കാ​യം​കു​ളത്ത് യു​വാ​വി​നു​നേ​രെ വ​ധ ശ്ര​മം: പ്ര​തി അ​റ​സ്റ്റി​ല്‍
Monday, November 22, 2021 9:02 PM IST
കാ​യം​കു​ളം: കൊ​യ്പ്പ​ള്ളി​കാ​രാ​യ്മ കൊ​ക്കാ​ട്ട് റെ​യി​ല്‍​വേ ക്രോ​സി​ന് സ​മീ​പം യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ല്‍. മോ​ഴൂ​ര്‍ കി​ഴ​ക്ക​തി​ല്‍ മ​നു ( 36) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കൊ​യ്പ്പ​ള്ളി​കാ​രാ​യ്മ പ്ലാ​ക്കോ​ട്ട് വീ​ട്ടി​ല്‍ പ​വി​ത്ര​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ലാ​ണ് ഇ​യാ​ൾ അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.

പി​താ​വി​നെ അ​നു​കൂ​ലി​ച്ചു പ​വി​ത്ര​ന്‍ സം​സാ​രി​ച്ച​തി​ല്‍ ഉ​ണ്ടാ​യ വി​രോ​ധ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു . കാ​യം​കു​ളം സി.​ഐ. മു​ഹ​മ്മ​ദ് ഷാ​ഫി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ. ശ്രീ​കു​മാ​ര്‍, എ.​എ​സ്.​ഐ. ഹാ​രി​സ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ ജൂ​ഡീ​ഷ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ റി​മാ​ന്‍റ് ചെ​യ്തു.