കഞ്ചാവ് മാഫിയ വീടും വാഹനങ്ങളും തല്ലിത്തകർത്തു, പിഞ്ചുകുഞ്ഞിന് പരിക്ക്
Tuesday, January 25, 2022 2:26 PM IST
തി​രു​വ​ല്ല : തി​രു​വ​ല്ല​യി​ലെ കോ​ട്ടാ​ലി​യി​ൽ ക​ഞ്ചാ​വ് മാ​ഫി​യ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ വീ​ടും വാ​ഹ​ന​ങ്ങ​ളും അ​ടി​ച്ചു ത​ക​ർ​ത്തു. ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്ന കി​ട​പ്പു​മു​റി​യു​ടെ ജ​ന​ൽ​ച്ചി​ല്ല​ക​ൾ വീ​ണ് ര​ണ്ടു വ​യ​സു​കാ​ര​നു പ​രി​ക്കേ​റ്റു. കോ​ട്ടാ​ലി പു​ത്ത​ൻ പ​റ​മ്പി​ൽ ലി​സ​മ്മ തോ​മ​സി​ന്‍റെ വീ​ടി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്.

ലി​സ​മ്മ​യു​ടെ മ​ക​ൻ ലി​ജോ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഓ​ട്ടോ റി​ക്ഷ​യും പെ​ട്ടി ഓ​ട്ടോ റി​ക്ഷ​യും സം​ഘം അ​ടി​ച്ചു ത​ക​ർ​ത്തു. ക​ഴി​ഞ്ഞ ​ദി​വ​സം പു​ല​ർ​ച്ചെ ആ​യി​രു​ന്നു സം​ഭ​വം. ര​ണ്ട് ബൈ​ക്കു​ക​ളി​ലും ഓ​ട്ടോറി​ക്ഷ​യി​ലു​മാ​യി എ​ത്തി​യ സം​ഘം വീ​ടി​നും വാ​ഹ​ന​ങ്ങ​ൾ​ക്കും നേ​രേ ആ​ക്ര​മ​ണം അ​ഴി​ച്ചു വി​ടു​ക​യാ​യി​രു​ന്നു.

വീ​ടി​ന്‍റെ ഹാ​ളി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന ലി​സ​മ്മ സി​റ്റൗ​ട്ടി​ലെ ലൈ​റ്റ് ഇ​ട്ട​പ്പോ​ഴേ​ക്ക് ആ​ക്ര​മി സം​ഘം ര​ക്ഷ​പ്പെ​ട്ടു. ലി​സ​മ്മ​യു​ടെ ചെ​റു​മ​ക​നാ​യ ഏ​ദ​നാ​ണ് പ​രി​ക്കേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ തി​രു​വ​ല്ല പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ്ര​ദേ​ശ​ത്തു ക‍‍​ഞ്ചാ​വി​ന്‍റെ​യും മ​റ്റു ല​ഹ​രി വ​സ്തു​ക്ക​ളു​ടെ​യും വി​ല്പ​ന വ​ര്‍​ധി​ച്ചു​വ​രി​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.