ബിപിഎ മേഴ്സിചാൻസ് പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ
12ന് ആരംഭിക്കുന്ന ബിപിഎ മേഴ്സിചാൻസ് (ആനുവൽ സ്കീം) പരീക്ഷയുടെ വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
ആറാം സെമസ്റ്റർ ബിടെക് (2013 സ്കീം) മാർച്ച് 2019 (സപ്ലിമെന്ററി) പ്രാക്ടിക്കൽ പരീക്ഷകൾ കന്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് ബ്രാഞ്ച് ആറ്, ഏഴ് തീയതികളിൽ കോളജ് ഓഫ് എൻജിനിയറിംഗ് തിരുവനന്തപുരത്തും, ഏഴിന് ടികെഎം കോളജ് ഓഫ് എൻജിനിയറിംഗ് കൊല്ലത്തുമായി നടക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ബിഎ മ്യൂസിക് ഒന്നാം വർഷ ബിരുദ പ്രവേശനം 2019
ഒന്നാം വർഷ ബിഎ മ്യൂസിക്കിന് പ്രവേശനം ആഗ്രഹിക്കുന്നവർ ഓണ്‍ലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും 11നകം അതത് കോളജുകളിൽ സമർപ്പിക്കണം.
അഭിരുചി പരീക്ഷകൾ നീറമണ്‍കര എൻ.എസ്.എസ് കോളജിൽ 15 നും, കൊല്ലം എസ്.എൻ വനിതാകോളജിൽ 17 നും, തിരുവനന്തപുരം വഴുതയ്ക്കാട് ഗവണ്മെന്റ് വനിതാകോളജിൽ 18 നും നടത്തും. 19 ന് റാങ്ക് പട്ടിക അതത് കോളജുകളിൽ പ്രസിദ്ധപ്പെടുത്തും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട കോളജ് പ്രിൻസിപ്പലിനെ സമീപിക്കണം. സർവകലാശാലയിലേയ്ക്ക് അപേക്ഷകൾ അയയ്ക്കേണ്ടതില്ല. ഒന്നാം വർഷ ബിരുദ ക്ലാസുകൾ 24ന് ആരംഭിക്കുന്നതാണ്.
ഒന്നാം വർഷ ബിരുദ പ്രവേശനം 2019: ഓണ്‍ലൈൻ അപേക്ഷ അവസാന തീയതി നാളെ
സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുളള ആർട്സ് ആൻഡ് സയൻസ് കോളജുകളിലെ ഒന്നാം വർഷ ബിരുദ പ്രവേശനത്തിന് ഓണ്‍ലൈൻ അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി ജൂണ്‍ മൂന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണി. പ്രവേശന നടപടികളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള എല്ലാ വിദ്യാർഥികളും നിശ്ചിത സമയത്തിനു മുൻപ് ഓണ്‍ലൈൻ അപേക്ഷ സമർപ്പിക്കണം.
ഓണ്‍ലൈൻ അപേക്ഷയിൽ തിരുത്തൽ വരുത്തുന്നതിനായി സർവകലാശാലയിൽ ഇമെയിൽ മുഖേനയോ നേരിട്ടോ അപേക്ഷ സമർപ്പിച്ചവർ തിരുത്തൽ വരുത്തിയിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്. അല്ലാത്തപക്ഷം ജൂണ്‍ മൂന്ന് ഉച്ചകഴിഞ്ഞ് മൂന്നിനു മുൻപായി സർവകലാശാലയുമായി ബന്ധപ്പെടണം.