ലോഡ്ജിൽ മയക്കുമരുന്ന്, പോ​ലീ​സി​നു ബോം​ബേ​റ്; രക്ഷപ്പെട്ടവരെ തിരിച്ചറിഞ്ഞു
Wednesday, October 20, 2021 2:54 PM IST
തി​രു​വ​ന​ന്ത​പു​രം: ക​ര​മ​ന കി​ള്ളി​പ്പാ​ല​ത്തെ ലോ​ഡ്ജി​ൽ വ​ച്ചു ക​ഞ്ചാ​വ് കേ​സി​ലെ പ്ര​തി​ക​ളെ പി​ടി​ക്കാ​നെ​ത്തി​യ പോ​ലീ​സി​ന് നേ​രെ ബോം​ബേ​റ് ന​ട​ത്തി ര​ക്ഷ​പ്പെ​ട്ട കേ​സി​ലെ ര​ണ്ടു പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞു.

ആ​ന​യ​റ, ബാ​ല​രാ​മ​പു​രം സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്ക​ളാ​ണ് ഇ​വ​രെ​ന്നു സ്ഥി​രീ​ക​രി​ച്ചു​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ഓ​ടി​ ര​ക്ഷ​പ്പെ​ട്ട ഇ​രു​വ​രെ​യും പി​ടി​കൂ​ടാ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി.

പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ടു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് ശേ​ഖ​രി​ച്ചു. പ്ര​തി​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടെന്ന് ​സം​ശ​യി​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ലും സു​ഹൃ​ത്തു​ക്ക​ളു​ടെ വീ​ടു​ക​ളി​ലും പോ​ലീ​സ് റെയ്ഡ് തു​ട​രു​ക​യാ​ണ്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​ണ് ക​ര​മ​ന കി​ള്ളി​പ്പാ​ല​ത്തെ കി​ള്ളി ട​വേ​ഴ്സ് ലോ​ഡ്ജി​ൽ ക​ഞ്ചാ​വ്, മ​യ​ക്ക് മ​രു​ന്ന് ക​ച്ച​വ​ടം ന​ട​ക്കു​ന്ന​താ​യ വി​വ​രം അ​റി​ഞ്ഞു നാ​ർ​കോ​ട്ടി​ക് സെ​ൽ വി​ഭാ​ഗ​വും പോ​ലീ​സും പ​രി​ശോ​ധ​ന​ക്കെ​ത്തി​യ​ത്.

പോ​ലീ​സി​നെ ക​ണ്ട് മു​റി​യി​ലു​ണ്ടാ​യി​രു​ന്ന നാ​ലു യു​വാ​ക്ക​ളി​ൽ ര​ണ്ടു പേ​ർ പോ​ലീ​സി​നു നേ​രെ നാ​ട​ൻ ​ബോം​ബെ​റി​ഞ്ഞ ശേ​ഷം ര​ണ്ടാം നി​ല​യി​ലേ​ക്കു ചാ​ടി റോ​ഡി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ബോം​ബേ​റി​ൽനി​ന്നു പോ​ലീ​സു​കാ​ർ അ​ദ്ഭുത​ക​ര​മാ​യി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ആയുധങ്ങളും മറ്റും പ്രദർശിപ്പിച്ചായിരുന്നു പ്രതികളെ മയക്കുമരുന്നു കച്ചവടം.

മു​റി​യി​ൽ നി​ന്നും അ​ഞ്ച് കി​ലോ ക​ഞ്ചാ​വും മ​യ​ക്ക് മ​രു​ന്നും നാ​ല് തോ​ക്കു​ക​ളും വെ​ട്ടു​ക​ത്തി​ക​ളും, അ​ഞ്ച് മൊ​ബൈ​ൽ ഫോ​ണു​ക​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. തോ​ക്കു​ക​ൾ ജീ​വ​ഹാ​നി വ​രു​ത്താ​ൻ ശേ​ഷി​യു​ള്ള​ത​ല്ലെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. നെ​ടും​കാ​ട് യോ​ഗീ​ശ്വ​രാ​ല​യ​ത്തി​ൽ ര​ജീ​ഷ് (22) നെ ​പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഇ​യാ​ളൊ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന നേ​മം സ്വ​ദേ​ശി​യാ​യ പ​തി​നേ​ഴു​കാ​ര​നെ​യും പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ന​ഗ​ര​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ഞ്ചാ​വും മ​യ​ക്ക് മ​രു​ന്നും എ​ത്തി​ച്ച് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി​യാ​ണ് ര​ജീ​ഷെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കോ​ള​ജ് വി​ദ്യാ​ർഥിക​ളെ​യും കൗ​മാ​ര​ക്കാ​രെ​യു​മാ​ണ് ഇ​വ​ർ ല​ക്ഷ്യ​മി​ട്ടി​രു​ന്ന​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.