ഹ​രി​പ്പാ​ട് ദേ​ശീ​യ​പാ​ത​യി​ൽ പി​ക്ക​പ്പ് വാ​ൻ പോ​സ്റ്റി​ലി​ടി​ച്ച് മ​റി​ഞ്ഞു; ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്
Sunday, October 24, 2021 12:39 PM IST
ഹ​രി​പ്പാ​ട്: ദേ​ശീ​യ​പാ​ത​യി​ൽ ഹ​രി​പ്പാ​ട് ക​രു​വാ​റ്റ ക​ന്നു​കാ​ലി പാ​ല​ത്തി​നു സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട പി​ക്ക​പ്പ് വാ​ൻ പോ​സ്റ്റി​ലി​ടി​ച്ച് മ​റി​ഞ്ഞു. ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന് പു​ല​ർ​ച്ചെ മൂ​ന്നി​നാ​യി​രു​ന്നു സം​ഭ​വം.

പ​രി​ക്കേ​റ്റ ക​ന്യാ​കു​മാ​രി സ്വ​ദേ​ശി​ക​ളാ​യ ജ​ഗ​ൻ, ബ​ൽ​റാം എ​ന്നി​വ​രെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ന്യാ​കു​മാ​രി​യി​ൽ​നി​ന്നും തൃ​ശൂ​ർ ചാ​വ​ക്കാ​ടെ​യ്ക്ക് മ​ത്സ്യ​ബ​ന്ധ​ന വ​ള്ള​വു​മാ​യി പോ​യ പി​ക്ക​പ്പ് വാ​ൻ സ​മീ​പ​ത്തെ പോ​സ്റ്റി​ൽ ഇ​ടി​ച്ചു മ​റി​യു​ക​യാ​യി​രു​ന്നു.

ഡ്രൈ​വ​ര്‍ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത​യി​ൽ അ​ര​മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. തു​ട​ർ​ന്ന് ഹ​രി​പ്പാ​ട് പോ​ലീ​സും, ഹൈ​വേ പോ​ലീ​സും എ​ത്തി ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ചു.