തമിഴ്നാടിനെ നാഗ്പുരിൽനിന്നു ഭരിക്കാൻ അനുവദിക്കില്ല: രാഹുൽ
കൃ​​​ഷ്ണ​​​ഗി​​​രി/​​​സേ​​​ലം: ത​​​മി​​​ഴ്നാ​​​ടി​​​നെ നാ​​​ഗ്പുരി​​​ൽനി​​​ന്ന് ഭ​​​രി​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്നു കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ഹു​​​ൽ ഗാ​​​ന്ധി. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​ മോ​​​ദി മേ​​​ക്ക് ഇ​​​ൻ ഇ​​​ന്ത്യ മു​​​ദ്രാ​​​വാ​​​ക്യം മു​​​ഴ​​​ക്കു​​​ന്പോ​​​ഴും രാ​​​ജ്യ​​​ത്ത് ചൈ​​​നീ​​​സ് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ കു​​​ത്തൊ​​​ഴു​​​ക്കാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ ഡി​​​എം​​​കെ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള മ​​​തേ​​​ത​​​ര പു​​​രോ​​​ഗ​​​മ​​​ന സ​​​ഖ്യ​​​ത്തി​​​നു വോ​​​ട്ട​​​ഭ്യ​​​ർ​​ഥി​​​ച്ച് കൃ​​​ഷ്ണ​​​ഗി​​​രി​​​യി​​​ലും സേ​​​ല​​​​ത്തും ന​​​ട​​​ന്ന പൊ​​​തു​​​യോ​​​ഗ​​​ത്തി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു രാ​​​ഹു​​​ൽ. ഐ​​​ഫോ​​​ൺ, ഷ​​​ർ​​​ട്ട്, പാ​​​ന്‍റ്സ്, ഷൂ​​​സ് തു​​​ട​​​ങ്ങി​​​യ​​​വ​​​യെ​​​ല്ലാം ചൈ​​​ന​​​യി​​​ൽ നി​​​ർ​​​മി​​​ച്ച​​​തെ​​​ന്ന ലേ​​​ബ​​​ലോ​​​ടെ വി​​​പ​​​ണി​​​യി​​​ൽ നി​​​റ​​​യു​​​ക​​​യാ​​​ണ്.

നാ​​​ഗ്പൂ​​​രി​​​ൽ​​​നി​​​ന്നു ത​​​മി​​​ഴ്നാ​​​ടി​​​നെ ഭ​​​രി​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല. ഡി​​​എം​​​കെ അ​​​ധ്യ​​​ക്ഷ​​​ൻ എം.​​​കെ. ​സ്റ്റാ​​​ലി​​​നാ​​​യി​​​രി​​​ക്കും അ​​​ടു​​​ത്ത മു​​​ഖ്യ​​​മ​​​ന്ത്രി. മ​​​തേ​​​ത​​​ര പു​​​രോ​​​ഗ​​​മ​​​ന സ​​​ഖ്യ​​​മെ​​​ന്ന​​​തു ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ ജ​​​ന​​​ങ്ങ​​​ളു​​​ടെ സ​​​ഖ്യ​​​മാ​​​ണ്. സാ​​​മൂ​​​ഹ്യ​​​നീ​​​തി​​​യി​​​ലും മ​​​ത​​​നി​​​ര​​​പേ​​​ക്ഷ​​​ത​​​യി​​​ലും സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​ലും നീ​​​തി​​​യി​​​ലും ഒ​​​രു പോ​​​ലെ വി​​​ശ്വ​​​സി​​​ക്കു​​​ന്ന​​​വ​​​രാ​​​ണു കോ​​​ൺ​​​ഗ്ര​​​സും ഡി​​​എം​​​കെ​​​യും: അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
വൈ​​​കു​​​ന്നേ​​​രം തേ​​​നി​​​യി​​​ൽ ന​​​ട​​​ന്ന റാ​​​ലി​​​യി​​​ലും വ​​​ൻ​​​ജ​​​നാ​​​വ​​​ലി​​​യാ​​​ണു രാ​​​ഹു​​​ലി​​​ന്‍റെ പ്ര​​​സം​​​ഗം കേ​​​ൾ​​​ക്കാ​​​ൻ ത​​​ടി​​​ച്ചു​​​കൂ​​​ടി​​​യ​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.