ബിഎസ്സി ഫലം പ്രസിദ്ധീകരിച്ചു; 71 ശതമാനം വിജയം
ബിഎസ് സി/ബിസിഎ ഫലം പ്രസിദ്ധീകരിച്ചു. 16375 വിദ്യാർഥികൾ പരീക്ഷ എഴുതിയ ബിഎസ് സി ഡിഗ്രി പരീക്ഷയിൽ 71 ശതമാനം വിദ്യാർഥികൾ വിജയിച്ചു. റഗുലർ വിദ്യാർഥികളുടെ വിജയശതമാനം 80 ശതമാനം ആണ്.
1888 വിദ്യാർഥികൾ പരീക്ഷയെഴുതിയ ബിസിഎ ഡിഗ്രി പരീക്ഷയിൽ 77 ശതമാനം വിദ്യാർഥികൾ വിജയിച്ചു. ഇപ്രാവശ്യം റിക്കാർഡ് വേഗത്തിലാണ് കാലിക്കട്ടിലെ ഡിഗ്രി ഫലങ്ങൾ പ്രസിദ്ധീകരിച്ചത്. ബികോം ഫലവും ബിഎ ഫലവും നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു.
13നാണ് ബിഎസ് സി പരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിർണയം അവസാനിച്ചത്. ഒഴിവുദിവസങ്ങളിലും ജോലി ചെയ്ത് പരീക്ഷാഫലം പെട്ടെന്ന് പ്രസിദ്ധീകരിച്ച ജീവനക്കാരെ വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ, പ്രോവൈസ് ചാൻസലർ ഡോ. പി. മോഹൻ, സിൻഡിക്കറ്റ് സ്റ്റാഫ് കമ്മിറ്റി ചെയർമാൻ കെ.കെ. ഹനീഫ, പരീക്ഷാ കണ്ട്രോളർ വേലായുധൻ കല്ലേപുറത്ത് എന്നിവർ അഭിനന്ദിച്ചു.
അസിസ്റ്റന്റ് പ്രഫസർ കരാർ നിയമനം
വിവിധ പഠനവകുപ്പുകളിൽ അസിസ്റ്റന്റ് പ്രഫസർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് 30 മുതൽ വാക്ഇൻഇന്റർവ്യൂ നടത്തും. യോഗ്യത, ജാതി, വയസ് എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം വെബ്സൈറ്റിൽ കാണുന്ന തിയതികളിൽ അഭിമുഖത്തിന് ഹാജരാകണം. റിസർവേഷൻ ടേണ്‍, സ്പെഷലൈസേഷൻ എന്നിവയും വെബ്സൈറ്റിൽ.
എംഫിൽ പ്രവേശന പരീക്ഷാഫലം
പഠനവകുപ്പുകളിലെ എംഫിൽ പ്രവേശന പരീക്ഷാഫലം വെബ്സൈറ്റിൽ (www.cuonline.ac.in). പ്രവേശന നടപടികൾക്ക് പഠനവകുപ്പുകളെ സമീപിക്കുക. ഫോണ്‍: 0494 2407016.
എംഫിൽ സംസ്കൃതം പ്രവേശനം
സംസ്കൃത പഠനവിഭാഗം എംഫിൽ പ്രവേശന അഭിമുഖവും സർട്ടിഫിക്കറ്റ് പരിശോധനയും 21ന് പഠനവിഭാഗത്തിൽ നടക്കും. അർഹരായവർ രാവിലെ പത്തിന് സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.
പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ (സിയുസിബിസിഎസ്എസ്) ബിഎ/ബിഎസ് സി/ബിഎസ് സി ഇൻ ആൾട്ടർനേറ്റ് പാറ്റേണ്‍/ബികോം/ബിബിഎ/ബിഎ മൾട്ടിമീഡിയ/ബിസിഎ/ബികോം ഓണേഴ്സ്/ബികോം വൊക്കേഷണൽ/ബിഎസ്ഡബ്ല്യൂ/ബിടിഎച്ച്എം/ബിവിസി/ബിഎംഎംസി/ബിഎച്ച്എ/ബികോം പ്രഫഷണൽ/ബിടിഎഫ്പി/ബിവോക്/ബിടിഎ/ബിഎ വിഷ്വൽ കമ്മ്യൂണിക്കേഷൻ/ബിഎ ഫിലിം ആൻഡ് ടെലിവിഷൻ/ബിഎ മൾട്ടിമീഡിയ/ബിഎ അഫ്സൽഉൽഉലമ റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷക്ക് പിഴകൂടാതെ ജൂണ്‍ ഏഴ് വരെയും 170 രൂപ പിഴയോടെ ജൂണ്‍ 11 വരെയും ഫീസടച്ച് ജൂണ്‍ 13 വരെ രജിസ്റ്റർ ചെയ്യാം.
പഠനസാമഗ്രി വിതരണം
വിദൂരവിദ്യാഭ്യാസം നാലാം സെമസ്റ്റർ ബികോം പഠനസാമഗ്രികൾ 20 മുതൽ അതത് പഠന കേന്ദ്രങ്ങൾ വഴി വിതരണം ചെയ്യും. മലപ്പുറം ഗവണ്മെന്റ് കോളജ് പഠനകേന്ദ്രമായി തെരഞ്ഞെടുത്തവർ വളാഞ്ചേരി എംഇഎസ് കെവിഎം കോളജിൽ നിന്നും പഠനസാമഗ്രികൾ കൈപ്പറ്റണം. ഫോണ്‍: 0494 2407356, 2407494.
പരീക്ഷ
അഫിലിയേറ്റഡ് കോളജ്/ വിദൂരവിദ്യാഭ്യാസം/ പ്രൈവറ്റ് രജിസ്ട്രേഷൻ/വിദേശ/കേരളത്തിന് പുറത്തെ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ നാലാം സെമസ്റ്റർ (സിയുസിബിസിഎസ്എസ്) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകളിൽ ബികോം/ബിബിഎ/ബികോം വൊക്കേഷണൽ/ബികോം ഓണേഴ്സ്/ബിഎച്ച്എ/ബിടിഎച്ച്എം/ബികോം പ്രൊഫഷണൽ പരീക്ഷ 27നും, ബിഎ/ബിഎസ് സി/ബിഎസ് സി ഇൻ ആൾട്ടർനേറ്റ് പാറ്റേണ്‍/ബിഎ മൾട്ടിമീഡിയ/ബിസിഎ/ബിഎസ്ഡബ്ല്യൂ/ബിടിഎച്ച്എം/ബിവിസി/ബിഎംഎംസി/ബിഎ വിഷ്വൽ കമ്മ്യൂണിക്കേഷൻ/ബിടിഎഫ്പി/ബിവോക്/ബിടിഎ/ബിഎ ഇൻ ഫിലിം ആന്റ് ടെലിവഷൻ/ബിഎ അഫ്സൽഉൽഉലമ പരീക്ഷ ജൂണ്‍ പത്തിനും ആരംഭിക്കും.
രണ്ടാം സെമസ്റ്റർ ബിബിഎ എൽഎൽബി (ഓണേഴ്സ്2011 സ്കീം) റഗുലർ/സപ്ലിമെന്ററി പരീക്ഷ ജൂണ്‍ 18ന് ആരംഭിക്കും.
ബിവോക് പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ ബി വോക് പ്രാക്ടിക്കൽ പരീക്ഷയുടെ ഷെഡ്യൂൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
ആറാം സെമസ്റ്റർ ബിസിഎ/ബിഎസ് സി (സിയുസിബിസിഎസ്എസ്) റഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് ഏപ്രിൽ 2019 പരീക്ഷാഫലം വെബ്സൈറ്റിൽ.