ദേവഗൗഡയുടെ മണ്ഡലത്തിൽ കൊച്ചുമകൻ പ്രജ്വൽ രേവണ്ണ
ഹാ​​സ​​ൻ: മു​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി​​യും ജെ​​ഡി-​​എ​​സ് അ​​ധ്യ​​ക്ഷ​​നു​​മാ​​യ എ​​ച്ച്.​​ഡി. ദേ​​വ​​ഗൗ​​ഡ​​യു​​ടെ മ​​ണ്ഡ​​ല​​മാ​​യ ഹാ​​സ​​നി​​ൽ കൊ​​ച്ചു​​മ​​ക​​ൻ പ്ര​​ജ്വ​​ൽ രേ​​വ​​ണ്ണ ജെ​​ഡി-​​എ​​സ് സ്ഥാ​​നാ​​ർ​​ഥി​​യാ​​കും. തെ​​ര​​ഞ്ഞെ​​ടു​​പ്പു റാ​​ലി​​യി​​ൽ ദേ​​വ ഗൗ​​ഡ​​യാ​​ണു പ്ര​​ഖ്യാ​​പ​​നം ന​​ട​​ത്തി​​യ​​ത്. ഗൗ​​ഡ​​യു​​ടെ മൂ​​ത്ത മ​​ക​​നും ക​​ർ​​ണാ​​ട​​ക മ​​ന്ത്രി​​യു​​മാ​​യ എ​​ച്ച്.​​ഡി. രേ​​വ​​ണ്ണ​​യു​​ടെ മ​​ക​​നാ​​ണു പ്ര​​ജ്വ​​ൽ.

ദേ​​വ​​ഗൗ​​ഡ​​യു​​ടെ ര​​ണ്ടാ​​മ​​ത്തെ മ​​ക​​നും ക​​ർ​​ണാ​​ട​​ക മു​​ഖ്യ​​മ​​ന്ത്രി​​യു​​മാ​​യ എ​​ച്ച്.​​ഡി. കു​​മാ​​ര​​സ്വാ​​മി​​യു​​ടെ മ​​ക​​ൻ നി​​ഖി​​ലും ഇ​​ത്ത​​വ​​ണ മ​​ത്സ​​ര​​രം​​ഗ​​ത്തു​​ണ്ടാ​​കും. മാ​​ണ്ഡ്യ സീ​​റ്റി​​ലാ​​ണു നി​​ഖി​​ൽ മ​​ത്സ​​രി​​ക്കു​​ക. അ​​ന്ത​​രി​​ച്ച കോ​​ൺ​​ഗ്ര​​സ് നേ​​താ​​വ് അം​​ബ​​രീ​​ഷി​​ന്‍റെ ഭാ​​ര്യ​​യും ന​​ടി​​യു​​മാ​​യ സു​​മ​​ല​​ത മാ​​ണ്ഡ്യ സീ​​റ്റി​​നു​​വേ​​ണ്ടി അ​​വ​​കാ​​ശ​​മു​​ന്ന​​യി​​ച്ചെങ്കിലും വൊ​​ക്ക​​ലി​​ഗ കോ​​ട്ട​​യാ​​യ മാ​​ണ്ഡ്യ ജെ​​ഡി-​​എ​​സി​​നു വി​​ട്ടു​​ന​​ല്കാ​​ൻ കോ​​ൺ​​ഗ്ര​​സ് സ​​മ്മ​​തി​​ക്കുകയായിരുന്നു.

കോ​ണ്‍​ഗ്ര​സ് 21 സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ര​ണ്ടാംപ​ട്ടി​ക പു​റ​ത്തി​റ​ക്കി

ന്യൂ​​ഡ​​ൽ​​ഹി: ലോ​​ക്സ​​ഭ​​യി​​ലേ​​ക്കു മ​​ത്സ​​രി​​ക്കു​​ന്ന 21 സ്ഥാ​​നാ​​ർ​​ഥി​​ക​​ളു​​ടെ പ​​ട്ടി​​ക കോ​​ണ്‍​ഗ്ര​​സ് പു​​റ​​ത്തി​​റ​​ക്കി. കോ​​ണ്‍​ഗ്ര​​സി​​ന്‍റെ ര​​ണ്ടാം പ​​ട്ടി​​ക​​യാ​​ണി​​ത്. യു​​പി​​യി​​ലെ 16ഉം ​​മ​​ഹാ​​രാ​ഷ്‌​ട്ര​യി​​ലെ അ​​ഞ്ചും സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ​​യാ​​ണ് ഇ​​ന്ന​​ലെ പ്ര​​ഖ്യാ​​പി​​ച്ച​​ത്.

മു​ൻ കേ​ന്ദ്ര​മ​ന്ത്രി സു​​ശീ​​ൽ​​കു​​മാ​​ർ ഷി​​ൻ​​ഡെ(​​സോ​​ളാ​​പ്പു​​ർ), മി​​ലി​​ന്ദ് ദേ​​വ് ര(​​മും​​ബൈ സൗ​​ത്ത്), പ്രി​​യ ദ​​ത്ത്(​​മും​​ബൈ നോ​​ർ​​ത്ത് സെ​​ൻ​​ട്ര​​ൽ), നാ​​ന പ​​ട്ടോ​​ളെ(​​നാ​​ഗ്പു​​ർ), ഡോ. ​​നാം​​ദേ​​വ് ദ​​ല്ലു​​ജി ഉ​​സെ​​ൻ​​ഡി(​​ഗ​​ഡ്ചി​​രോ​​ളി-​​ചി​​മു​​ർ) എ​​ന്നി​​വ​​രാ​​ണു മ​​ഹാ​​രാ​​ഷ്‌​ട്ര​​യി​​ലെ സ്ഥാ​​നാ​​ർ​​ഥി​​ക​​ൾ.

യു​​പി​​യി​​ലെ മു​​റാ​​ദാ​​ബാ​​ദി​​ൽ പി​​സി​​സി അ​​ധ്യ​​ക്ഷ​​ൻ രാ​​ജ് ബ​​ബ്ബ​​റും ബ​​ഹ്റാ​​യി​​ച്ചി​​ൽ ബി​​ജെ​​പി വി​​ട്ടെ​​ത്തി​​യ സാ​​വി​​ത്രി​​ബാ​​യ് ഫു​​ലെ​​യും മ​​ത്സ​​രി​​ക്കും. വ​​രു​​ണ്‍​ഗാ​​ന്ധി​​യു​​ടെ മ​​ണ്ഡ​​ല​​മാ​​യ സു​​ൽ​​ത്താ​​ൻ​​പു​​രി​​ൽ ഡോ. ​​സ​​ഞ്ജ​​യ് സിം​​ഗാ​​ണു സ്ഥാ​​നാ​​ർ​​ഥി. മു​​ൻ കേ​​ന്ദ്ര​​മ​​ന്ത്രി ശ്രീ​​പ്ര​​കാ​​ശ് ജ​​യ്സ്വാ​​ൾ(​​കാ​​ണ്‍​പു​​ർ), ര​​ത്നാ സിം​​ഗ്(​​പ്ര​​താ​​പ്ഗ​​ഡ്), കൈ​​സ​​ർ ജ​​ഹാ​​ൻ(​​സീ​​താ​​പു​​ർ), സ​​ഫ​​ർ അ​​ലി ന​​ഖ്‌​വി(​​ഖേ​​രി), രാ​​കേ​​ഷ് സ​​ച്ച​​ൻ(​​ഫ​​ത്തേ​​പ്പു​​ർ), പ​​ർ​​വേ​​സ് ഖാ​​ൻ(​​സ​​ന്ത് ക​​ബീ​​ർ ന​​ഗ​​ർ), ല​​ളി​​തേ​​ഷ് പ​​തി ത്രി​​പാ​​ഠി(​​മി​​ർ​​സാ​​പു​​ർ), ഭ​​ഗ​​വ​​തി പ്ര​​സാ​​ദ് ചൗ​​ധ​​രി(​​റോ​​ബ​​ർ​​ട്സ്ഗ​​ഞ്ച്), കു​​ശ് സൗ​​ര​​ഭ്(​​ബ​​ൻ​​സ്ഗാ​​വ്), പ​​ങ്ക​​ജ് മോ​​ഹ​​ൻ സോ​​ൻ​​ക​​ർ(​​ലാ​​ൽ​​ഗ​​ഞ്ച്), മ​​ഞ്ജ​​രി രാ​​ഹി(​​മി​​സ് രി​​ക്), രാ​​മ​​ശ​​ങ്ക​​ർ ഭാ​​ർ​​ഗ​​വ(​​മോ​​ഹ​​ൻ​​ലാ​​ൽ​​ഗ​​ഞ്ച്), ഓം​​വ​​തി ദേ​​വി ജാ​​ത​​വ്(​​നാ​​ഗി​​ന) എ​​ന്നി​​വ​​രാ​​ണു യു​​പി​​യി​​ലെ മ​​റ്റു സ്ഥാ​​നാ​​ർ​​ഥി​​ക​​ൾ.

അണ്ണാ ഡിഎംകെ സഖ്യത്തിൽ സീറ്റ് വിഭജനമായി തമിഴ് മാനില കോൺഗ്രസിന് ഒരു സീറ്റ്

ചെ​​ന്നൈ: ത​​മി​​ഴ്നാ​​ട്ടി​​ൽ അ​​ണ്ണാ ഡി​​എം​​കെ സ​​ഖ്യ​​ത്തി​​ൽ സീ​​റ്റ് വി​​ഭ​​ജ​​നം പൂ​​ർ​​ത്തി​​യാ​​യി. മു​​ൻ കേ​​ന്ദ്ര​​മ​​ന്ത്രി ജി.​​കെ. വാ​​സ​​ൻ ന​​യി​​ക്കു​​ന്ന ത​​മി​​ഴ് മാ​​നി​​ല കോ​​ൺ​​ഗ്ര​​സി​​ന് ഒ​​രു സീ​​റ്റ് ന​​ല്കി. അ​​ണ്ണാ ഡി​​എം​​കെ 20 സീ​​റ്റി​​ൽ മ​​ത്സ​​രി​​ക്കും. സ​​ഖ്യ​​ത്തി​​ലെ മ​​റ്റു ക​​ക്ഷി​​ക​​ളാ​​യ പി​​എം​​കെ​​യ്ക്ക് ഏ​​ഴും ബി​​ജെ​​പി​​ക്ക് അ​​ഞ്ചും ഡി​​എം​​ഡി​​കെ​​യ്ക്ക് നാ​​ലും സീ​​റ്റു​​ക​​ൾ ന​​ല്കി​​യി​​​​ട്ടു​​ണ്ട്. എ​​ൻ​​ജെ​​പി, പു​​തി​​യ ത​​മി​​ഴ​​കം ക​​ക്ഷി​​ക​​ൾ​​ക്ക് ഓ​​രോ സീ​​റ്റും ന​​ല്കി​​യി​​ട്ടു​​ണ്ട്.

ഡി​​എം​​കെ സ​​ഖ്യ​​ത്തി​​ലെ സീ​​റ്റ് വി​​ഭ​​ജ​​നം നേ​​ര​​ത്തെ പൂ​​ർ​​ത്തി​​യാ​​യി​​രു​​ന്നു. ഡി​​എം​​കെ 20 സീ​​റ്റു​​ക​​ളി​​ലാ​​ണ് മ​​ത്സ​​രി​​ക്കു​​ക. കോ​​ൺ​​ഗ്ര​​സി​​ന് പ​​ത്തു സീ​​റ്റ് ന​​ല്കി​​യി​​ട്ടു​​ണ്ട്. സി​​പി​​എം, സി​​പി​​ഐ ക​​ക്ഷി​​ക​​ൾ​​ക്ക് ര​​ണ്ടു സീ​​റ്റ് വീ​​ത​​മു​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.