മ​ഹി​ളാ​മ​ന്ദി​ര​ത്തി​ൽനിന്നു മുങ്ങിയ യുവതിയെ പിടികൂടി
Friday, November 5, 2021 11:43 AM IST
കൊ​ച്ചി: എ​റ​ണാ​കു​ളം ച​മ്പ​ക്ക​ര​യി​ലെ മ​ഹി​ളാ മ​ന്ദി​ര​ത്തി​ല്‍​നി​ന്ന് ക​ട​ന്നു​ക​ള​ഞ്ഞ മൂന്നു യു​വ​തി​ക​ളി​ല്‍ പോ​ലീ​സി​നെ വെ​ട്ടി​ച്ചു മു​ങ്ങി​യ ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​നി​യെ പോ​ലീ​സ് പി​ടി​കൂ​ടി തി​രി​കെ​യെ​ത്തി​ച്ചു.

ത​മി​ഴ്‌​നാ​ട് ഉ​ദു​മ​ല്‍​പെ​ട്ടി​ല്‍ സു​ഹൃ​ത്തി​നൊ​പ്പം ഒ​ളി​വി​ല്‍ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു യു​വ​തി. ഫോ​ണ്‍ വി​ളി​ക​ള്‍​ക്കു പി​ന്നാ​ലെ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് യു​വ​തി പി​ടി​യി​ലാ​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ യു​വ​തി​യെ ച​മ്പ​ക്ക​ര​യി​ലെ മ​ഹി​ളാ മ​ന്ദി​ര​ത്തി​ലേ​ക്കു​ത​ന്നെ മാ​റ്റി.

പോ​ക്‌​സോ കേ​സി​ല്‍ ഇ​ര​യാ​യ യു​വ​തി അ​ഞ്ച് വ​ര്‍​ഷം മു​മ്പാ​ണ് മ​ഹി​ളാ മ​ന്ദി​ര​ത്തി​ല്‍ എ​ത്തി​യ​ത്. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ര്‍ 20 നാ​ണ് ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​നി​യ​ട​ക്കം മൂ​ന്നു​പേ​ര്‍ മ​ഹി​ളാ​മ​ന്ദി​ര​ത്തി​ല്‍​നി​ന്ന് ക​ട​ന്നു​ക​ള​ഞ്ഞ​ത്.

ര​ണ്ടു​പേ​രെ കോ​ഴി​ക്കോ​ടു​നി​ന്നു തൊ​ട്ട​ടു​ത്ത ദി​വ​സം​ത​ന്നെ ക​ണ്ടെ​ത്തി തി​രി​കെ എ​ത്തി​ച്ചി​രു​ന്നു.