യു​വാ​വി​നു ക്രൂ​രമ​ര്‍​ദ​നം: ര​ണ്ടു പേർ കീ​ഴ​ട​ങ്ങി
Friday, November 26, 2021 10:52 AM IST
കൊ​ച്ചി: ഗു​ണ്ടാ സം​ഘ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള കു​ടി​പ്പ​ക​യി​ല്‍ യു​വാ​വി​നു ക്രൂ​ര​മ​ര്‍​ദ്ദ​ന​മേ​റ്റ കേ​സി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ര​ണ്ടു പ്ര​തി​ക​ള്‍ കോ​ട​തി​യി​ല്‍ കീ​ഴ​ട​ങ്ങി. ച​ളി​ക്ക​വ​ട്ടം സ്വ​ദേ​ശി​ക​ളാ​യ അ​നു​രൂ​പ്(40), പൊ​ന്‍ സു​ന്ദ​ര​ന്‍(38) എ​ന്നി​വ​രാ​ണ് ഇ​ന്ന​ലെ കോ​ട​തി​യി​ല്‍ കീ​ഴ​ട​ങ്ങി​യ​ത്.

ഇ​വ​രെ റി​മാ​ന്‍​ഡു ചെ​യ്തു. പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങു​ന്ന​തി​നാ​യി എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് കോ​ട​തി​യി​ല്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ങ്ക​മാ​ലി പു​ളി​യ​നം സ്വ​ദേ​ശി ത​മ്മ​നം ഫൈ​സ​ല്‍(​ആ​ലു​വ ഫൈ​സ​ല്‍), ആ​ലു​വ സ്വ​ദേ​ശി സു​ബ്ബ​രാ​ജ് എ​ന്നി​വ​രാ​ണ് ഇി ​പി​ടി​യി​ലാ​കാ​നു​ള്ള​ത്.

ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന ഇ​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ടെ​ന്ന് സൗ​ത്ത് പോ​ലീ​സ് അ​റി​യി​ച്ചു. ക​ഴി​ഞ്ഞ 11ന് ​എ​റ​ണാ​കു​ള​ത്ത് വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന മാ​വേ​ലി​ക്ക​ര ഉ​മ്പേ​ര്‍​നാ​ട് ജോ​ണി ആ​ന്‍റ​ണി​ക്കാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്. വാ​രി​യെ​ല്ലു​ക​ള്‍​ക്കു പ​രി​ക്കേ​റ്റ ഇ​യാ​ള്‍ വീ​ട്ടി​ല്‍ വി​ശ്ര​മ​ത്തി​ലാ​ണ്.

ക​ട​വ​ന്ത്ര ചെ​ല​വ​ന്നൂ​രി​ലെ മ​ര​ണ​വീ​ട്ടി​ല്‍ ഒ​രു സു​ഹൃ​ത്തി​നൊ​പ്പം എ​ത്തി​യ​താ​യി​രു​ന്നു ജോ​ണി ആ​ന്‍റ​ണി. ഇ​യാ​ളെ അ​വി​ടെ​നിന്നു ത​മ്മ​നം ഫൈ​സ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് അ​വി​ടെ​നി​ന്നു പി​ടി​ച്ചു​കൊ​ണ്ടു​പോ​യി. ച​ളി​ക്ക​വ​ട്ട​ത്തെ ര​ഹ​സ്യ കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ചു മ​ര്‍​ദി​ച്ചു.

അ​തി​നു​ശേ​ഷം അ​ങ്ക​മാ​ലി​യി​ലെ ര​ഹ​സ്യ കേ്ന്ദ്ര​ത്തി​ലെ​ത്തി​ച്ചു ന​ഗ്ന​നാ​ക്കി ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ചു. പി​ന്നീ​ട് ആ​ലു​വ​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ ഇ​യാ​ളെ എ​ത്തി​ച്ച​ശേ​ഷം ഗു​ണ്ടാ സം​ഘം മ​ട​ങ്ങി​യെ​ന്നാ​ണ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

മ​ര്‍​ദി​ച്ച​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളും പ്ര​ച​രി​ച്ചി​രു​ന്നു. ജോ​ണി ആ​ന്‍റ​ണി മ​ര​ട് അ​നീ​ഷി​നോ​ട് അ​ടു​പ്പ​മു​ള്ള ആ​ളാ​ണെ​ന്നു പ​റ​യ​പ്പെ​ടു​ന്നു.