വ​ട​ക്കേ ഇ​ന്ത്യ​ൻ ടൂ​ർ പാ​ക്കേ​ജി​ൽ ഇ​നി വാ​ഗ​മ​ണും
Wednesday, July 20, 2022 11:33 AM IST
കോ​​ട്ട​​യം: വ​​ട​​ക്കേ ഇ​​ന്ത്യ​​യി​​ൽ​​നി​​ന്നു​​ള്ള ടൂ​​ർ പാ​​ക്കേ​​ജി​​ൽ മൂ​​ന്നാ​​റി​​നും തേ​​ക്ക​​ടി​​ക്കും ആ​​ല​​പ്പു​​ഴ​​യ്ക്കു​​മൊ​​പ്പം വാ​​ഗ​​മ​​ണും ഉ​​ൾ​​പ്പെ​​ടു​​ത്താ​​ൻ തീ​​രു​​മാ​​നം. വാ​​ഗ​​മ​​ണ്‍ ഡെ​​സ്റ്റി​​നേ​​ഷ​​ൻ മേ​​ക്കേ​​ഴ്സി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ സം​​ഘ​​ടി​​പ്പി​​ച്ച വാ​​ഗ​​മ​​ണ്‍ മ​​ണ്‍​സൂ​​ണ്‍ വി​​നോ​​ദ​​യാ​​ത്ര​​യി​​ലാ​​ണ് ഇ​​തു​​സം​​ബ​​ന്ധി​​ച്ചു തീ​​രു​​മാ​​ന​​മാ​​യ​​ത്.

മഹായാത്ര ട്രാവൽസ് ഡയറക്ടർ എൻ.ജി. കിരണിന്‍റെ സഹായത്തോടെയാണ് ഏജൻസികൾ വാഗമണ്ണിൽ സന്ദർശനത്തിനായി എത്തിയത്. ഇ​​തോ​​ടെ പ്ര​​കൃ​​തി​​ര​​മ​​ണീ​​യ​​മാ​​യ വാ​​ഗ​​മ​​ണി​​ലേ​​ക്ക് ഇ​​നി ആ​​ഭ്യ​​ന്ത​​ര സ​​ഞ്ചാ​​രി​​ക​​ൾ​​ക്കു പു​​റ​​മേ ഇ​​ത​​ര സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ​​നി​​ന്നും വി​​ദേ​​ശ​​ത്തു​​നി​​ന്നും സ​​ഞ്ചാ​​രി​​ക​​ൾ ഒ​​ഴു​​കി​​യെ​​ത്തും.



ര​​ണ്ടു ദി​​വ​​സം വാ​​ഗ​​മ​​ണി​​ൽ താ​​മ​​സി​​ച്ചു​​ള്ള പാ​​ക്കേ​​ജ്, ഹ​​ണി​​മൂ​​ണ്‍ പാ​​ക്കേ​​ജ് എ​​ന്നി​​വ​​യാ​​ണു പ്ര​​ധാ​​ന​​മാ​​യും ഉ​​ൾ​​പ്പെ​​ടു​​ത്തു​​ന്ന​​ത്. ഇ​​തു​​കൂ​​ടാ​​തെ വാ​​ഗ​​മ​​ണ്‍ പ്ര​​ദേ​​ശ​​വാ​​സി​​ക​​ളെ ഉ​​ൾ​​പ്പെ​​ടു​​ത്തി ഉ​​ത്ത​​ര​​വാ​​ദി​​ത്വ ടൂ​​റി​​സ​​ത്തി​​നു മു​​ൻ​​ഗ​​ണ​​ന ന​​ൽ​​കും.

മൊ​​ട്ട​​ക്കു​​ന്നും പൈ​​ൻ​​വാ​​ലി​​യും മാ​​ത്രം ക​​ണ്ടു​​മ​​ട​​ങ്ങാ​​തെ ര​​ണ്ടു മൂ​​ന്നു ദി​​വ​​സം വാ​​ഗ​​മ​​ണി​​ൽ താ​​മ​​സി​​ച്ച് മ​​ഴ​​യു​​ടെ​​യും മ​​ഞ്ഞി​​ന്‍റെ​​യും സൗ​​ന്ദ​​ര്യം ആ​​സ്വ​​ദി​​ച്ച് വി​​വി​​ധ ഡെ​​സ്റ്റി​​നേ​​ഷ​​നു​​ക​​ൾ കാ​​ണു​​ന്ന​​തി​​നാ​​ണ് അ​​വ​​സ​​ര​​മൊ​​രു​​ക്കു​​ന്ന​​ത്.



ചെ​​റു​​തും വ​​ലു​​തു​​മാ​​യ ഏ​​താ​​ണ്ട് 30ല​​ധി​​കം ഡെ​​സ്റ്റി​​നേ​​ഷ​​നു​​ക​​ൾ വാ​​ഗ​​മ​​ണി​​ലു​​ണ്ട്. ഇ​​ത് സ​​ഞ്ചാ​​രി​​ക​​ൾ​​ക്ക് അ​​റി​​യി​​ല്ല, പ​​ല​​ർ​​ക്കും എ​​ത്തി​​പ്പെ​​ടാ​​നു​​ള​​ള മാ​​ർ​​ഗ​​വും അ​​റി​​യി​​ല്ല. ഇ​​വ​​രെ വി​​വി​​ധ ഡെ​​സ്റ്റി​​നേ​​ഷ​​നു​​ക​​ളി​​ൽ എ​​ത്തി​​ക്കു​​ന്ന​​തി​​നാ​​യി ഹോ​​ട്ട​​ലു​​ക​​ളും റി​​സോ​​ർ​​ട്ടു​​ക​​ളും പാ​​ക്കേ​​ജു​​ക​​ൾ ഒ​​രു​​ക്കാ​​നും ടൂ​​റി​​സം മീ​​റ്റി​​ൽ തീ​​രു​​മാ​​ന​​മാ​​യി.

വി​​ദേ​​ശ​​ത്തും സ്വ​​ദേ​​ശ​​ത്തു​​മു​​ള്ള​​വ​​ർ​​ക്ക് വാ​​ഗ​​മ​​ണി​​ലെ ടൂ​​റി​​സം മേ​​ഖ​​ല​​യി​​ൽ നി​​ക്ഷേ​​പം ന​​ട​​ത്താ​​നു​​ള്ള സം​​വി​​ധാ​​നം ഒ​​രു​​ക്കാ​​നും തീ​​രു​​മാ​​ന​​മാ​​യി. ഇ​​പ്പോ​​ൾ വാ​​ഗ​​മ​​ണി​​ലേ​​ക്കും പ്ര​​ധാ​​ന ഡെ​​സ്റ്റി​​നേ​​ഷ​​നി​​ലേ​​ക്കു​​മു​​ള്ള റോ​​ഡു​​ക​​ൾ പൂ​​ർ​​ണ​​മാ​​യും ത​​ക​​ർ​​ന്നി​​രി​​ക്കു​​ക​​യാ​​ണ്. ഈ​​രാ​​റ്റു​​പേ​​ട്ട​​യി​​ൽ നി​​ന്നും വാ​​ഗ​​മ​​ണി​​ലേ​​ക്കു​​ള്ള പ്ര​​ധാ​​ന റോ​​ഡ് ഒ​​രു വ​​ർ​​ഷ​​മാ​​യി ത​​ക​​ർ​​ന്നി​​രി​​ക്കു​​ക​​യാ​​ണ്. ഇ​​ക്കാ​​ര്യം ടൂ​​റി​​സം-​​പൊ​​തു​​മ​​രാ​​മ​​ത്ത് മ​​ന്ത്രി​​യു​​ടെ ശ്ര​​ദ്ധ​​യി​​ൽ​​പെ​​ടു​​ത്താ​​നും തീ​​രു​​മാ​​ന​​മാ​​യി.

ടൂ​​റി​​സം മീ​​റ്റ് ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് നി​​ർ​​മ​​ല ജി​​മ്മി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ര​​ണ്ടു ദി​​വ​​സ​​മാ​​യി ന​​ട​​ന്ന വി​​നോ​​ദ​​യാ​​ത്രാ പ​​രി​​പാ​​ടി​​യി​​ൽ ഇ​​ന്ത്യ​​യി​​ലെ വി​​വി​​ധ സ്ഥ​​ല​​ങ്ങ​​ളി​​ൽ​​നി​​ന്നും ടൂ​​റി​​സം മേ​​ഖ​​ല​​യി​​ലെ സം​​രം​​ഭ​​ക​​രാ​​യ നൂ​​റി​​ൽ​​പ്പ​​രം ടൂ​​ർ ഓ​​പ്പ​​റേ​​റ്റേ​​ഴ്സും ട്രാ​​വ​​ൽ ഏ​​ജ​​ന്‍റു​​മാ​​രും പ​​ങ്കെ​​ടു​​ത്തു.

വാ​​ഗ​​മ​​ണി​​ലെ പ്ര​​മു​​ഖ റി​​സോ​​ർ​​ട്ടു​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ടൂ​​റി​​സം മീ​​റ്റും ഡെ​​സ്റ്റി​​നേ​​ഷ​​ൻ യാ​​ത്ര​​യു​​മാ​​യി​​രു​​ന്നു പ്ര​​ധാ​​ന പ​​രി​​പാ​​ടി​​ക​​ൾ. വാ​​ഗ​​മ​​ണ്‍ ഡെ​​സ്റ്റി​​നേ​​ഷ​​ൻ മേ​​ക്കേ​​ഴ്സ് പ്ര​​സി​​ഡ​​ന്‍റും ഫോ​​ഗി​​നോ​​ൾ​​സ് ജ​​ന​​റ​​ൽ മാ​​നേ​​ജ​​രു​​മാ​​യ ജോ​​ബി ജോ​​സ്, സെ​​ക്ര​​ട്ട​​റി​​യും ഓ​​റ​​ഞ്ച് വാ​​ലി ഹിൽസ് ചീ​​ഫ് എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഓ​​ഫീ​​സ​​റു​​മാ​​യ സൂ​​ര​​ജ് വ​​ർ​​ഗീ​​സ് പു​​ല്ലാ​​ട്ട് എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കി.


ജിബിൻ കുര്യൻ
ചിത്രങ്ങൾ: അനൂപ് ടോം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.