ആറാം സെമസ്റ്റർ ബിബിഎ, ബിസിഎ, ബിബിഎം, ബിടിഎസ്, ബിപിഎ, ബിഎസ്ഡബ്ല്യൂ, ബിഎഫ്ടി ഫലം പ്രസിദ്ധീകരിച്ചു
2019 മാർച്ചിൽ നടത്തിയ ആറാം സെമസ്റ്റർ (സിബിസിഎസ്എസ്) ബിബിഎ, ബിസിഎ, ബിബിഎം, ബിടിഎസ്, ബിപിഎ, ബിഎസ്ഡബ്ല്യൂ, ബിഎഫ്ടി (റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 14 വരെ അപേക്ഷിക്കാം.
2019 മാർച്ചിൽ നടത്തിയ ആറാം സെമസ്റ്റർ ബികോം സിബിസിഎസ്എസ് (മോഡൽ ഒന്ന്, രണ്ട്, മൂന്ന് റെഗുലർ 2016 അഡ്മിഷൻ, സപ്ലിമെന്ററി 20132015) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 14 വരെ അപേക്ഷിക്കാം. തൊടുപുഴ അൽ അഷർ കോളജിലെ ബികോം മോഡൽ ഒന്ന് ഫലം ഉടൻ പ്രസിദ്ധീകരിക്കും.
2018 ഏപ്രിലിൽ നടന്ന എംഫിൽ ഒന്നാം സെമസ്റ്റർ ഫിഷറി ബയോളജി ആൻഡ് അക്വകൾച്ചർ (റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 13 വരെ അപേക്ഷിക്കാം.
ലൈഫ് ലോംഗ് ലേണിംഗ് ആൻഡ് എക്സ്റ്റൻഷൻ വകുപ്പു നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സുകളുടെ പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കൗണ്സിലിങ്ങിലേക്കുള്ള പ്രവേശനം ഏഴിനും സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ മാനേജ്മെന്റ് ഓഫ് ലേണിംഗ് ഡിസബിലിറ്റീസ് കോഴ്സിലേക്ക് എട്ടിനും സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ യോഗിക് സയൻസിലേക്ക് ഒന്പതിനും പ്രവേശനം നടക്കും. പ്രവേശന നടപടികൾ രാവിലെ 10 ന് ആരംഭിക്കും. പ്ലസ്ടു, പ്രീഡിഗ്രി ജയമാണ് യോഗ്യത. സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഓർഗാനിക് ഫാമിംഗിലേക്ക് 10ന് പ്രവേശനം നടക്കും. മലയാളം എഴുതാനും വായിക്കാനുമുള്ള കഴിവാണ് യോഗ്യത. 5100 രൂപയാണ് കോഴ്സുകളുടെ ഫീസ്. 0481 2731560, 2731724, 9544981839.