2019 ഏപ്രിൽ നടന്ന സിബിസിഎസ് ബികോം ആറാം സെമസ്റ്റർ 2016 അഡ്മിഷൻ (റെഗുലർ ) 2015 , 2014 & 2013 അഡ്മിഷൻ (സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യ നിർണയത്തിനും സൂക്ഷമ പരിശോധനയ്ക്കും ഓൺലൈനായി ജൂൺ 12വരെ അപേക്ഷിക്കാം. കരട് മാർക്ക് ലിസ്റ്റ് വെബ്സൈറ്റിൽ.
2018 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബിഎ ജേർണലിസം & മാസ്സ് കമ്യൂണിക്കേഷൻ ആൻഡ് വീഡിയോ പ്രൊഡക്ഷൻ (2013 അഡ്മിഷൻ ) ബിരുദ പരീക്ഷയുടെ ഫലം പ്രസിദ്ധികരിച്ചു. സൂക്ഷ്മ പരിശോധനയ്ക്കും പുനർമൂല്യ നിർണയത്തിനുള്ള അവസാന തീയതി ജൂൺ നാലുവരെ. വിശദവിവരം വെബ്സൈറ്റിൽ.
2018 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബയോടെക്നോളജി (മൾട്ടിമേജർ ) (2016 അഡ്മിഷൻ റെഗുലർ 2015 ,2014 & 2013 അഡ്മിഷൻ സപ്ലിമെന്ററി) കോഴ്സിന്റെ പരീക്ഷാഫലം പ്രസിദ്ധികരിച്ചു. പുനർ മൂല്യ നിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂൺ നാലുവരെ അപേക്ഷിക്കാം .വിശദവിവരം വെബ്സൈറ്റിൽ .
2018 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബികോം കോമേഴ്സ് ആൻഡ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും ജൂൺ നാലുവരെ അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ .
ഒന്നാം സെമസ്റ്റർ എംടെക്ക് (ഫുൾ ടൈം /പാർട്ട് ടൈം ), മൂന്നാം സെമസ്റ്റർ എംടെക്ക്(പാർട്ട് ടൈം 2013 സ്കീം), ജനുവരി 2019 സപ്ലിമെന്ററി പരീക്ഷയുടെ (ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ് ) ഫലം പ്രസിദ്ധികരിച്ചു . സൂക്ഷ്മ പരിശോധനയ്ക്ക് ജൂൺ 10 വരെ പിഴകൂടാതെയും ജൂൺ 14 വരെ പിഴയോടുകൂടിയും അപേക്ഷികാം വിശദവിവരം വെബ്സൈറ്റിൽ .
വിദൂര വിദ്യാഭ്യാസം
വിദൂര വിദ്യാഭ്യാസ കേന്ദ്രം 2019 ഫെബ്രുവരിയിൽ നടത്തിയ ഫൈനൽ എംഎ സംസ്കൃതം പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു മാർക്ക് ലിസ്റ്റ് 29നു ശേഷം പരീക്ഷാ കേന്ദ്രങ്ങളിൽ നിന്ന് കൈപ്പറ്റണം.
2019 ജനുവരിയിൽ നടത്തിയ ഒന്നാം വർഷ എംഎച്ച്എസ്സി സിസിഡി (വിദൂര വിദ്യാഭ്യാസം ) സപ്ലിമെന്ററി പരീക്ഷയുടെ ഫലം വെബ്സൈറ്റിൽ .
പ്രായോഗിക പരീക്ഷ
2019 ഏപ്രിൽ നടത്തിയ ബിഎ ബിരുദ മ്യൂസിക് മെയിൻ , പാർട്ട് മൂന്ന് (പേപ്പർ നാല് ,അഞ്ച് , ആറ് ) പരീക്ഷയുടെ പ്രായോഗിക പരീക്ഷ യഥാക്രമം 28 ,29 30 എന്നീ തീയതികളിലും സബ്സിഡറി വിഷയമായ വീണയുടെ പ്രായോഗിക പരീക്ഷ 27 നു രാവിലെ 10നും തിരുവനന്തപുരം ഗവ.വിമെൻസ് കോളജിൽ നടത്തും .