കൊ​ല്ലം ജില്ലയിൽ നേരിയ ഭൂചലനം, 40 സെക്കൻഡ് നീണ്ടു
Wednesday, April 6, 2022 2:33 PM IST
കൊ​ല്ലം:കൊ​ല്ലം ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ നേ​രി​യ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 11.36ഓ​ടെ​യാ​ണ് ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്. പ​ത്ത​നാ​പു​രം, കൊ​ട്ടാ​ര​ക്ക​ര, നി​ല​മേ​ല്‍, പി​റ​വ​ന്തൂ​ര്‍, പ​ട്ടാ​ഴി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്.

വ​ലി​യ ശ​ബ്ദം കേ​ട്ടെ​ന്നും 20 മു​ത​ല്‍ 40 സെ​ക്ക​ന്‍​ഡ് വ​രെ ഇ​ത് നീ​ണ്ടു​നി​ന്നെ​ന്നു​മാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ ആ​ള​പാ​യ​മോ മ​റ്റ് നാ​ശ​ന​ഷ്ട​ങ്ങ​ളോ ഉ​ണ്ടാ​യ​താ​യി റി​പ്പോ​ര്‍​ട്ടി​ല്ല. ചി​ല മേ​ഖ​ല​ക​ളി​ൽ ഭൂ​ച​ല​നം കാ​ര്യ​മാ​യി അ​നു​ഭ​വ​പ്പെ​ട്ടു. പ​ത്ത​നാ​പു​ര​ത്തെ റ​വ​ന്യൂ അ​ധി​കൃ​ത​രും സം​ഭ​വം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്ത് ഇ​ന്നും ക​ന​ത്ത മ​ഴ​യ്ക്കg സാ​ധ്യ​ത​യു​ണ്ടെന്നു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ പെ​യ്‌​തേ​ക്കും. മ​ണി​ക്കൂ​റി​ല്‍ 40 കി​ലോ മീ​റ്റ​ര്‍ വേ​ഗ​ത​യി​ല്‍ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. ഏ​പ്രി​ല്‍ ഒൻപതു വ​രെ സം​സ്ഥാ​ന​ത്ത് ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ ഒ​റ്റ​പ്പെ​ട്ട മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്.

ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ ആ​ന്‍​ഡ​മാ​ന്‍ ക​ട​ലി​നു മു​ക​ളി​ലാ​യി ഇ​ന്ന് ച​ക്ര​വാ​ത​ച്ചു​ഴി രൂ​പ​പ്പെ​ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. തു​ട​ര്‍​ന്ന് ഇ​ത് ന്യൂ​ന​മ​ര്‍ദമാ​യി മാ​റും. ച​ക്ര​വാ​ത​ച്ചു​ഴി ന്യൂ​ന​മ​ര്‍​ദമാ​യി മാ​റു​ന്ന​തി​ന്‍റെ ഫ​ല​മാ​യി തെ​ക്ക് പ​ടി​ഞ്ഞാ​റ​ന്‍ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ ശ​ക്ത​മാ​യ കാ​റ്റി​നു സാ​ധ്യ​ത​യു​ണ്ട്. മോ​ശം കാ​ലാ​വ​സ്ഥ​യ്ക്കു സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.