കേരള ആരോഗ്യശാസ്ത്ര സർവകലാശാല മാർച്ചിൽ നടത്തിയ എംഡി ഹോമിയോപ്പതി ഡിഗ്രി പാർട്ട് ഒന്ന് സപ്ലിമെന്ററി (2016 സ്കീം), എംഡി ഹോമിയോപ്പതി ഡിഗ്രി പാർട്ട് രണ്ട് സപ്ലിമെന്ററി (2012 സ്കീം) എന്നീ പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടേയും സ്കോർഷീറ്റിന്റെയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ നിശ്ചിത ഫീസടച്ച് കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓണ്‍ലൈനായി മേയ് ഒൻപതിനകം അപേക്ഷിക്കേണ്ടതാണ്.
റീടോട്ടലിംഗ് ഫലം
2019 ജനുവരിയിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ ഒന്നാംവർഷ ബിഡിഎസ് ഡിഗ്രി സപ്ലിമെന്ററി (2010 & 2016 സ്കീം) പരീക്ഷാ റീടോട്ടലിംഗ് ഫലം പ്രസിദ്ധീകരിച്ചു.
പ്രാക്ടിക്കൽ പരീക്ഷാ തീയതി
ഈമാസം ആറു മുതലാരംഭിക്കുന്ന പ്രിലിമിനറി എം ഡി/എംഎസ് (ആയുർവേദ) ഡിഗ്രി സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഈമാസം പതിനഞ്ചു മുതലാരംഭിക്കുന്ന ഒന്നാംവർഷ പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
പരീക്ഷാ തീയതി
ഈമാസം 27 മുതലാരംഭിക്കുന്ന സെക്കന്‍ഡ് ബിഎച്ച്എംഎസ് ഡിഗ്രി സപ്ലിമെന്ററി (2015 & 2010 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.