University News
അധ്യാപക പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
അധ്യാപക പരിശീലന കേന്ദ്രത്തിൽ സർവകലാശാലാ/കോളജ് ശാസ്ത്രസാമൂഹിക ശാസ്ത്ര വിഭാഗം അധ്യാപകർക്ക് ഇകണ്ടന്‍റ് ഡവലപ്മെന്‍റ് എന്ന വിഷയത്തിൽ ജൂണ്‍ 12ന് തുടങ്ങുന്ന ഒരാഴ്ചത്തെ പരിശീലന കോഴ്സിന് അപേക്ഷ ക്ഷണിച്ചു. അവസാന തിയതി ജൂണ്‍ ഏഴ്. മേയിൽ നടന്ന ഇകണ്ടന്‍റ് ഡവലപ്മെന്‍റ് കോഴ്സിൽ അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. വിജ്ഞാപനവും അപേക്ഷാ ഫോമും വെബ്സൈറ്റിൽ. വിവരങ്ങൾക്ക്: 9495657594, 9446244359.


പിജി പ്രവേശനം: ഡിഗ്രി മാർക്ക് അപ്ലോഡ് ചെയ്യണം

പിജി പ്രവേശനത്തിന് എംഎ ഇക്കണോമിക്സ്, എംഎ ഫിനാൻഷ്യൽ ഇക്കണോമിക്സ്, എംഎസ് സി അപ്ലൈഡ് പ്ലാന്‍റ് സയൻസ്, എംഎസ് സി അപ്ലൈഡ് സൈക്കോളജി, എംഎസ് സി അപ്ലൈഡ് സുവോളജി, എംഎസ് സി ബയോകെമിസ്ട്രി, എംഎസ് സി ഫുഡ് സയൻസ് ആൻഡ് ടെക്നോളജി, എംഎസ് സി ഹ്യൂമണ്‍ ഫിസിയോളജി, എംഎസ് സി ഫിസിക്സ്, എംഎസ് സി റേഡിയേഷൻ ഫിസിക്സ്, എംഎസ് സി മൈക്രോബയോളജി, എംഎസ് സി ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, എംഎസ്ഡബ്ല്യൂ, എംഎ മ്യൂസിക് എന്നീ കോഴ്സുകളുടെ പ്രവേശന പരീക്ഷ എഴുതിയവർ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് ഡിഗ്രി മാർക്ക് ജൂണ്‍ മൂന്നിന് അഞ്ച് മണിക്കകം ഓണ്‍ലൈനായി വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യണം. നിശ്ചിത സമയത്തിനകം മാർക്ക് അപ്‌ലോഡ് ചെയ്യാത്തവരെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതല്ല. ഫോണ്‍ : 0494 2407016, 2407017.

പുനഃപരീക്ഷ

മുരിങ്ങൂർ ഡിവൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മീഡിയ സയൻസിലെ നാലാം സെമസ്റ്റർ (സിയുസിബിസിഎസ്‌എസ്) കോംപ്ലിമെന്‍ററി കോഴ്സ് പേപ്പർ ENG3C03, ENG4C04 ഇംന്തീഷ് ഫോർ കമ്മ്യൂണിക്കേഷൻ 3ബിസിനസ് കമ്യൂണിക്കേഷൻ ആൻഡ് അക്കഡേമിക് റൈറ്റിംഗ് പുനഃപരീക്ഷ ഇന്ന് സർവകലാശാലാ സ്കൂൾ ഓഫ് ഹെൽത്ത് സയൻസിൽ രാവിലെ 9.30ന് നടക്കും.

പരീക്ഷാ അപേക്ഷ

ഒന്പതാം സെമസ്റ്റർ ബിആർക് (2കെ സ്കീം) സപ്ലിമെന്‍ററി പരീക്ഷയ്ക്ക് പിഴകൂടാതെ ജൂണ്‍ ആറ് വരെയും 170 രൂപ പിഴയോടെ ജൂണ്‍ പത്ത് വരെയും ഫീസടച്ച് ജൂണ്‍ 11 വരെ രജിസ്റ്റർ ചെയ്യാം.

പത്താം സെമസ്റ്റർ ബിആർക് 2012 സ്കീം2012 മുതൽ പ്രവേശനം റഗുലർ/സപ്ലിമെന്‍ററി, 2004 സ്കീം2009 മുതൽ 2011 വരെ പ്രവേശനം സപ്ലിമെന്‍ററി പരീക്ഷയ്ക്ക് പിഴകൂടാതെ ജൂണ്‍ പത്ത് വരെയും 170 രൂപ പിഴയോടെ ജൂണ്‍ 12 വരെയും ഫീസടച്ച് ജൂണ്‍ 14 വരെ രജിസ്റ്റർ ചെയ്യാം.


പരീക്ഷാഫലം

2018 ഡിസംബറിൽ നടത്തിയ ഒന്ന്, മൂന്ന് സെമസ്റ്റർ എംഎ ഇസ്ലാമിക് സ്റ്റഡീസ് (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ജൂണ്‍ 13 വരെ അപേക്ഷിക്കാം.

വിദൂരവിദ്യാഭ്യാസം അഞ്ചാം സെമസ്റ്റർ ബിഎംഎംസി (സിയുസിബിസിഎസ്എസ്) നവംബർ 2018 പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ജൂണ്‍ 13 വരെ അപേക്ഷിക്കാം.

ബിഎംഎംസി പുനർമൂല്യനിർണയ ഫലം

ഒന്ന്, മൂന്ന് സെമസ്റ്റർ ബിഎംഎംസി നവംബർ 2017 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.
More News