യു​വാ​ക്ക​ള്‍​ക്കു ജോ​ലി​ചെ​യ്യാ​ന്‍ ഇ​ഷ്ട ന​ഗ​രം കൊ​ച്ചി
Sunday, December 12, 2021 3:58 PM IST
കൊ​ച്ചി: രാ​ജ്യ​ത്തു ബി​രു​ദ​ധാ​രി​ക​ള്‍​ക്ക് ജോ​ലി ചെ​യ്യാ​നു​ള്ള ഇ​ഷ്ട​പ്പെ​ട്ട ന​ഗ​രം കൊ​ച്ചി​യെ​ന്നു സ​ര്‍​വേ റി​പ്പോ​ര്‍​ട്ട്. ബം​ഗ​ളൂ​രു, ചെ​ന്നൈ എ​ന്നീ ന​ഗ​ര​ങ്ങ​ളാ​ണു തൊ​ട്ടു​പി​ന്നി​ൽ.

സി​ഐ​ഐ, എ​ഐ​സി​ടി​ഇ, എ​ഐ​യു, ടാ​ഗ്‌​സ്, സ​ണ്‍​സ്റ്റോ​ണ്‍ യൂ​ണി​വേ​ഴ്‌​സി​റ്റി, യു​എ​ന്‍​ഡി​പി എ​ന്നി​വ​യു​ടെ പ​ങ്കാ​ളി​ക​ളാ​യ വീ ​ബോ​ക്‌​സ് ഇ​ന്ത്യ​യു​ടെ സ​ര്‍​വേ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള സ്‌​കി​ല്‍ റി​പ്പോ​ര്‍​ട്ടി​ലാ​ണ് ഇ​ക്കാ​ര്യം പ​റ​യു​ന്ന​ത്.

ജോ​ലിസ്ഥ​ല​ങ്ങ​ളി​ല്‍ വ​നി​ത​ക​ളു​ടെ പ്ര​തി​നി​ധ്യം വ​ര്‍​ധി​ച്ചെ​ന്നും തൊ​ഴി​ല്‍​ക്ഷ​മ​ത​യു​ടെ കാ​ര്യ​ത്തി​ല്‍ അ​വ​രു​ടെ എ​ണ്ണം കൂ​ടു​ന്ന​താ​യും റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്. പ​ല ക​മ്പ​നി​ക​ളും വ​നി​താ പ്രാ​തി​നി​ധ്യ​ത്തി​ന് മു​ന്‍​തൂ​ക്കം ന​ല്കു​ന്നു​ണ്ട്.

ഇ​ന്‍റ​ര്‍​നെ​റ്റ് ബി​സി​ന​സ് മേ​ഖ​ല​യി​ലാ​ണ് വ​നി​താ പ്രാ​തി​നി​ധ്യം കൂ​ടു​ത​ലു​ള്ള​ത്. 54.5 ശ​ത​മാ​ന​മാ​ണി​ത്. ഏ​റ്റ​വും കൂ​ടു​ത​ല്‍ പു​രു​ഷ​ന്മാ​ര്‍ (95 ശ​ത​മാ​നം) ജോ​ലി ചെ​യ്യു​ന്ന​ത് റീ​ട്ടെ​യി​ൽ രം​ഗ​ത്താ​ണ്. 88 ശ​ത​മാ​നം പു​രു​ഷ​ന്മാ​ര്‍​ക്കും ഓ​ട്ടോ​മോ​ട്ടീ​വ് വ്യ​വ​സാ​യ​ത്തി​ലാ​ണു താ​ത്പ​ര്യം.

മ​ഹാ​മാ​രി​ക്കു​ശേ​ഷം ഇ​ന്‍റ​ര്‍​നെ​റ്റ് ബി​സി​ന​സ്, സോ​ഫ്റ്റ് വെ​യ​ര്‍, ഹാ​ര്‍​ഡ് വെ​യ​ര്‍, ഐ​ടി, ഫാ​ര്‍​മ, ബി​എ​ഫ്എ​സ്‌​ഐ എ​ന്നീ മേ​ഖ​ല​യി​ല്‍ കൂ​ടു​ത​ല്‍ തൊ​ഴി​ല്‍ അ​വ​സ​ര​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടു​ള്ള​താ​യും റി​പ്പോ​ര്‍​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.