പിജി പ്രവേശന പരീക്ഷ (ക്യാറ്റ് 2019) 11, 12 തീയതികളിൽ
പിജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷ (ക്യാറ്റ് 2019)് 11, 12 തീയതികളിൽ ഏഴു പരീക്ഷ കേന്ദ്രങ്ങളിൽ നടക്കും.
പരീക്ഷ ഫലം
2018 ജൂണിലെ രണ്ടാം സെമസ്റ്റർ എംഎ ഹിന്ദി (സിഎസ്എസ് റഗുലർ/സപ്ലിമെന്ററി/ബെറ്റർമെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 20 വരെ അപേക്ഷിക്കാം.
2018 ഡിസംബറിൽ നടന്ന മൂന്നാം വർഷ മാസ്റ്റർ ഓഫ് സയൻസ് മെഡിക്കൽ അനാട്ടമി റഗുലർ, സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 20 വരെ അപേക്ഷിക്കാം.
പിഎച്ച്ഡി പ്രവേശന പരീക്ഷ
പിഎച്ച്ഡി പ്രവേശന പരീക്ഷയ്ക്ക് ഗാന്ധിയൻ സ്റ്റഡീസ് ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസ് എന്ന വിഷയംകൂടി ഉൾപ്പെടുത്തി വിജ്ഞാപനം പുതുക്കി. 04812732947.
ബേക്കിംഗ് വർക്ഷോപ്പ് 17ന്
ലൈഫ്ലോംഗ് ലേണിംഗ് ആൻഡ് എക്സ്റ്റൻഷൻ വകുപ്പിന്റെ നേതൃത്വത്തിൽ 17ന് ഏകദിന ബേക്കിംഗ് വർക്ഷോപ്പ് നടത്തും. പ്രശസ്ത പെയ്സ്ട്രി ഷെഫ് സജ്ന ജിഷാബ് ക്ലാസെടുക്കും. വിവിധ ബേക്കിംഗ് രീതികളുടെ ക്ലാസ് നടക്കും. രാവിലെ ഒന്പതു മുതൽ വൈകുന്നേരം ആറുവരെയാണ് ക്ലാസ്. ഫീസ് 2500 രൂപ. 04812731560, 2731724.
സർട്ടിഫിക്കറ്റ് കോഴ്സ്; സീറ്റൊഴിവ്
ലൈഫ്ലോംഗ് ലേണിംഗ് ആൻഡ് എക്സ്റ്റൻഷൻ വകുപ്പ് നടത്തുന്ന മാനേജ്മെന്റ് ഓഫ് ലേണിംഗ് ഡിസെബിലിറ്റീസ് സർട്ടിഫിക്കറ്റ് കോഴ്സിൽ ഏതാനും സീറ്റൊഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവർ പത്താംക്ലാസ്, പ്ലസ്ടു എന്നിവയുടെ ഒറിജിനൽ സർട്ടിഫിക്കറ്റ്, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, 5,100 രൂപ ഫീസ് എന്നിവ സഹിതം നേരിട്ട് ഓഫീസിലെത്തണം. 04812731560, 2731724.