ബിരുദ പ്രവേശനം: ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
ബിരുദ പ്രവേശന ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ ജൂണ്‍ ഏഴിനകം മാൻഡേറ്ററി ഫീസ് അടച്ച് അലോട്ട്മെന്റ് ഉറപ്പാക്കണം. ജനറൽ 480 രൂപ, എസ് സി/എസ്ടി 115 രൂപ. അലോട്ട്മെന്റ് ലഭിച്ച് നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ മാൻഡേറ്ററി ഫീസ് അടക്കാത്തവർക്ക് നിലവിൽ ലഭിച്ച അലോട്ട്മെന്റ് നഷ്ടമാവുന്നതും തുടർന്നുള്ള അലോട്ട്മെന്റ് പ്രക്രിയയിൽ നിന്ന് പുറത്താവുന്നതുമാണ്. അലോട്ട്മെന്റ് ലഭിച്ചവർ രണ്ടാം അലോട്ട്മെന്റിന് ശേഷം മാത്രമേ അഡ്മിഷൻ എടുക്കേണ്ടതുള്ളൂ. ലഭിച്ച ഓപ്ഷനിൽ തൃപ്തരായവർ ഹയർ ഓപ്ഷനുകൾക്ക് പരിഗണിക്കേണ്ടതില്ലെങ്കിൽ നിർബന്ധമായും ഹയർ ഓപ്ഷൻ റദ്ദ് ചെയ്യണം.
ഹയർ ഓപ്ഷൻ നിലനിർത്തുന്ന പക്ഷം പ്രസ്തുത ഹയർ ഓപ്ഷനുകളിൽ ഏതെങ്കിലും ഒന്നിലേക്ക് തുടർന്ന് അലോട്ട്മെന്റ് ലഭിച്ചാൽ ആയത് നിർബന്ധമായും സ്വീകരിക്കണം. ഇതോടെ മുന്‍പ് ലഭിച്ച അലോട്ട്മെന്റ് നഷ്ടപ്പെടുന്നതും അത് യാതൊരു കാരണവശാലും പുനഃസ്ഥാപിച്ചു നൽകുന്നതുമല്ല. എല്ലാ ഹയർ ഓപ്ഷനുകളും റദ്ദാക്കാൻ നോഡൽ സെന്ററുകൾ മുഖാന്തരമേ സാധ്യമാവുകയുള്ളൂ. ഹയർ ഓപ്ഷനുകൾ ഭാഗികമായി റദ്ദാക്കുന്നതിന് വിദ്യാർത്ഥികൾക്ക് ലോഗിൻ ചെയ്ത് ആവശ്യമില്ലാത്ത ഓപ്ഷനുകൾ റദ്ദാക്കാം.
പിജി ഏകജാലകം: ട്രയൽ അലോട്ട്മെന്റ്
പിജി ഏകജാലക പ്രവേശന ട്രയൽ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന് പ്രസിദ്ധീകരിക്കും. ജൂണ്‍ ആറിന് വൈകുന്നേരം അഞ്ച് വരെ ലോഗിൻ ചെയ്ത് ഓപ്ഷൻ റീഅറേഞ്ച് ചെയ്യാം. അഫിലിയേറ്റഡ് കോളജുകളിലെ നോഡൽ സെന്ററുകളുടെ സഹായവും ഉപയോഗപ്പെടുത്താം. പുതിയ കോളജോ, കോഴ്സുകളോ ഈ അവസരത്തിൽ കൂട്ടിച്ചേർക്കാൻ സാധിക്കുന്നതല്ല. ട്രയൽ അലോട്ട്മെന്റ് ലഭിച്ചവർക്ക് പ്രസ്തുത സീറ്റ് ഉറപ്പാകുന്നില്ല. റീ ഇൻഡക്സിംഗ്, റീ അറേഞ്ച്മെന്റ് തുടങ്ങി മറ്റ് സാഹചര്യങ്ങൾ മൂലം ട്രയൽ അലോട്ട്മെന്റിൽ മാറ്റം വരാം. ഫോണ്‍ : 0494 2407016.
അഫ്സൽഉൽഉലമ പ്രിലിമിനറി രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
അഫ്സൽഉൽഉലമ പ്രിലിമിനറി രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ ജൂണ്‍ പത്തിനകം ഫീസ് അടച്ച് സ്ഥിരപ്രവേശനം നേടണം. ജനറൽ വിഭാഗം 480 രൂപ, എസ് സി/എസ്ടി 115 രൂപ. അലോട്ട്മെന്റ് ലഭിച്ച് മാൻഡേറ്ററി ഫീസ് അടക്കാത്തവർക്ക് നിലവിൽ ലഭിച്ച അലോട്ട്മെന്റ് നഷ്ടമാകും. മാനേജ്മെന്റ്, കമ്യൂണിറ്റി, സ്പോർട്സ് ക്വാട്ട പ്രവേശനം ജൂണ്‍ ഏഴിനും പത്തിനും ഇടയിൽ നടക്കും. ഈ തിയതിക്കുള്ളിൽ മാൻഡേറ്ററി ഫീസ് അടക്കണം.
ഒന്നാം അലോട്ട്മെന്റ് ലഭിച്ച് താൽക്കാലിക പ്രവേശനം നേടിയവർ ജൂണ്‍ പത്തിനകം അഡ്മിറ്റ് കാർഡുമായി കോളേജിൽ സ്ഥിരം പ്രവേശനം നേടണം. ക്ലാസുകൾ പത്തിന് ആരംഭിക്കും.
പിജി ഇംഗ്ളീഷ് പ്രവേശന പരീക്ഷ
കീഴിലെ അഫിലിയേറ്റഡ് കോളേജുകളിലേക്കുള്ള പിജി ഇംഗ്ളീഷ് പ്രവേശനത്തിന് അപേക്ഷിച്ച് ബിരുദതലത്തിൽ ഇംന്തീഷ് കോർ വിഷയമായി പഠിച്ചിട്ടില്ലാത്തവർക്ക് ജൂണ്‍ ആറിന് സർവകലാശാലാ ടാഗോർ നികേതനിൽ പ്രവേശന പരീക്ഷ നടത്തും. ഓണ്‍ലൈൻ അപേക്ഷയുടെ കോപ്പിയും ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയും സഹിതം രാവിലെ പത്ത് മണിക്ക് ഹാജരാകണം.
എംഎസ് സി കംപ്യൂട്ടർ സയൻസ് പ്രവേശനം
കംപ്യൂട്ടർ സയൻസ് പഠനവകുപ്പിലെ എംഎസ് സി കംപ്യൂട്ടർ സയൻസ് പ്രവേശന റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ (റാങ്ക് ഒന്ന് മുതൽ 50 വരെ എല്ലാ വിഭാഗവും, ഒബിഎച്ച് റാങ്ക് 75 വരെയും, ബിപിഎൽ, എസ് സി, എസ്ടി വിഭാഗങ്ങൾ റാങ്ക് 553 വരെയും) ജൂണ്‍ ഏഴിന് രാവിലെ 10.30ന് രേഖകൾ സഹിതം പഠനവകുപ്പിൽ ഹാജരാകണം.
പരീക്ഷാഫലം
2018 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ എംസിഎ (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ജൂണ്‍ 12 വരെ അപേക്ഷിക്കാം.
2018 ഡിസംബറിൽ നടത്തിയ ഒന്ന്, മൂന്ന് സെമസ്റ്റർ എംഎ ഇംഗ്ളീഷ് (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ജൂണ്‍ 17 വരെ അപേക്ഷിക്കാം.
2018 ഡിസംബറിൽ നടത്തിയ ഒന്ന്, മൂന്ന് സെമസ്റ്റർ എം.എസ്.ഡബ്ല്യൂ (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ജൂണ്‍ 19 വരെ അപേക്ഷിക്കാം.
2018 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംകോം (സിസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ.
2018 ഡിസംബറിൽ നടത്തിയ ഒന്ന്, മൂന്ന് സെമസ്റ്റർ എംഎസ് സി കെമിസ്ട്രി (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 15 വരെ അപേക്ഷിക്കാം.