സ്റ്റാലിനെ തമിഴകത്തെ ഹീറോയാക്കി അഞ്ചു പ്രഖ്യാപനങ്ങൾ
Monday, September 27, 2021 2:19 PM IST
ത​മി​ഴ് രാ​ഷ്‌ട്രീയ​ത്തി​ൽ ഒരു ഭരണ വിസ്മയം അരങ്ങേറുകയാണ്. അതിനു ചുക്കാൻ പിടിക്കുന്നതു എം.കെ. സ്റ്റാലിൻ എന്ന മുഖ്യമന്ത്രിയും. സ്റ്റാലിന്‍റെ നേതൃത്വത്തിൽ തമിഴകത്തു നടക്കുന്ന ജനപ്രിയ ഭരണത്തെ വിലയിരുത്തുന്ന ലേഖനം താഴെ:

സിനിമയും രാഷ്‌‌ട്രീയവും

ത​മി​ഴ​ക രാഷ്‌ട്രീയ​ത്തി​ന്‍റെ ച​രി​ത്രം പ​ര​തു​ന്പോ​ൾ ആ​രം​ഭം മു​ത​ലെ സി​നി​മ​യും രാഷ്‌ട്രീ​യ​വും ഇ​ഴ​ ചേ​ർ​ന്നു കി​ട​ക്കു​ന്നു. "ഇ​ന്ന​ത്തെ സി​നി​മ​യി​ലെ സൂ​പ്പ​ർ സ്റ്റാ​ർ നാ​ള​ത്തെ മു​ഖ്യ​മ​ന്ത്രി’ ആ​ണെ​ന്ന് ത​മി​ഴ്നാ​ട്ടി​ലെ കൊ​ച്ചു​കു​ട്ടി​ക്കുപോ​ലും അ​റി​യാം. മു​ഖ്യ​മ​ന്ത്രി​മാ​രാ​യി​രു​ന്ന അ​ണ്ണാ​ദു​രൈ, ക​രു​ണാ​നി​ധി, എം​ജി​ആ​ർ, ജാ​ന​കി രാ​മ​ച​ന്ദ്ര​ൻ, ജ​യ​ല​ളി​ത എ​ന്നി​വ​ർ​ക്കൊ​ക്കെ സി​നി​മ​യാ​യി​രു​ന്നു രാഷ്്‌ട്രീയ പ്ര​വേ​ശ​ന​ത്തി​ന്‍റെ വാ​തി​ൽ.

ഈയ​ടു​ത്ത കാ​ലം വ​രെ ക​രു​ണാ​നി​ധി​യു​ടെ​യും ജ​യ​ല​ളി​ത​യു​ടെ​യും ത​ണ​ലി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്നു സം​സ്ഥാ​ന​ത്തെ ദ്രാ​വി​ഡ പാ​ർ​ട്ടി​ക​ളാ​യ അ​ണ്ണാ ഡി​എം​കെ​യും ഡി​എം​കെ​യും. ഈ ​ര​ണ്ടു വ​ട​വൃ​ക്ഷ​ങ്ങ​ളും ക​ട​പു​ഴ​കി​യ​പ്പോ​ൾ ര​ണ്ട് ദ്രാ​വി​ഡ പാ​ർ​ട്ടി​ക​ൾ​ക്കും അ​സ്തിത്വ​ത്തി​നുനേ​രേയും ചോ​ദ്യ​ങ്ങ​ളു​യ​ർ​ന്നു.

എ​ന്നാ​ൽ, അ​ച്ഛ​നി​ൽനി​ന്നു പ​ഠി​ച്ച രാഷ്‌ട്രീയ പാ​ഠ​ങ്ങ​ളും അ​നു​ഭ​വ​ങ്ങ​ൾ സ​മ്മാ​നി​ച്ച പാ​ക​പ്പെ​ടു​ത്ത​ലുംകൊ​ണ്ട് ജ​ന​കീ​യ നേ​താ​വി​ലേ​ക്കു മു​ഖ്യ​മ​ന്ത്രി സ്റ്റാ​ലി​ൻ വ​ള​രു​ന്ന കാ​ഴ്ച​യാ​ണ് ന​വ​യു​ഗ ത​മി​ഴ​ക​ത്തി​ലെ സ​ന്തോ​ഷം ന​ൽ​കു​ന്ന രാഷ്​ട്രീയ​വാ​ർ​ത്ത.

അ​ഞ്ചു പ്ര​ഖ്യാ​പ​ന​ങ്ങ​ൾ

മേയ് ഏ​ഴി​നു ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യാ​യി സ്ഥാ​ന​മേ​റ്റ എം.​കെ.​സ്റ്റാ​ലി​ൻ അന്നു ജ​ന​പ്രി​യ​മാ​യ അ​ഞ്ച് പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ന​ട​ത്തി.

റേ​ഷ​ൻ കാ​ർ​ഡു​ള്ള​വ​ർ​ക്ക് 4000 രൂ​പ ന​ൽ​ക​ൽ, ആ​ട്ടിൻ പാ​ലി​ന് ലി​റ്റ​റി​ന് മൂ​ന്നു രൂ​പ കു​റ​യ്ക്ക​ൽ, സ്ത്രീ​ക​ൾ​ക്കു ബ​സു​ക​ളി​ൽ സൗ​ജ​ന്യ​യാ​ത്ര, കോ​വി​ഡ് ചി​കി​ത്സ മു​ഖ്യ​മ​ന്ത്രി​യു​ടെ ഇ​ൻ​ഷ്വ​റ​ൻ​സ് സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​ക്ക​ൽ, ഓ​രോ നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലും ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ൾ സ്വീ​ക​രി​ക്കു​ന്ന സെ​ൽ രൂ​പീ​ക​രി​ച്ചു നൂ​റു ദി​വ​സ​ത്തി​ന​കം പ​രി​ഹാ​രം കാ​ണ​ൽ എ​ന്നി​വ​യാ​യി​രു​ന്നു അ​ഞ്ച് പ്ര​ഖ്യാ​പ​ന​ങ്ങ​ൾ.

അ​ധി​കാ​ര​ത്തി​ലേ​റി നാ​ലു മാ​സ​ങ്ങ​ൾ പി​ന്നി​ടു​ന്പോ​ൾ പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​ക​ൾ ക​ട​ലാ​സി​ലൊ​തു​ങ്ങാ​തെ ഒ​രു പ​രി​ധി​വ​രെ പ്രാ​ബ​ല്യ​ത്തി​ലാ​ക്കു​ന്ന​തി​ൽ വി​ജ​യി​ച്ചു എ​ന്നുത​ന്നെ​യാ​ണ് വി​ല​യി​രു​ത്ത​ൽ.

ത​ന്‍റെ ഏ​തു നി​ല​പാ​ടു​ക​ളെ​യും സ്തു​തിവ​ച​ന​ങ്ങ​ളാ​ൽ നി​റ​യ്ക്കു​ന്ന​വ​രെ ബോ​ധ​പൂ​ർ​വം മാ​റ്റി​നിർ​ത്താ​നും മ​ന്ത്രി​മാ​ർ തു​ട​ങ്ങി സെ​ക്ര​ട്ട​റി​മാ​ർ വ​രെ പ്ര​ധാ​ന​വ​കു​പ്പു​ക​ളു​ടെ​യെ​ല്ലാം ചു​മ​ത​ല അ​ഴി​മ​തി​ര​ഹി​ത​ർ​ക്കും അ​ത​തു മേ​ഖ​ല​ക​ളി​ൽ പ​യ​റ്റിത്തെളി​ഞ്ഞ​വ​ർ​ക്കും ഏ​ൽ​പ്പി​ച്ചുകൊ​ടു​ക്കാ​നും അ​ദ്ദേ​ഹ​ത്തി​നു ക​ഴി​ഞ്ഞി​ട്ടു​ണ്ട് എ​ന്ന​താ​ണ് പൊ​തു​ജ​ന​വി​കാ​രം.

ശ​ത്രു​താ രാഷ്‌ട്രീയം വിട്ടു

പ​തി​റ്റാ​ണ്ടു​ക​ളാ​യി ത​മി​ഴ​കം സാ​ക്ഷ്യംവ​ഹി​ച്ചി​രു​ന്ന​തു ശ​ത്രു​താ രാഷ്‌ട്രീയ​ത്തി​നാ​ണെ​ന്നു പ​റ​യു​ന്ന​തി​ൽ ഒ​ട്ടും അ​തി​ശ​യോ​ക്തി​യി​ല്ല. അ​തി​നു സ്റ്റാ​ലി​ൻ മാ​റ്റ​ത്തി​ന്‍റെ കൊ​ടു​ങ്കാ​റ്റാ​കു​ക​യാ​ണ്... അ​തു ബോ​ധ​പൂ​ർ​വ​വു​മാ​ണ്. ര​ണ്ട് കാ​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.
1. ചെ​റു​പ്പ​ത്തി​ലേ രാഷ്‌ട്രീയ​ത്തി​ലേ​ക്കി​റ​ങ്ങി, പാ​ർ​ട്ടി​യി​ലെ അ​ണി​ക​ളു​ടെകൂ​ടെ പ്ര​വ​ർ​ത്തി​ച്ചു താ​ഴെ​ത്ത​ട്ടു​മു​ത​ലു​ള്ള​വ​രു​ടെ ഹൃ​ദ​യ​ത്തി​ൽ അ​യാ​ൾ സ്ഥാ​നം നേ​ടി​യി​രി​ക്കു​ന്നു.
2. 68 വ​യ​സാ​യ സ്റ്റാ​ലി​നു രാ​ഷ്‌ട്രീയ​ത്തി​ൽനി​ന്ന് ഇ​നി ഒ​ന്നും നേ​ടാ​നി​ല്ല. രാഷ്‌ട്രീയ​ക്കാ​ർ​ക്കെ​തി​രേ പ​റ​യ​പ്പെ​ടു​ന്ന "കൈയി​ട്ടു​വാരൽ, ഓ​ഹ​രി അ​ടി​ച്ചു​മാ​റ്റ​ൽ’ ഇ​തി​ന്‍റെ​യൊ​ന്നും ആ​വ​ശ്യം അ​യാ​ൾ​ക്കി​ല്ല. പ്ര​തി​പ​ക്ഷ​ത്തെ​യും എ​തി​ർ​ക്കു​ന്നവ​രെ​യും വി​മ​ത​രെ​യും കാ​ഴ്ച​പ്പാ​ടു​ക​ൾകൊ​ണ്ട് അ​ദ്ദേ​ഹം സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്നു.

രാഷ്‌ട്രീയ ന​ന്മ​ക​ൾ

മു​ൻ ​മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ഒ.​ പ​നീ​ർ​സെ​ൽ​വ​ത്തി​ന്‍റെ ഭാ​ര്യ ജ​യ​ല​ക്ഷ്മി മ​രി​ച്ച​ത് ഈ​യി​ടെ​യാ​ണ്. രാഷ്‌ട്രീയ വൈ​രാ​ഗ്യം മ​റ​ന്നു പ്ര​തി​പ​ക്ഷ​വൈ​രം മ​റ​ന്ന് പ​നീ​ർ​സെ​ൽ​വ​ത്തെ ആ​ശ്വ​സി​പ്പി​ക്കാ​ൻ സ്റ്റാ​ലി​നും മ​ക​ൻ ഉ​ദ​യ​നി​ധി​യും ഡി​എം​കെ പ്ര​വ​ർ​ത്ത​ക​രും ആ​ശു​പ​ത്രി​യി​ൽ ഓ​ടി​യെ​ത്തി​യി​രു​ന്നു.

പ​നീ​ർ​സെ​ൽ​വ​ത്തെ, സ്റ്റാ​ലി​ൻ ചേ​ർ​ത്തു നി​ർ​ത്തി സ​മാ​ധാ​നി​പ്പി​ക്കു​ന്ന ചി​ത്രം കാ​മ​റ​ക്ക​ണ്ണു​ക​ൾ ഒ​പ്പി​യെ​ടു​ത്തി​രു​ന്നു. അ​ണ്ണാ ഡി ​എം​കെ​യി​ലെ​യും ഡി​എം​കെ​യി​ലെയും നേ​താ​ക്ക​ളാ​രും പ​തി​റ്റാ​ണ്ടു​ക​ളാ​യി അ​ങ്ങ​നെ ചെ​യ്ത പാ​ര​ന്പ​ര്യ​മി​ല്ല. അ​തു​കൊ​ണ്ടുത​ന്നെ ഒ​രു പാ​ട് യു​വ​ജ​ന​ങ്ങ​ളും ഈ ​കൂ​ടി​ക്കാ​ഴ്ച ചി​ത്ര​ത്തെ വൈ​റ​ൽ ആ​ക്കി​യി​രു​ന്നു.


മു​ൻ സ​ർ​ക്കാ​ർ കു​ട്ടി​ക​ൾ​ക്കു വി​ത​ര​ണം ചെ​യ്യാ​നാ​യി ത​യ​റാ​ക്കി​വ​ച്ചി​രു​ന്ന 65 ല​ക്ഷം സ്കൂൾബാ​ഗു​ക​ളി​ൽ ജ​യ​ല​ളി​ത​യു​ടെ​യും മു​ൻ മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി പ​ള​നി​സ്വാ​മി​യു​ടെ​യും ചി​ത്ര​ങ്ങ​ളാ​ണ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്.

അ​വ മാ​റ്റി ഇ​പ്പോ​ഴ​ത്തെ മു​ഖ്യ​മ​ന്ത്രി​യു​ടെ ചി​ത്രം അ​ച്ച​ടി​ച്ചു​പ​യോ​ഗി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​തി​നി​ധി​ക​ളും അ​ണി​ക​ളും ശിപാ​ർ​ശ ചെ​യ്ത​പ്പോ​ൾ അ​തി​നു ചെ​ല​വു വ​രു​ന്ന 13 കോ​ടി രൂ​പ വി​ദ്യാ​ർ​ഥി​ക​ളു​ടെത​ന്നെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഉ​പ​യു​ക്ത​മാ​ക്കാ​ൻ ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യ​തും സ്റ്റാ​ലി​നാ​ണ്.

പു​ക​ഴ്ത്ത​ല്ലേ... പറഞ്ഞേക്കാം

ഈ​യി​ടെ അ​സം​ബ്ലി​യി​ൽ മു​ഖ്യ​മ​ന്ത്രി സ്റ്റാ​ലി​നെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ ന​യ​ങ്ങ​ളെ​യും പു​ക​ഴ്ത്തി​പ്പ​റ​ഞ്ഞ ഗൂ​ഡ​ല്ലൂ​രി​ലെ നി​യ​മ​സ​ഭാം​ഗ​മാ​യ ജി. ​അ​യ്യ​പ്പനു ശ​ക്ത​മാ​യ താ​ക്കീ​ത് ന​ൽ​കി​ക്കൊ​ണ്ട് അ​യാ​ൾ പ​റ​ഞ്ഞു. "താ​ങ്ക​ൾ താ​ങ്ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ളെ​ക്കു​റി​ച്ച് സം​സാ​രി​ക്കൂ, സ്തു​തി പാ​ടു​ന്ന​ത് നി​യ​ന്ത്രി​ക്കൂ. ഇ​തെ​ന്‍റെ ക​ൽ​പ്പ​ന​യാ​ണ്. അ​ല്ലെ​ങ്കി​ൽ ഞാ​ൻ താ​ങ്ക​ൾ​ക്കെ​തി​രേ നി​യ​മ​ ന​ട​പ​ടി ആ​രം​ഭി​ക്കും.’’ ഇ​തും രാഷ്‌ട്രീയ​ത്തി​ന്‍റെ പു​തി​യ സ​മീ​പ​ന​മാ​ണ്.

ഒ​രു പ്ര​വ​ച​നം ന​ട​ത്താം: ആ​രോ​ഗ്യ​പ​ര​മാ​യ പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ങ്കി​ൽ ത​മി​ഴ്നാ​ട് ഭ​ര​ണം അദ്ദേഹത്തിന്‍റെ കൈ​ക​ളി​ലാ​യി​രി​ക്കും ഇ​നി കു​റെ വ​ർ​ഷ​ങ്ങ​ളി​ൽ.!
വാ​ൽ​ക്ക​ഷ​ണം: ന​ന്മ വി​ല​സ​ട്ടെ പ​ക​ല​ന്തി​യോ​ളം.

- ഡോ. ​ആ​ൻ​സ​ൻ പാ​ണേ​ങ്ങാ​ട​ൻ