മൂന്നാം സെമസ്റ്റർ എംഎസ്സി ബയോസ്റ്റാറ്റിസ്റ്റിക്സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു
2018 നവംബറിൽ നടന്ന മൂന്നാം സെമസ്റ്റർ എംഎസ്സി ബയോസ്റ്റാറ്റിസ്റ്റിക്സ് (റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂണ്‍ ആറുവരെ അപേക്ഷിക്കാം.
2018 നവംബറിലെ മൂന്നാം സെമസ്റ്റർ എംഎസ്സി പ്ലാന്റഡ് ബയോടെക്നോളജി (റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂണ്‍ 10 വരെ അപേക്ഷിക്കാം.
പുതുക്കിയ പരീക്ഷാ തീയതി
ജൂണ്‍ മൂന്നിന് നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റർ സിബിസിഎസ് ബികോം മോഡൽ ഒന്ന്, രണ്ട്, മൂന്ന്, സിബിസിഎസ്എസ് ബികോം പരീക്ഷകൾ ജൂണ്‍ 10ന് നടത്താൻ പുതുക്കി നിശ്ചയിച്ചു. മറ്റ് പരീക്ഷകളുടെ തീയതികൾക്കു മാറ്റമില്ല.
വാക്ഇൻഇന്റർവ്യൂ
സ്കൂൾ ഓഫ് ബയോസയൻസസിലേക്കും ബിഐഐസിയിലേക്കും റിസർച്ച് അസിസ്റ്റന്റ്, ജൂണിയർ റിസർച്ച് ഫെല്ലോ എന്നിവരുടെ ഒഴിവുകളിലേക്ക് 28ന് വാക്ക്ഇൻഇന്റർവ്യൂ നടത്തും. വിശദവിവരം സർവകലാശാല വെബ്സൈറ്റിൽ.
മെഡിസെപ്; വിവരങ്ങൾ പരിശോധിക്കാം
ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ (മെഡിസെപ്) രജിസ്റ്റർ ചെയ്തിട്ടുള്ള എംജി സർവകലാശാല ജീവനക്കാർക്കും പെൻഷൻകാർക്കും അവരുടെ വിശദാംശങ്ങൾ മെഡിസെപ് വെബ്സൈറ്റിൽ പരിശോധിക്കാം. മാറ്റങ്ങളോ കൂട്ടിച്ചേർക്കലുകളോ ഉണ്ടെങ്കിൽ 29നു വൈകുന്നേരം നാലിന് മുന്‍പായി എഡിഎ ആറ് സെക്ഷനിൽ അറിയിക്കണം. മെഡിസെപ് വെബ്സൈറ്റിലെ ‘STATUS’ ലിങ്കിലെ ‘EMPLOYEE/PENSIONER’ സെലക്ട് ചെയ്തതിനുശേഷം വലതുവശത്ത് MGUY എന്ന് ടൈപ്പ് ചെയ്ത് പിഎഫ് നന്പർ, പെൻഷൻ നന്പർ, എഫ്പിഒ നന്പർ, ഇജിപി നന്പരും ജനന തീയതിയും നൽകി പരിശോധിക്കാം. ജീവനക്കാർ ‘യൂണിവേഴ്സിറ്റി’ എന്നതും പെൻഷൻകാർ ‘ജില്ലാ ട്രഷറി കോട്ടയം’ എന്നതും സെലക്ട് ചെയ്യണം. വിശദവിവരത്തിന് 04812733305, 9496158070.