സിലബസ് പരിഷ്കരണ ശിൽപശാല സംഘടിപ്പിച്ചു
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലയുടെ യുജി ഇംഗ്ളീഷ് സിലബസ് പരിഷ്കരണവുമായി ബന്ധപ്പെട്ട് പഠനബോർഡ് അംഗങ്ങൾക്കായി ശിൽപശാല സംഘടിപ്പിച്ചു. വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു.
രാഷ്ട്രത്തിന്റെ ഭാവിയാണ് തന്റെ മുന്നിലിരിക്കുന്ന വിദ്യാർഥികൾ എന്ന ബോധം അധ്യാപകർക്കുണ്ടാവേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അധ്യാപകവിദ്യാർഥി ബന്ധം ദൃഢമാവേണ്ടതുണ്ട്. വിദ്യാർഥികളുടെ പ്രശ്നങ്ങൾ കേൾക്കുന്നതിന് അധ്യാപകർ പ്രാമുഖ്യം നൽകണമെന്നും വൈസ് ചാൻസലർ പറഞ്ഞു. പ്രോവൈസ് ചാൻസലർ ഡോ. പി. മോഹൻ മുഖ്യപ്രഭാഷണം നടത്തി. പഠനബോർഡ് ചെയർമാൻ ഡോ. ആബിദ ഫാറൂഖി, എം.വി. സുമ എന്നിവർ പ്രസംഗിച്ചു. ഡോ. എസ്. ആശ, ഡോ. സാഹിറ റഹ്മാൻ എന്നിവർ വിവിധ സെഷനുകൾ നയിച്ചു. ഈ വർഷം മുതൽ കാലിക്കട്ടിൽ യുജി കോഴ്സുകളുടെയും പാഠ്യപദ്ധതി പരിഷ്കരിക്കുന്നുണ്ട്.
അധ്യാപകർക്ക് ഇകണ്ടന്റ് ശിൽപശാല തുടങ്ങി
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലാ എഡ്യുക്കേഷൻ പഠനവകുപ്പിലെ അധ്യാപക പരിശീലന കേന്ദ്രത്തിൽ നടത്തുന്ന ഇകണ്ടന്റ് ശിൽപശാല വൈസ് ചാൻസലർ ഡോ.കെ.മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു.
പ്രോജക്ട് ഹെഡും വകുപ്പ് മേധാവിയുമായ ഡോ. പി.കെ. അരുണ അധ്യക്ഷത വഹിച്ചു. ഡോ. സി. അബ്ദുൾ മജീദ്, ഡോ. മുഹമ്മദ് സലിം, ഡോ. മുംതാസ് എന്നിവർ പ്രസംഗിച്ചു. ശിൽപശാല ഒരാഴ്ച നീണ്ടുനിൽക്കും.