കെ​എ​സ്ആ​ർ​ടി​സി: 34 ജീ​വ​ന​ക്കാ​ർ​ക്കു കു​റ​ഞ്ഞ ശ​മ്പ​ള സ്കെ​യി​ലി​ൽ ത​സ്തി​ക മാ​റ്റം
Saturday, February 26, 2022 1:41 PM IST
ചാ​ത്ത​ന്നൂ​ർ: കെ​എ​സ്ആ​ർ​ടി​സി​യി​ലെ 34 ജീ​വ​ന​ക്കാ​ർ​ക്കു കു​റ​ഞ്ഞ ശ​മ്പ​ള സ്കെ​യി​ലി​ൽ ത​സ്തി​ക മാ​റ്റം അ​നു​വ​ദി​ച്ചു. ക​ണ്ട​ക്ട​ർ, ഡ്രൈ​വ​ർ, മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗം ജീ​വ​ന​ക്കാ​രെ​യാ​ണ് പ്യൂ​ൺ, ഗാ​ർ​ഡ്‌, പ​മ്പ് ഓ​പ്പ​റേ​റ്റ​ർ എ​ന്നീ ത​സ്തി​ക​ക​ളി​ലേക്കു നി​യ​മി​ച്ച​ത്.

സ്ഥി​ര​മാ​യ​ശാ​രീ​രി​ക അ​വ​ശ​ത​ക​ൾ ഉ​ണ്ടെ​ന്നും നി​ല​വി​ലു​ള്ള ത​സ്തി​ക​യി​ലെ ജോ​ലി ചെ​യ്യാ​ൻ ബു​ദ്ധി​മു​ട്ടാ​ണെ​ന്നും ത​സ്തി​ക മാ​റ്റം വ​ഴി ആ​യാ​സ​ര​ഹി​ത ജോ​ലി ന​ല്ക​ണ​മെന്നും ​കാ​ണി​ച്ച് അ​പേ​ക്ഷ ന​ല്കി​യ​വ​ർ​ക്കാ​ണ് ത​സ്തി​ക മാ​റ്റം അ​നു​വ​ദി​ച്ച​ത്.

നി​ല​വി​ൽ ഉ​ണ്ടാ​യി​രു​ന്ന​തി​നെ​ക്കാ​ൾ കു​റ​ഞ്ഞ ശ​മ്പ​ള സ്കെ​യി​ലി​ലാ​ണ് നി​യ​മ​നം. പ്യൂ​ൺ ത​സ്തി​ക​യി​ലെ ശ​മ്പ​ള സ്കെ​യി​ൽ 8750 - 12310-ഉം ​ഗാ​ർ​ഡ് ത​സ്തി​ക​യി​ലും പ​മ്പ് ഓ​പ്പ​റേ​റ്റ​ർ ത​സ്തി​ക​യി​ലും 9190-14 210 രൂ​പ​യു​മാ​ണ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. 200 രൂ​പ​യു​ടെ മു​ദ്ര​പ​ത്ര​ത്തി​ൽ കെ ​എ​സ് ആ​ർ​ടി​സി​യു​ടെ നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്കാ​മെ​ന്നു ക​രാ​ർ എ​ഴു​തി വാ​ങ്ങി​യ ശേ​ഷ​മേ പു​തി​യ നി​യ​മ​നം അ​നു​വ​ദി​ക്കാ​വൂ എ​ന്നും യൂ​ണി​റ്റ് ഓ​ഫീ​സ​ർ​മാ​ർ​ക്കു നി​ർ​ദേശം ന​ല്കി​യി​ട്ടു​ണ്ട്.

പ്യൂ​ൺ ത​സ്തി​ക​യി​ലേ​ക്ക് എ​ട്ട് ക​ണ്ട​ക്ട​ർ, അ​ഞ്ച് ഡ്രൈ​വ​ർ, ര​ണ്ട് മെ​ക്കാ​നി​ക് വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ​ക്കാ​ണ് നി​യ​മ​നം. ഗാ​ർ​ഡ് ത​സ്തി​ക​യി​ലക്ക് ഒ​ൻ​പ​തു ഡ്രൈ​വ​ർ​മാ​രെ​യും നാ​ലു ക​ണ്ട​ക്ട​ർ​മാ​രെ​യും ഒ​രു മെ​ക്കാ​നി​ക്കി​നെ​യും നി​യ​മി​ച്ചി​ട്ടു​ണ്ട്. മൂ​ന്നു ക​ണ്ട​ക്ട​ർ​മാ​രെ​യും ര​ണ്ട് ഡ്രൈ​വ​ർ​മാ​രെ​യു​മാ​ണ് പ​മ്പ് ഓ​പ്പ​റേ​റ്റ​ർ​മാ​രാ​യി നി​യ​മി​ക്കു​ന്ന​ത്. ഇ​വ​ർ​ക്കു പു​തി​യ ത​സ്തി​ക​യി​ൽ പ്രൊബേ​ഷ​ൻ കാ​ല​വും നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.