കേരള ആരോഗ്യശാസ്ത്ര സർവകലാശാല ജൂലൈ 23 മുതൽ ആരംഭിക്കുന്ന സെക്കൻഡ് പ്രഫഷണൽ എംബിബിഎസ് ഡിഗ്രി സപ്ലിമെന്ററി പരീക്ഷയ്ക്ക് ഈമാസം 19 മുതൽ ജൂലൈ മൂന്നുവരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 105 രൂപ ഫൈനോടുകൂടി ജൂലൈ ആറു വരേയും 315 രൂപ സൂപ്പർ ഫൈനോടുകൂടി ജൂലൈ ഒൻപതു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
ജൂലൈ 15 മുതൽ ആരംഭിക്കുന്ന തേർഡ് പ്രഫഷണൽ എംബിബിഎസ് ഡിഗ്രി പാർട്ട് 1 സപ്ലിമെന്ററി പരീക്ഷയ്ക്ക് ഈമാസം 15 മുതൽ 22 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 105 രൂപ ഫൈനോടുകൂടി 26 വരേയും 315 രൂപ സൂപ്പർ ഫൈനോടുകൂടി 28 വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
പരീക്ഷാഫലം
ഏപ്രിലിൽ നടത്തിയ തേർഡ് ബിഎച്ച്എംഎസ് ഡിഗ്രി സപ്ലിമെന്ററി (2015 & 2010 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീ ടോട്ടലിംഗ്, ഉത്തരക്കടലാസുകളുടേയും സ്കോർഷീറ്റിന്റെയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ നിശ്ചിത ഫീസടച്ച് കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 2019 ജൂൺ 22നകം അപേക്ഷിക്കണം.
പ്രാക്ടിക്കൽ പരീക്ഷാ തിയതി
നാളെ ആരംഭിക്കുന്ന എംഫാം പാർട്ട് 1 സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ജൂലൈ എട്ടു മുതൽ ആരംഭിക്കുന്ന ഒന്നാംവർഷ ഫാം ഡി റെഗുലർ/സപ്ലിമെന്ററി തിയറി പരീക്ഷാ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.
ജൂലൈ എട്ടുമുതൽ ആരംഭിക്കുന്ന ഒന്നാംവർഷ ഫാം ഡി പോസ്റ്റ് ബാക്കുലറേറ്റ് ഡിഗ്രി തിയറി പരീക്ഷാ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.