ഓഗസ്റ്റിൽ നടത്തിയ രണ്ട ാം സെമസ്റ്റർ ബി.വോക് ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് (2017 അഡ്മിഷൻ റെഗുലർ, 2016 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2015 & 2014 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 27 വരെ അപേക്ഷിക്കാം.
സൂക്ഷ്മപരിശോധന
സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബിഎച്ച്എം ഡിഗ്രി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുള്ളവർ ഫോട്ടോ പതിച്ച ഐഡികാർഡ്/ഹാൾടിക്കറ്റുമായി 18 മുതൽ 25 വരെയുളള പ്രവൃത്തിദിനങ്ങളിൽ സെക്ഷനിൽ ഹാജരാകണം.
ടൈംടേബിൾ
ബിപിഎ 2005, 2006 അഡ്മിഷൻ വിദ്യാർഥികളുടെ മെഴ്സിചാൻസ് പരീക്ഷകൾ 27 മുതൽ ശ്രീ.സ്വാതി തിരുനാൾ സംഗീത കോളജിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
ഇന്റേണൽ മാർക്ക്
വിദൂര വിദ്യാഭ്യാസം വഴി നടത്തുന്ന എംഎസ്സി കംപ്യൂട്ടർ സയൻസ് ഒന്നും രണ്ടും സെമസ്റ്റർ (2017 ബാച്ച്) ഇന്റേണൽ മാർക്കുകൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. പരാതിയുളളവർ ജൂണ്‍ ഒന്നിന് മുൻപായി കോഓർഡിനേറ്ററെ അറിയിക്കണം.
പരീക്ഷാഫീസ്
ജൂണ്‍ 12 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ബിഎഎസ്എൽപി (സിബിസിഎസ്എസ് സ്ട്രീം) ഡിഗ്രി പരീക്ഷകൾക്ക്20 വരെയും 50 രൂപ പിഴയോടെ 22 വരെയും 125 രൂപ പിഴയോടെ 24 വരെയും അപേക്ഷിക്കാം.