കന്പൈൻഡ് ഒന്ന്, രണ്ട് സെമസ്റ്റർ ബിടെക് ഏപ്രിൽ 2019, മെക്കാനിക്കൽ എൻജിനിയറിംഗ് വർക്ക്ഷോപ്പ് (2013 സ്കീം), എൻജിനിയറിംഗ് വർക്ക്ഷോപ്പ് (2008 സ്കീം) എന്നിവയുടെ പ്രാക്ടിക്കൽ മൂന്നിന് കോളജ് ഓഫ് എൻജിനിയറിംഗ് , തിരുവനന്തപുരത്ത് നടത്തും.
കന്പൈൻഡ് ഒന്ന്, രണ്ട് സെമസ്റ്റർ ബിടെക് ഏപ്രിൽ 2019 (2013 സ്കീം) ഇലക്ട്രിക്കൽ ആന്‍ഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് വർക്ക്ഷോപ്പ് 13 ന് കോളജ് ഓഫ് എൻജിനിയറിംഗ് , തിരുവനന്തപുരം, ഗവ.എൻജിനിയറിംഗ് കോളജ് ബാർട്ടണ്‍ഹിൽ, ടി.കെ.എം കോളജ് ഓഫ് എൻജിനിയറിംഗ്, കൊല്ലം എന്നീ കോളജുകളിൽ നടക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രോജക്ട്
വിദൂര വിദ്യാഭ്യാസ വിഭാഗം മേയിൽ നടത്തിയ അവസാന വർഷ ബിഎസ്സി കംപ്യൂട്ടർ സയൻസ്/ബിസിഎ (ന്യൂ സ്കീം 2013 & 2014 അഡ്മിഷൻ) സപ്ലിമെന്ററി പരീക്ഷകളുടെ പ്രോജക്ട് റിപ്പോർട്ട് 10 ന് മുൻപ് വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിൽ സമർപ്പിക്കണം.
ടൈംടേബിൾ
വിദൂര വിദ്യാഭ്യാസ വിഭാഗം 19 മുതൽ ആരംഭിക്കുന്ന ഒന്നും രണ്ടും സെമസ്റ്റർ ബിഎൽഐഎസ്സി (2017 അഡ്മിഷൻ) പരീക്ഷകളുടേയും ബിഎൽഐഎസ്സി ആനുവൽ സ്കീം (സപ്ലിമെന്ററി) പരീക്ഷകളുടേയും വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
വിദൂര വിദ്യാഭ്യാസ പഠന കേന്ദ്രം നടത്തുന്ന എംഎച്ച്ആർഎം (മാസ്റ്റർ ഓഫ് ഹ്യൂമൻ റിസോഴ്സസ് മാനേജ്മെന്റ്) കോഴ്സിന്റെ ഒന്നും രണ്ടും വർഷ സപ്ലിമെന്ററി (2014 അഡ്മിഷൻ) പരീക്ഷാ ടൈംടേബിൾ വെബ്സൈറ്റിൽ.
അഡ്മിഷൻ മെമ്മോ
സർവകലാശാലയുടെ വിവിധ പഠനവകുപ്പുകളിലേയ്ക്ക് പിജി കോഴ്സുകൾക്ക് പ്രവേശനം നേടുന്നതിന് യോഗ്യരായ വിദ്യാർഥികൾക്ക് വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് അഡ്മിഷൻ മെമ്മോ ഡൗണ്‍ലോഡ് ചെയ്യാം.
പരീക്ഷാഫലം
ജനുവരിയിൽ നടന്ന ഒന്നാം സെമസ്റ്റർ എംഎ (ഹിസ്റ്ററി), എംഎസ്സി (ജ്യോഗ്രഫി, ബയോടെക്നോളജി, ഇലക്ട്രാണിക്സ്, ബയോകെമിസ്ട്രി, സൈക്കോളജി, കൗണ്‍സലിംഗ് സൈക്കോളജി) പരീക്ഷാഫലം വെബ്സൈറ്റിൽ. സൂക്ഷ്മപരിശോധനയ്ക്ക് 18 വരെ അപേക്ഷിക്കാം.
വിദൂര വിദ്യാഭ്യാസ പഠനകേന്ദ്രം ഫെബ്രുവരിയിൽ നടത്തിയ ഫൈനൽ എംഎ ഫിലോസഫി സപ്ലിമെന്ററി പരീക്ഷാഫലം വെബ്സൈറ്റിൽ. മാർക്ക്ലിസ്റ്റുകൾ 11 ന് ശേഷം പരീക്ഷാകേന്ദ്രങ്ങളിൽ നിന്നും കൈപ്പറ്റേണ്ട താണ്.
2019 ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎഎസ്എൽപി (സിബിസിഎസ്എസ് സ്ട്രീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 27 വരെ അപേക്ഷിക്കാം.
പരീക്ഷാഫീസ്
ഒന്നാം വർഷ എൽഎൽബി (മേഴ്സിചാൻസ് പഞ്ചവത്സരം ആനുവൽ സ്കീം) 1998 അഡ്മിഷന് മുൻപുളളത് (പഴയ സ്കീം), 1998 അഡ്മിഷൻ (പുതിയ സ്കീം) ഡിഗ്രി പരീക്ഷകൾ ജൂലൈ 15 ന് ആരംഭിക്കും. 14 വരെയും 50 രൂപ പിഴയോടെ 18 വരെയും 125 രൂപ പിഴയോടെ 20 വരെയും അപേക്ഷിക്കാം.
വോട്ടർപട്ടിക
സർവകലാശാല സെനറ്റിലേയ്ക്കും, സ്റ്റുഡന്റ്സ് കൗണ്സിലിലേയ്ക്കുമുളള വിദ്യാർഥി പ്രതിനിധികളുടേയും സർവകലാശാല യൂണിയൻ (201819) ഭാരവാഹികളുടേയും തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട വോട്ടർപട്ടികകൾ സർവകലാശാല ഓഫീസിലും വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇന്റേണൽ മാർക്ക്
വിദൂര വിദ്യാഭ്യാസ വിഭാഗം നടത്തുന്ന ഒന്നും രണ്ടും സെമസ്റ്റർ ബിഎസ്സി കംപ്യൂട്ടർ സയൻസ്, ബിസിഎ 2017 ബാച്ചിന്റെ ഇന്റേറണൽ മാർക്ക് വെബ്സൈറ്റിൽ ലഭ്യമാണ്.
ക്ലാസ് ഇല്ല
വിദൂര വിദ്യാഭ്യാസ വിഭാഗം എംഎ പബ്ലിക് അഡ്മിനിസ്ട്രേഷൻ രണ്ടാം സെമസ്റ്റർ ക്ലാസുകൾ രണ്ടി ന് ഉണ്ടായിരിക്കുന്നതല്ല.