ആറാം സെമസ്റ്റർ ബിടെക് (2013 സ്കീം) മാർച്ച് 2019 (സപ്ലിമെന്ററി) പ്രാക്ടിക്കൽ പരീക്ഷകൾ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻസ് എൻജിനിയറിംഗ് ബ്രാഞ്ച് 17, 18 തീയതികളിൽ നടത്തും. പ്രസ്തുത പരീക്ഷകൾക്ക് ഷാഹുൽ ഹമീദ് മെമ്മോറിയൽ കോളജ് ഓഫ് എൻജിനിയറിംഗ്, കൊല്ലം സെന്ററിൽ രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ യുകെഎഫ് കോളജ് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി, പാരിപ്പള്ളി സെന്ററിലും, ജോണ് കോക്സ് മെമ്മോറിയൽ സിഎസ്ഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കണ്ണമ്മുല സെന്ററിൽ രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ മാർ ബസേലിയോസ് കോളജ് ഓഫ് എൻജിനിയറിംഗ്, നാലാഞ്ചിറ സെന്ററിലും ഹാജരാകണം. മറ്റു കോളജുകളിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന വിദ്യാർഥികളുടെ പരീക്ഷാ സെന്ററിൽ മാറ്റമില്ല. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
2019 ഏപ്രിലിൽ നടത്തിയ അവസാന വർഷ ബിബിഎ (ആന്വൽ സ്കീം പ്രൈവറ്റ് രജിസ്ട്രേഷൻ) പരീക്ഷാഫലം വെബ്സൈറ്റിൽ. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും ജൂലൈ 20 വരെ അപേക്ഷിക്കാം.
2019 ജനുവരിയിൽ നടന്ന ഒന്നാം സെമസ്റ്റർ എംഎ ഹിന്ദി, സംസ്കൃതം സ്പെഷൽ ന്യായ, വേദാന്ത, വ്യാകരണ, സാഹിത്യ, ജ്യോതിഷ്യ, എംഎസ്സി കന്പ്യൂട്ടർ സയൻസ് എന്നീ കോഴ്സുകളുടെ പരീക്ഷാഫലം വെബ്സൈറ്റിൽ. സൂക്ഷ്മപരിശോധനയ്ക്ക് 27 വരെ അപേക്ഷിക്കാം.
ടൈംടേബിൾ
ആറാം സെമസ്റ്റർ (ത്രിവത്സരം) & പത്താം സെമസ്റ്റർ (പഞ്ചവത്സരം) (201112 അഡ്മിഷന് മുൻപുളളത്) എൽഎൽബി പരീക്ഷകൾ 26ന് ആരംഭിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പിഎച്ച്ഡി നൽകി
സി.ആർ .രേഖ (ഒപ്റ്റോ ഇലക്ട്രോണിക്സ്), എം.ആർ .അനീഷ് (ജ്യോഗ്രഫി), ബി.കെ .സ്നേഹ ചന്ദ്രൻ (അക്വാട്ടിക് ബയോളജി & ഫിഷറീസ്), എൻ. രോഹിത് കുമാർ, കെ.ഹെസ്ലിൻ മർസൂക്ക് (ബയോടെക്നോളജി),ആർ. രാജി (ബോട്ടണി), ലീന സുന്ദരം (എൻവയോണ്മെന്റൽ സയൻസസ്), ഓമോൾസലാമെ പകൂഹിനേസാദ് (ലോ), എസ്.അപർണ (ഹിസ്റ്ററി), എസ്. മിനി (മലയാളം) എന്നിവർക്ക് പിഎച്ച്ഡി നൽകാൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.
ഇന്റേണൽ മാർക്ക്
ഒന്നും രണ്ടും സെമസ്റ്റർ ബിഎ ഇംഗ്ലീഷ് (2017 ബാച്ച്) സിഇ മാർക്ക് (www.ideku.net ) എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. പരാതികൾ ജൂണ് 22 ന് മുൻപ് കോഓർഡിനേറ്റർക്ക് രേഖാമൂലം സമർപ്പിക്കേണ്ടതാണ്.
സിലബസ്
ബികോം നാലാം സെമസ്റ്റർ ഇംഗ്ലീഷ് Course VI, Reading in Literature സിലബസ് വെബ്സൈറ്റിൽ ലഭ്യമാണ്.
സന്പർക്ക ക്ലാസ്
വിദൂര വിദ്യാഭ്യാസ കേന്ദ്രം നടത്തുന്ന രണ്ടാം സെമസ്റ്റർ എംബിഎ (2018 ബാച്ച്) ക്ലാസുകൾ കാര്യവട്ടം കാന്പസിൽ 23നു രാവിലെ 10 ന് ആരംഭിക്കും.