ഹെൽമറ്റിൽ ഒളിപ്പിച്ച എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ
Wednesday, December 1, 2021 1:35 PM IST
അ​ങ്ക​മാ​ലി: ടൂ​റി​സ്റ്റ് ബ​സി​ൽ എം​ഡി​എം​എ ക​ട​ത്താ​ൻ ശ്ര​മി​ച്ച യു​വാ​വ് പി​ടി​യി​ൽ. പെ​രു​മ്പാ​വൂ​ർ മ​ഞ്ഞ​പ്പെ​ട്ടി സ്വ​ദേ​ശി സു​ധീ​ർ (24) ആ​ണ് പി​ടി​യി​ലാ​യ​ത്.

ബം​ഗ​ളൂ​രു​വിൽ​നി​ന്നും കൊ​ച്ചി​യി​ലേ​ക്കു പോ​കു​ന്ന സ്വ​കാ​ര്യ ബ​സി​ൽ​നി​ന്ന് ഇ​ന്നു രാ​വി​ലെ ഒ​ൻ​പ​തോ​ടെ​യാ​ണ് യു​വാ​വി​നെ പി​ടി​കൂ​ടി​യ​ത്. ഹെ​ൽ​മ​റ്റി​ലാ​ണ് ഇ​യാ​ൾ എം​ഡി​എം​എ ഒ​ളി​പ്പി​ച്ചു ക​ട​ത്തു​വാ​ൻ ശ്ര​മം ന​ട​ത്തി​യ​ത്.

ബം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്. ഇ​ട​പ്പ​ള്ളി​യി​ലു​ള്ള വ്യ​ക്തി​ക്കു കൊ​ടു​ക്കു​വാ​നാ​യി കൊ​ണ്ടു​വ​ന്ന​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക മൊ​ഴി. റൂ​റ​ൽ എ​സ്പി കെ. ​കാ​ർ​ത്തി​ക്കിനു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെത്തു​ട​ർ​ന്ന് അ​ങ്ക​മാ​ലി സി​ഐ സോ​ണി മ​ത്താ​യി, എ​സ്ഐ എ​ൽ​ദോ പോ​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തി​യ​ത്.

പ്ര​തി​യെ കൂ​ടു​ത​ൽ ചോ​ദ്യംചെ​യ്ത ശേ​ഷ​മേ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​കൂ. നാ​ർ​ക്കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി സ​ക്ക​റി​യ മാ​ത്യു​വും മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.