേ​ന്ദ്ര​മാ​ക്കി​യു​ള്ള ല​ഹ​രി മാ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​യ​ന്ത്രി​ച്ചി​രു​ന്ന​ത് ടീ​ച്ച​റാ​ണ്. ഇ​വ​ർ​ക്ക് ഫ്ലാ​റ്റു​ക​ളും വീ​ടു​ക​ളും ത​ര​പ്പെ​ടു​ത്തി കൊ​ടു​ത്തി​രു​ന്ന ടീ​ച്ച​റെ ചോ​ദ്യം ചെ​യ്ത​തി​ൽ​നി​ന്നാ​ണ് പ്ര​തി​ക​ൾ വ്യാ​ജ​രേ​ഖ​ക​ൾ ച​മ​ച്ചി​രു​ന്ന കാ​ര്യം പു​റ​ത്താ​യ​ത്.

എം​ജി റോ​ഡി​ലു​ള്ള ഒ​രു ഹോ​ട്ട​ലി​ൽ ഫ​ബാ​സി​ന്‍റെ​യും ഭാ​ര്യ ഷ​ബ്ന​യു​ടെ​യും വ്യാ​ജ വി​ല​സാ​ത്തി​ൽ മു​റി​യെ​ടു​ത്തു ല​ഹ​രി പാ​ർ​ട്ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചി​രു​ന്ന​താ​യും അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ടീ​ച്ച​റാ​യി​രു​ന്നു ഇ​തി​ന്‍റെ മു​ഖ്യ സം​ഘാ​ട​ക. ഇ​തി​ൽ സ്ഥി​ര​മാ​യി പ​ങ്കെ​ടു​ത്തി​രു​ന്ന​വ​ർ ക്രൈം ​ബ്രാ​ഞ്ചി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ടീ​ച്ച​റു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് പ​രി​ശോ​ധി​ച്ചു പ​ണ​മി​ട​പാ​ടു​ക​ൾ ന​ട​ത്തി​യ​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. വ്യാ​ജ​രേ​ഖ​ക​ൾ ച​മ​ച്ച കേ​സ് പോ​ലീ​സി​നു കൈ​മാ​റും.