എംജി: പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
2019 ഏപ്രിലിലെ രണ്ടാം സെമസ്റ്റർ എംഫിൽ സുവോളജി (20152016 ബാച്ച്), 2018 ജൂലൈയിൽ നടന്ന ഒന്നും രണ്ടും സെമസ്റ്റർ എംഎസ്സി മാത്തമാറ്റിക്സ് (പ്രൈവറ്റ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 29 വരെ അപേക്ഷിക്കാം.
2019 മാർച്ചിൽ സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നടന്ന ആറാം സെമസ്റ്റർ എൽഎൽബി (ത്രിവത്സരം4 പിഎം9 പിഎം റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 30 വരെ അപേക്ഷിക്കാം.
ബിടെക് ഉത്തരക്കടലാസ്
2019ൽ നടന്ന ഒന്ന്, രണ്ട്, നാല്, ഏഴ്, എട്ട് സെമസ്റ്റർ ബിടെക് പരീക്ഷയുടെ ഉത്തരക്കടലാസുകൾ ബന്ധപ്പെട്ട കോളജുകളിൽനിന്നു പഴയ പരീക്ഷഭവനിലെ 25ാം നന്പർ മുറിയിൽ 18നകം എത്തിക്കണം.