പാ​ലാ​യി​ൽ സ​മു​ദാ​യ നേ​താ​ക്കൾ യോ​ഗം ചേർന്നു
Wednesday, September 15, 2021 3:39 PM IST
പാ​ലാ: ബി​ഷ​പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട് ന​ട​ത്തി​യ പ്ര​സം​ഗ​ത്തോ​ട​നു​ബ​ന്ധി​ച്ചു പാ​ലാ​യി​ലു​ണ്ടാ​യ പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പാ​ലാ​യി​ലും ഈ​രാ​റ്റു​പേ​ട്ട​യി​ലു​മു​ള്ള വി​വി​ധ സ​മു​ദാ​യ നേ​താ​ക്ക​ളു​ടെ യോ​ഗം ന​ട​ത്തി.

പാ​ലാ ഡി​വൈ​എ​സ്പി ഷാ​ജു ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ യോ​ഗ​ത്തി​ൽ ഇ​മാം ഏ​കോ​പ​ന സ​മി​തി ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് ന​ജീ​ർ മൗ​ല​വി, ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് വ​ർ​ഗീ​സ് ഞാ​റ​ക്കു​ന്നേ​ൽ, കേ​ര​ള മു​സ്‌​ലിം ജ​മാ-​അ​ത്ത് ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് സ​ക്കീ​ർ, ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ജീ​വ് ജോ​സ​ഫ് കൊ​ച്ചു​പ​റ​ന്പി​ൽ, എ​ൻ​എ​സ്എ​സ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് മെ​ന്പ​റും മീ​ന​ച്ചി​ൽ താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​യ സി.​പി. ച​ന്ദ്ര​ൻ നാ​യ​ർ ചൊ​ള്ളാ​നി​ക്ക​ൽ, പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി സി​ജു സെ​ബാ​സ്റ്റ്യ​ൻ, ഈ​രാ​റ്റു​പേ​ട്ട മു​ഹി​യു​ദ്ദീ​ൻ ജു​മാ മ​സ്ജി​ദ് പ്ര​സി​ഡ​ന്‍റ് പി.​ടി. അ​ഫ്സ​റു​ദ്ദീ​ൻ, എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ൻ മീ​ന​ച്ചി​ൽ താ​ലൂ​ക്ക് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് അം​ഗം സി.​ടി. രാ​ജ​ൻ, ഈ​രാ​റ്റു​പേ​ട്ട പു​തു​പ്പ​ള്ളി ജു​മാ മ​സ്ജി​ദ് പ്ര​സി​ഡ​ന്‍റ് കെ.​ഇ. പ​രീ​ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പാ​ലാ​യി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളി​ൽ സ​മു​ദാ​യി​ക സം​ഘ​ട​ന​ക​ൾ​ക്ക് യാ​തൊ​രു​വി​ധ പ​ങ്കു​മി​ല്ലെ​ന്നു പ​ങ്കെ​ടു​ത്ത​വ​ർ ഐ​ക​ക​ണ്ഠ്യേ​ന പ​റ​ഞ്ഞു. വ​ർ​ഗീ​യ പ​രാ​മ​ർ​ശ​വും ക​മ​ന്‍റു​ക​ളും ന​ട​ത്തു​ന്ന സ​മൂ​ഹ​മാ​ധ്യ​മ ഗ്രൂ​പ്പു​ക​ൾ അ​ന്വേ​ഷ​ണ പ​രി​ധി​യി​ൽ കൊ​ണ്ടു​വ​രു​മെ​ന്നും കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ക​ർ​ശ​ന നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ഡി​വൈ​എ​സ്പി അ​റി​യി​ച്ചു.