ആറാം സെമസ്റ്റർ ബിടെക് (2013 സ്കീം) മാർച്ച് 2019 (സപ്ലിമെന്ററി) പ്രാക്ടിക്കൽ കന്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് ബ്രാഞ്ച് ജൂണ്‍ ആറ്, ഏഴ് തീയതികളിൽ കോളജ് ഓഫ് എൻജിനിയറിംഗ് തിരുവനന്തപുരത്തും, ജൂണ്‍ ഏഴിന് കോളജ് ഓഫ് എൻജിനിയറിംഗ് കൊല്ലത്തുമായി നടക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
ജൂണ്‍ ഏഴിന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ സിബിസിഎസ് ഫസ്റ്റ് ഡിഗ്രി പ്രോഗ്രാം ബിഎ/ബിഎസ്സി/ബികോം ഡിഗ്രി പരീക്ഷകളുടെ (2018 അഡ്മിഷൻ റെഗുലർ, 2017 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2013 മുതൽ 2016 അഡ്മിഷൻ സപ്ലിമെന്ററി) വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
2018 ഡിസംബറിൽ നടത്തിയ കരിയർ റിലേറ്റഡ് സിബിസിഎസ്എസ് അഞ്ചാം സെമസ്റ്റർ ബിഎ ഇംഗ്ലീഷ് ആൻഡ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (2016 അഡ്മിഷൻ റെഗുലർ, 2015, 2014 & 2013 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനഃപരിശോധനയ്ക്കും സൂക്ഷ്മപരിശോധനയ്ക്കും ജൂണ്‍ നാലുവരെ അപേക്ഷിക്കാം.
വിദൂര വിദ്യാഭ്യാസ പഠന കേന്ദ്രം ഡിസംബർ 2018, ഫെബ്രുവരി 2019ൽ നടത്തിയ ഒന്നും രണ്ടും വർഷ എംഎ ഹിസ്റ്ററി സപ്ലിമെന്ററി പരീക്ഷാഫലം വെബ്സൈറ്റിൽ. മാർക്ക് ലിസ്റ്റുകൾ ജൂണ്‍ 10 ന് ശേഷം സെക്ഷനിൽ നിന്നും കൈപ്പറ്റണം.
2019 ഏപ്രിലിൽ നടത്തിയ കരിയർ റിലേറ്റഡ് സിബിസിഎസ് ആറാം സെമസ്റ്റർ ബിഎസ്സി എൻവിയോണ്മെന്റൽ സയൻസ് ആൻഡ് എൻവിയോണ്മെന്റ് ആൻഡ് വാട്ടർ മാനേജ്മെന്റ് (2016 അഡ്മിഷൻ റെഗുലർ, 2015, 2014 & 2013 അഡ്മിഷൻ സപ്ലിമെന്ററി), ആറാം സെമസ്റ്റർ ബിഎ ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ എന്നീ പരീക്ഷാഫലങ്ങൾ വെബ്സൈറ്റിൽ. സൂക്ഷ്മപരിശോധനയ്ക്കും പുനഃപരിശോധനയ്ക്കും ജൂണ്‍ 12 വരെ അപേക്ഷിക്കാം.
2019 ജനുവരിയിൽ നടത്തിയ ഒന്നാം വർഷ എംഎച്ച്എ/പിജിഡിഎച്ച്എച്ച്എ സപ്ലിമെന്ററി (എസ്ഡിഇ) പരീക്ഷാഫലം വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
ഏഴാം സെമസ്റ്റർ ബിടെക് പാർട്ട് ടൈം റീസ്ട്രക്ച്ചേർഡ് 2008, 2013 സ്കീം പരീക്ഷകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. പരീക്ഷയ്ക്ക് ജൂണ്‍ 10 വരെയും 50 രൂപ പിഴയോടെ ജൂണ്‍ 12 വരെയും 125 രൂപ പിഴയോടെ ജൂണ്‍ 14 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
എട്ടാം സെമസ്റ്റർ ബിടെക് സപ്ലിമെന്ററി ഒക്ടോബർ 2018 (2008 സ്കീം), എട്ടാം സെമസ്റ്റർ ബിടെക് പാർട്ട് ടൈം റീസ്ട്രക്ച്ചേർഡ് സപ്ലിമെന്ററി ജൂലൈ 2018 (2008 സ്കീം), ആറാം സെമസ്റ്റർ ബിടെക് പാർട്ട് ടൈം റീസ്ട്രക്ച്ചേർഡ് സപ്ലിമെന്ററി മേയ് 2018 (2008 സ്കീം) എന്നീ പരീക്ഷകളുടെ സൂക്ഷ്മ പരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുളള വിദ്യാർഥികൾ ഫോട്ടോ പതിച്ച ഐഡി കാർഡും ഹാൾടിക്കറ്റുമായി റീവാല്യുവേഷൻ സെക്ഷനിൽ മേയ് 31 മുതൽ ജൂണ്‍ 10 വരെയുളള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകണം.
തീയതി മാറ്റി
സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുളള സ്വാതി തിരുനാൾ സംഗീത കോളജിൽ നടത്തുന്ന ഒന്നാം വർഷ ബിപിഎ കോഴ്സിലേയ്ക്ക് അഡ്മിഷൻ എടുക്കേണ്ട തീയതി ജൂണ്‍ 27 ൽ നിന്നും ജൂണ്‍ 22ലേയ്ക്ക് മാറ്റി. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഇന്റേണൽ മാർക്ക്
വിദൂര വിദ്യാഭ്യാസ വിഭാഗം 201718 എംഎ സോഷ്യോളജി ഒന്നും രണ്ടും സെമസ്റ്റർ, ഒന്നും രണ്ടും സെമസ്റ്റർ ബിഎസ്സി കന്പ്യൂട്ടർ സയൻസ്, ബിസിഎ 2017 ബാച്ച് എന്നീ പരീക്ഷകളുടെ ഇന്റേണൽ മാർക്ക് പ്രസിദ്ധീകരിച്ചു .പരാതികൾ ജൂണ്‍ 15 ന് മുൻപ് കോഓർഡിനേറ്റർക്ക് രേഖാമൂലം സമർപ്പിക്കണം.
സന്പർക്ക ക്ലാസ്
വിദൂര വിദ്യാഭ്യാസം വഴി നടത്തുന്ന നാലാം സെമസ്റ്റർ എംഎസ്സി കന്പ്യൂട്ടർ സയൻസ് (2017 അഡ്മിഷൻ), നാലാം സെമസ്റ്റർ ബികോം സന്പർക്ക ക്ലാസുകൾ ജൂണ്‍ ഒന്നു മുതൽ കാര്യവട്ടം കാന്പസിലും എംഎ ഇംഗ്ലീഷ് നാലാം സെമസ്റ്റർ ക്ലാസുകൾ ജൂണ്‍ ഒന്നു മുതൽ പാളയം സെന്ററിലും ആരംഭിക്കും.
ഒന്നാം വർഷ ബിരുദ പ്രവേശനം 2019: ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
സർവകലാശാലയുടെ 201920 അധ്യയന വർഷത്തിലെ ബിരുദ കോഴ്സുകളിലേയ്ക്ക് പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് വെബ്സൈറ്റിൽ () പ്രസിദ്ധപ്പെടുത്തി.
ട്രയൽ അലോട്ട്മെന്റ് പരിശോധിച്ചതിന് ശേഷം വിദ്യാർഥികൾക്ക് ഓപ്ഷനുകൾ ചേർക്കുന്നതിനും പുനർക്രമീകരിക്കുന്നതിനും ജൂണ്‍ മൂന്നിനു മൂന്നുവരെ സമയം ഉണ്ടായിരിക്കും. മാറ്റങ്ങൾ വരുത്തുന്നവർ പുതിയ പ്രിന്റൗട്ടെടുത്ത് തുടർ ആവശ്യങ്ങൾക്കായി സൂക്ഷിക്കണം. ട്രയൽ അലോട്ട്മെന്റ് കഴിഞ്ഞ് വിദ്യാർഥികൾ ഓപ്ഷനുകളിൽ മാറ്റങ്ങൾ വരുത്തുന്നതിനാൽ ട്രയൽ അലോട്ട്മെന്റിൽ ലഭിച്ച കോളജുകൾക്കും കോഴ്സുകൾക്കും മാറ്റങ്ങൾ വരുവാൻ സാധ്യതയുണ്ട്. ഓണ്‍ലൈൻ അപേക്ഷയുടെ അവസാന തീയതി മൂന്നിന് ഉച്ചകഴിഞ്ഞ് മൂന്നുവരെ. ഓണ്‍ലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് സർവകലാശാലയിലേക്ക് അയയ്ക്കേണ്ടതില്ല.
ബിരുദാനന്തര ബിരുദ പ്രവേശനം 2019: ഗവ.ആർട്സ് കോളജിൽ എംഎസ്സി ബയോടെക്നോളജി കോഴ്സ്
തിരുവനന്തപുരം ഗവ.ആർട്സ് കോളജിൽ എംഎസ്സി ബയോടെക്നോളജി കോഴ്സ് (12 സീറ്റ്) അനുവദിച്ചിരിക്കുന്നു. താല്പര്യമുളള വിദ്യാർഥികൾക്ക് ഓണ്‍ലൈനായി അപേക്ഷ നൽകാം. നിലവിൽ രജിസ്ട്രേഷൻ നടത്തിക്കഴിഞ്ഞ വിദ്യാർഥികൾക്ക് ഈ കോഴ്സുകൂടി ചേർത്ത് ഓപ്ഷനുകൾ പുതുക്കി നൽകാം. ഓണ്‍ലൈൻ രജിസ്ട്രേഷൻ അവസാന തീയതി 10