ചോ​ദ്യം ചെ​യ്യ​ലി​നി​ടെ ഇറങ്ങിയോടി വിഷം കഴിച്ചു; എന്നിട്ടും കൊലക്കേസ് പിന്നാലെയെത്തി!
Saturday, September 18, 2021 10:18 AM IST
കൽപ്പറ്റ: ആ ഇറങ്ങിയോട്ടവും വിഷം കഴിക്കലും അർജുനെ രക്ഷിച്ചില്ല, മാത്രമല്ല കൂടുതൽ വിനയായി മാറുകയും ചെയ്തു. പ​ന​മ​രം-​നെ​ല്ലി​യ​മ്പം കാ​വ​ട​ത്ത് റി​ട്ട​യേ​ര്‍​ഡ് അ​ധ്യാ​പ​ക​ന്‍ പ​ദ്മാ​ല​യ​ത്തി​ല്‍ കേ​ശ​വ​ന്‍(70), ഭാ​ര്യ പ​ദ്മാ​വ​തി(68) എ​ന്നി​വ​ര്‍ കൊ​ല്ല​പ്പെ​ട്ട കേ​സി​ലാണ് കൗതുകകരമായ വഴിത്തിരിവ്.

അതും മൂന്നു മാസങ്ങൾക്കു ശേഷം. ദ​മ്പ​തി​ക​ളു​ടെ അ​യ​ല്‍​വാ​സി താ​ഴെ നെ​ല്ലി​യ​മ്പം കു​റു​മ കോ​ള​നി​യി​ലെ പ​രേ​ത​രാ​യ ബാ​ബു-​ ഇ​ന്ദി​ര ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ അ​ര്‍​ജു​നെ​(24)യാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇറങ്ങിയോട്ടം

ക​ഴി​ഞ്ഞ ഒ​മ്പ​തി​നു മാ​ന​ന്ത​വാ​ടി ഡി​വൈ​എ​സ്പി​യു​ടെ കാ​ര്യാ​ല​യ​ത്തി​ല്‍ ചോ​ദ്യം ചെ​യ്യു​ന്ന​തി​നി​ടെ പു​റ​ത്തേ​ക്കോ​ടി​യ അ​ര്‍​ജു​ന്‍ വി​ഷം ക​ഴി​ച്ച് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. പിന്നീട് കുറെ നാൾ ആശുപത്രിയിലായിരുന്നു. എന്നാൽ, ഇറങ്ങിയോട്ടവും വിഷം കഴിക്കലുമൊന്നുകൊണ്ടു വിട്ടുകളയാൻ പോലീസ് തയാറായിരുന്നില്ല.

മേ​പ്പാ​ടി അ​ര​പ്പ​റ്റ വിം​സ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ കഴിയുന്നതുവരെ പോലീസ് കാത്തിരുന്നു. സുഖമായി എന്നുറപ്പായ ശേഷം വീ​ണ്ടും ചോ​ദ്യം ചെയ്യൽ. ഒടുവിൽ നിൽക്കക്കള്ളിയില്ലാതെ യു​വാ​വ് കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

മാരക ആക്രമണം

മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ​യാ​ണ് അ​ര്‍​ജു​ന്‍ കൊ​ല ന​ട​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സ് കണ്ടെത്തൽ. ജൂ​ണ്‍ 10നു ​രാ​ത്രി ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ലാ​ണ് ദ​മ്പ​തി​ക​ള്‍ കൊ​ല്ല​പ്പെ​ട്ട​ത്. വ​യ​റി​നും ത​ല​യ്ക്കും വെ​ട്ടും​ കു​ത്തു​മേ​റ്റ കേ​ശ​വ​ന്‍ രാ​ത്രി​ത​ന്നെ മ​രി​ച്ചു. നെ​ഞ്ചി​നും ക​ഴു​ത്തി​നും ഇ​ട​യി​ല്‍ കു​ത്തേ​റ്റ പ​ദ്മാ​വ​തി പി​റ്റേ​ന്നു മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​ണ് മ​രി​ച്ച​ത്.

മാ​ന​ന്ത​വാ​ടി ഡി​വൈ​എ​സ്പി എ.​പി.​ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മൂ​ന്നു മാ​സ​ത്തി​ല​ധി​കം നീ​ണ്ട അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് ഇ​ര​ട്ട​ക്കൊ​ല​യു​ടെ ചു​രു​ള​ഴി​ഞ്ഞ​ത്. മാ​ന​ന്ത​വാ​ടി പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എം.​എം.​അ​ബ്ദു​ല്‍ ക​രീം, കേ​ണി​ച്ചി​റ പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സ​തീ​ഷ്‌​കു​മാ​ര്‍, ക​ല്‍​പ​റ്റ സൈ​ബ​ര്‍ പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി.​എ​സ്.​ജി​ജേ​ഷ് എ​ന്നി​വ​ര​ട​ക്കം 41 പേ​ര​ട​ങ്ങു​ന്ന​താ​യി​രു​ന്നു പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം.

മൊ​ഴി​യി​ല്‍ വൈ​രു​ധ്യം

കേ​സ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മു​ന്‍​കാ​ല കു​റ്റ​വാ​ളി​ക​ള​ട​ക്കം മൂ​വാ​യി​ര​ത്തോ​ളം പേ​രെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തി​രു​ന്നു. അ​ഞ്ചു​ ല​ക്ഷ​ത്തോ​ളം മൊ​ബൈ​ല്‍ ഫോ​ണ്‍ കോ​ളു​ക​ളും പ്ര​ദേ​ശ​ത്തെ​യും സ​മീ​പ ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​യും 150ഓ​ളം സി​സി​ടി​വി കാ​മ​റ​ക​ളി​ലെ ദൃ​ശ്യ​ങ്ങ​ളും പ​രി​ശോ​ധി​ച്ചു.
അ​ര്‍​ജു​ന​നെ​യും നേ​ര​ത്തേ ചോ​ദ്യം ചെ​യ്തി​രു​ന്നു. മൊ​ഴി​യി​ല്‍ വൈ​രു​ധ്യം ക​ണ്ട​തി​നാ​ല്‍ വീ​ണ്ടും ഡി​വൈ​എ​സ്പി ഓ​ഫീ​സി​ല്‍ എ​ത്തി​ച്ച് ചോ​ദ്യം ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് കൈ​വ​ശം സൂ​ക്ഷി​ച്ച വി​ഷം ക​ഴി​ച്ച് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​ത്.

മോ​ഷ​ണം ല​ക്ഷ്യ​മി​ട്ട് സം​ഭ​വ​ ദി​വ​സം സ​ന്ധ്യ​ക്കു വീ​ട്ടി​ല്‍ ക​യ​റി​ക്കൂ​ടി പൂ​ജാ​മു​റി​യി​ല്‍ പ​തു​ങ്ങി​യ അ​ര്‍​ജു​ന​നെ കേ​ശ​വ​ന്‍ കാ​ണാ​നി​ട​യാ​യി. ഇ​തേ​ത്തു​ട​ര്‍​ന്നു അ​ര്‍​ജു​ന്‍ കൈ​യി​ല്‍ ക​രു​തി​യി​രു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ചു ദ​മ്പ​തി​ക​ളെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പി​ച്ച് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു.

അ​ര്‍​ജു​ന്‍ സ​ഹോ​ദ​ര​നൊ​പ്പ​മാ​ണ് വീ​ട്ടി​ല്‍ താ​മ​സം. ദ​മ്പ​തി​ക​ള്‍ കൊ​ല്ല​പ്പെ​ട്ട വീ​ടി​നു പി​ന്ന​ലെ വ​യ​ലി​ലൂ​ടെ പ്ര​തി​യു​ടെ വീ​ട്ടി​ല്‍ എ​ളു​പ്പ​മെ​ത്താം.താ​ഴെ നെ​ല്ലി​യ​മ്പ​ത്തു കാ​പ്പി​ത്തോ​ട്ട​ത്തി​ലാ​ണ് ദ​മ്പ​തി​ക​ളു​ടെ ഇ​രു​നി​ല വീ​ട്.

നിലവിളി

രാ​ത്രി നി​ല​വി​ളി​ കേ​ട്ടു നാ​ട്ടു​കാ​ര്‍ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ള്‍ മു​ന്‍ ​വാ​തി​ല്‍ തു​റ​ന്നു​കി​ട​ക്കു​ക​യാ​യി​രു​ന്നു. അ​ക​ത്തു നോ​ക്കി​യ​പ്പോ​ഴാ​ണ് ഹാ​ളി​ല്‍ കോ​ണി​പ്പ​ടി​ക്ക​ടു​ത്തു സോ​ഫ​യി​ല്‍ ര​ക്തം​വാ​ര്‍​ന്നു ക​മി​ഴ്ന്നു​കി​ട​ക്കു​ന്ന നി​ല​യി​ല്‍ കേ​ശ​വ​നെ ക​ണ്ട​ത്.

തു​ണി മു​റി​വി​ല്‍ അ​മ​ര്‍​ത്തി നി​ല​വി​ളി​ക്കു​ക​യാ​യി​രു​ന്നു പ​ദ്മാ​വ​തി. സം​ഭ​വ​സ​മ​യം വീ​ട്ടി​ല്‍ ദ​മ്പ​തി​ക​ള്‍ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. വീ​ടി​ന്‍റെ മു​ക​ള്‍​നി​ല​യി​ല്‍​നി​ന്നു ഇ​റ​ങ്ങി​വ​ന്ന മു​ഖം​മൂ​ടി ധ​രി​ച്ച ര​ണ്ടു​ പേ​രാ​ണ് അ​ക്ര​മം ന​ട​ത്തി​യ​തെ​ന്നാ​ണ് മ​ര​ണ​പ്പെ​ടു​ന്ന​തി​നു മു​മ്പ് പ​ദ്മാ​വ​തി പ​റ​ഞ്ഞ​ത്.

വീ​ട്ടി​ല്‍ മോ​ഷ​ണം ന​ട​ന്നി​രു​ന്നി​ല്ല. കൊ​ല​യ്ക്കു ഉ​പ​യോ​ഗി​ച്ച ആ​യു​ധം പ്ര​തി​യു​ടെ വീ​ട്ടി​ല്‍​നി​ന്നു പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. അ​ര്‍​ജു​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന മൊ​ബൈ​ല്‍ ഫോ​ണ്‍ ഒ​ന്ന​ര വ​ര്‍​ഷം മു​മ്പ് താ​ഴെ നെ​ല്ലി​യ​മ്പ​ത്തെ ഒ​രു വീ​ട്ടി​ല്‍​നി​ന്നു മോ​ഷ്ടി​ച്ച​താ​ണെ​ന്നു പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. മാ​ന​ന്ത​വാ​ടി ഒ​ന്നാം ക്ലാ​സ് ജു​ഡീ​ഷ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.