groups
എ​ന്തും സം​ഭ​വി​ക്കാ​വു​ന്ന ജി
ലോ​ക​ക​പ്പി​ല്‍ ഗ്രൂ​പ്പ് ജി ​പു​റ​മേ​നി​ന്ന് കാ​ണു​ന്ന​ത്ര എ​ളു​പ്പ​മ​ല്ല. പ്ര​തി​ഭ​ക​ളു​ടെ ധാ​രാ​ളി​ത്ത​മു​ള്ള ടീ​മു​ക​ളാ​യ ബെ​ല്‍ജി​യ​വും ഇം​ഗ്ല​ണ്ടും അ​ട്ടി​മ​റി​ക്ക് ക​രു​ത്തു​ള്ള ടു​ണീ​ഷ്യ​യും പാ​ന​മ​യു​മാ​ണ് ജി​യി​ലു​ള്ള​ത്. വ്യാ​ഴാ​ഴ്ച പു​റ​ത്തി​റ​ങ്ങി​യ ഫി​ഫ റാ​ങ്കിം​ഗി​ല്‍ ബെ​ല്‍ജി​യം മൂ​ന്നാം സ്ഥാ​ന​വും പാ​ന​മ 55-ാം റാ​ങ്കും നി​ല​നി​ര്‍ത്തി. ഇം​ഗ്ല​ണ്ട് ഒ​രു സ്ഥാ​നം മു​ന്നോ​ട്ട് ക​യ​റി 12ല്‍ ​എ​ത്തി. ഡെ​ന്മാ​ര്‍ക്കി​നൊ​പ്പ​മാ​ണ് ഇം​ഗ്ല​ണ്ട് 12 റാ​ങ്കി​ല്‍ ഉ​ള്ള​ത്. 14-ാം സ്ഥാ​ന​ത്തു​ണ്ടാ​യി​രു​ന്ന ടു​ണീ​ഷ്യ 21ലേ​ക്ക് പ​തി​ച്ചെ​ങ്കി​ലും അ​വ​രെ ത​ള്ളി​ക്ക​ള​യാ​ന്‍ സാ​ധ്യ​മ​ല്ല. ലോ​ക​ക​പ്പ് സ​ന്നാ​ഹ മ​ത്സ​ര​ങ്ങ​ളി​ല്‍ പോ​ര്‍ച്ചു​ഗ​ലി​നെ​യും തു​ര്‍ക്കി​യെ​യും സ​മ​നി​ല​യി​ല്‍ കു​ടു​ക്കി​യി​രു​ന്നു ടു​ണീ​ഷ്യ.

ഗ്രൂ​പ്പി​ല്‍ ബെ​ല്‍ജി​യ​മാ​ണ് ക​രു​ത്ത​രെ​ങ്കി​ലും ഒ​ന്നാം സ്ഥാ​ന​ത്തി​നാ​യി ഇം​ഗ്ല​ണ്ടു​മാ​യി ശ​ക്ത​മാ​യ പോ​രാ​ട്ടം ന​ട​ത്തേ​ണ്ടി​വ​രും. ഇ​വ​രു​ടെ പ്ര​തീ​ക്ഷ​ക​ള്‍ക്ക് തു​ര​ങ്കം​വ​യ്ക്കു​ന്ന പ്ര​ക​ട​ന​ത്തി​നാ​യാ​ണ് ടു​ണീ​ഷ്യ​യും പാ​ന​മ​യും എ​ത്തു​ന്ന​ത്. ആ​ദ്യ​മാ​യാ​ണ് പാ​ന​മ ലോകകപ്പിനെ ത്തു​ന്ന​ത്.

ഗ്രൂ​​പ്പ് ജി ​​ഫി​​ക്സ്ച​​ർ

ബെ​ല്‍ജി​യം - പാ​ന​മ (ജൂ​ണ്‍ 18, രാ​ത്രി 8.30)
ഇം​ഗ്ല​ണ്ട് - ടു​ണീ​ഷ്യ (ജൂ​ണ്‍ 18, രാ​ത്രി 11.30)
ബെ​ല്‍ജി​യം - ടു​ണീ​ഷ്യ (ജൂ​ണ്‍ 23, വൈ​കു​ന്നേ​രം 5.30)
ഇം​ഗ്ല​ണ്ട് - പാ​ന​മ (ജൂ​ണ്‍ 24, വൈ​കു​ന്നേ​രം 5.30)
ബെ​ല്‍ജി​യം - ഇം​ഗ്ല​ണ്ട് (ജൂ​ണ്‍ 28, രാ​ത്രി 11.30)
പാ​ന​മ - ടു​ണീ​ഷ്യ (ജൂ​ണ്‍ 28, രാ​ത്രി 11.30)

ഇം​ഗ്ല​ണ്ട്

* ഫി​ഫ റാ​ങ്ക്: 12
* ലോ​ക​ക​പ്പി​ല്‍: 15-ാം ത​വ​ണ
* മി​ക​ച്ച പ്ര​ക​ട​നം: 1966 ജേ​താ​ക്ക​ള്‍
* പ​രി​ശീ​ല​ക​ന്‍: ഗാ​രെ​ത് സൗ​ത്ത്‌​ഗേ​റ്റ്

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ലെ ഒ​രു സം​ഘം താ​ര​ങ്ങ​ളാ​ണ് ഇം​ഗ്ല​ണ്ടി​ന്‍റെ ക​രു​ത്ത്. എ​ല്ലാ പൊ​സി​ഷ​നി​ലും ക​ഴി​വ് തെ​ളി​യി​ച്ച ക​റ​തീ​ര്‍ന്ന താ​ര​ങ്ങ​ള്‍ ഉ​ണ്ട്. ലോ​ക​ക​പ്പ് പോ​രാ​ട്ട​ത്തി​നു തൊ​ട്ടു​മു​മ്പ് ഇ​റ​ങ്ങി​യ റാ​ങ്കിം​ഗി​ല്‍ സ്ഥാ​നം മെ​ച്ച​പ്പെ​ടു​ത്താ​നാ​യ​ത് സൗ​ത്ത്‌​ഗേ​റ്റി​ന്‍റെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ത്മ​വി​ശ്വാ​സം വ​ര്‍ദ്ധി​പ്പി​ക്കും.

ക്യാ​പ്റ്റ​ന്‍ ഹാ​രി കെ​യ്ന്‍, റാ​ഷ്‌​ഫോ​ര്‍ഡ്, റ​ഹിം സ്‌​റ്റെ​ര്‍ലിം​ഗ്, വെ​ല്‍ബാ​ക് എ​ന്നി​വ​രാ​ണ് മു​ന്നേ​റ്റ നി​ര​യെ ക​രു​ത്തു​റ്റ​താ​ക്കു​ന്ന​ത്. മ​ധ്യ​നി​ര ജോ​ര്‍ദാ​ന്‍ ഹെ​ന്‍ഡേ​ഴ്‌​സ​ണ്‍, ഡെലി അ​ലി തു​ട​ങ്ങി​യ​വ​ര്‍ നി​യ​ന്ത്രി​ക്കു​മ്പോ​ള്‍ പ്ര​തി​രോ​ധം ഗാ​രി കാ​ഹി​ല്‍, ഫി​ല്‍ ജോ​ണ്‍സ്, ആ​ഷ്‌​ലി യം​ഗ് തു​ട​ങ്ങി​യ​വ​രു​ടെ ചു​മ​ത​ല​യാ​ണ്.

ബെ​ല്‍ജി​യം

* ഫി​ഫ റാ​ങ്ക്: 3
* ലോ​ക​ക​പ്പി​ല്‍: 13-ാം ത​വ​ണ
* മി​ക​ച്ച പ്ര​ക​ട​നം: 1986ല്‍ ​നാ​ലാം സ്ഥാ​നം
* പ​രി​ശീ​ല​ക​ന്‍: റോ​ബ​ര്‍ട്ടോ മാ​ര്‍ട്ടി​ന​സ്

പ്ര​തി​ഭാ​ധ​ന​ന്മാ​രു​ടെ ഒ​രു സം​ഘ​മാ​ണ് ബെ​ല്‍ജി​യം. ഓ​രോ പൊ​സി​ഷ​നി​ലും ക്ല​ബ് ലോ​ക​ത്തി​ല്‍ തി​ള​ങ്ങി​നി​ല്‍ക്കു​ന്ന ഒ​രു​പി​ടി താ​ര​ങ്ങ​ള്‍ അ​വ​ര്‍ക്കു​ണ്ട്. ഈ​ഡ​ന്‍ അസാ​ർ ആ​ണ് നാ​യ​ക​ന്‍.അസാറി​നൊ​പ്പം റൊ​മേ​ലു ലു​കാ​ക്കു​വും ഡ്രീസ് മെ​ര്‍ടെ​ന്‍സും ഇ​റ​ങ്ങും. ഗോ​ള​ടി​യി​ല്‍ ലു​കാ​ക്കു ബെ​ല്‍ജി​യ​ത്തി​നാ​യി റി​ക്കാ​ര്‍ഡ് ഇ​ട്ട് ക​ഴി​ഞ്ഞു.

മ​ധ്യ​നി​ര​യി​ല്‍ കെ​വി​ന്‍ ഡി ​ബ്രൂ​യ്ൻ, മൗ​സ ഡെം​ബെ​ലെ, ഫെ​ല്ലെ​യ്‌​നി തു​ട​ങ്ങി​യ​വ​ര്‍ അ​ണി​നി​ര​ക്കും. പ്ര​തി​രോ​ധ​ത്തി​ലെ ക​രു​ത്ത​നാ​യ വി​ന്‍സെ​ന്‍റ് കോന്പാനിക്ക് പ​രി​ക്കേ​റ്റ​താ​ണ് ഏ​ക തി​രി​ച്ച​ടി.
ടിബോ കൂർത്വാ​സ് ആ​ണ് ഒ​ന്നാം ന​മ്പ​ര്‍ ഗോ​ളി.

ടു​ണീ​ഷ്യ

* ഫി​ഫ റാ​ങ്ക്: 21
* ലോ​ക​ക​പ്പി​ല്‍: നാ​ല് ത​വ​ണ
* മി​ക​ച്ച പ്ര​ക​ട​നം: ഗ്രൂ​പ്പ് ഘ​ട്ടം
* പ​രി​ശീ​ല​ക​ന്‍: ന​ബി​ല്‍ മാ​ലോ​ല്‍

അ​റ്റാ​ക്കിം​ഗ് മി​ഡ്ഫീ​ല്‍ഡ​റാ​യ വ​ഹ്ബി ഖ​സ്രി​യാ​ണ് ടു​ണീ​ഷ്യ​യു​ടെ സൂ​പ്പ​ര്‍ താ​രം. ഫ്ര​ഞ്ച് ലീ​ഗ് വ​ണ്ണി​ല്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചാ​ണ് ഖ​സ്രി​യു​ടെ വ​ര​വ്. 35 മ​ത്സ​ര​ങ്ങ​ളി​ല്‍ 12 ഗോ​ള​ടി​ച്ച ഖ​സ്രി​യു​ടെ ബൂ​ട്ടു​ക​ളാ​ണ് ആ​ഫ്രി​ക്ക​ന്‍ സം​ഘ​ത്തി​ന്‍റെ പ്ര​തീ​ക്ഷ.

ഫ്ര​ഞ്ച് ലീ​ഗി​ല്‍ ക​ളി​ക്കു​ന്ന ഒ​രു​പി​ടി താ​ര​ങ്ങ​ള്‍ ടീ​മി​ലു​ണ്ട്. ലീ​സ്റ്റ​ര്‍ സി​റ്റി​യു​ടെ താ​ര​മാ​യ യൊ​ഹാ​ന്‍ ബെ​നാ​ലുവാൻ ആ​ണ് പ്ര​തി​രോ​ധ​നി​ര​യു​ടെ അ​മ​ര​ത്ത്. ഫെ​ര്‍ജാ​നി സാ​സി​യാ​ണ് മ​ധ്യ​നി​ര​യി​ലെ ശ്ര​ദ്ധേ​യ താ​രം.

പാ​ന​മ

* ഫി​ഫ റാ​ങ്ക്: 55
* ലോ​ക​ക​പ്പി​ല്‍: ആ​ദ്യം
* പ​രി​ശീ​ല​ക​ന്‍: ഹെ​ര്‍ന​ന്‍ ഡാ​രി​യോ ഗോ​മ​സ്

ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് പാ​ന​മ ലോ​ക​ക​പ്പ് വേ​ദി​യി​ലെ​ത്തു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ എ​ന്ത് ല​ഭി​ച്ചാ​ലും അ​വ​ര്‍ സ​ന്തോ​ഷ​ത്തോ​ടെ സ്വീ​ക​രി​ക്കും. കൊ​ളം​ബി​യ​ക്കാ​ര​നാ​യ പ​രി​ശീ​ല​ക​ന്‍ ഡാ​രി​യോ ഗോ​മ​സാ​ണ് ത​ന്ത്ര​ജ്ഞ​ന്‍.

118 മ​ത്സ​ര​ങ്ങ​ളു​ടെ പ​രി​ച​യ​മു​ള്ള ബ്ലാ​സ് പെ​രെ​സ് ആ​ണ് മു​ന്നേ​റ്റ നി​ര​യെ നി​യ​ന്ത്രി​ക്കു​ക. 105 മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ച്ച ലൂ​യി​സ് തെ​ഹാ​ഡ​യും ഫോ​ര്‍വേ​ഡാ​ണ്. ഇ​രു​വ​രും 43 ഗോ​ളു​ക​ള്‍വീ​തം നേ​ടി​യി​ട്ടു​ണ്ട്. ക്യാ​പ്റ്റ​ന്‍ ഫി​ലി​പ്പെ ബ​ലോ​യ്ക്കാ​ണ് പ്ര​തി​രോ​ധ​ത്തി​ന്‍റെ നി​യ​ന്ത്ര​ണം. കോൺകാകാഫിലെ ശക്തരായ അമേ രിക്കയോഗ്യത നേടാതിരുന്നിടത്താണ് പാനമ എത്തുന്നത് എന്നതും ശ്രദ്ധേയം.