മേയ് രണ്ടിന് നടത്താനിരുന്ന അവസാന വർഷ ബിഎ പൊളിറ്റിക്കൽ സയൻസ് (പാർട്ട് മൂന്ന് ആന്വൽ സ്കീം) ഡിഗ്രി പരീക്ഷയുടെ ‘Paper VI State and Society in Kerala’ മേയ് എട്ടിന് നടത്തും. മറ്റ് പരീക്ഷകൾക്ക് മാറ്റമില്ല. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
ആറാം സെമസ്റ്റർ സിബിസിഎസ് ബിഎ ഇംഗ്ലീഷിന്റെ പ്രോജക്ട് മൂല്യനിർണയവും വാചാ പരീക്ഷയും മേയ് മൂന്ന്, ആറ് തീയതികളിൽ അതതു കോളജുകളിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
2018 ഡിസംബറിൽ നടന്ന ഒന്നാം സെമസ്റ്റർ (ത്രിവത്സരം) & അഞ്ചാം സെമസ്റ്റർ (പഞ്ചവത്സരം) എൽഎൽബി പരീക്ഷകളുടെ (2011 12 അഡ്മിഷന് മുൻപുളളത്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും മേയ് 30 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2018 നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എൽഎൽഎം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിക്കുന്നതിനുളള അവസാന തീയതി മേയ് 17. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പിഎച്ച്ഡി നൽകി
ഡെന്നിസ് ചെരിയോട്ട് തിപ്ലങ്ങാട്ട്, താരാ പ്രഭാകരൻ (ഫ്യൂച്ചേഴ്സ് സ്റ്റഡീസ്), വൃന്ദ രാജഗോപാൽ, എ.എസ് .സുമയ്യ (ബയോകെമിസ്ട്രി), എസ്. അർഷിത, എസ്. ഷിബിന, ടി. സുധ (ഹിന്ദി), എസ്. സന്ധ്യ (നാനോസയൻസ് ആൻഡ് നാനോടെക്നോളജി), എസ്. മോണിക, ഫെർഗി ജോണ്‍ (ഫിസിക്സ്), ജി. പാർവതി, ആൻ മേരി അലക്സ്, കെ. ധന്യ, ആർ.കൃഷ്ണ ചന്ദ്രൻ (ബയോടെക്നോളജി), കെ.ജി.സായ്ശ്രീ (ഇക്കണോമിക്സ്), എ.കെ.വിഷ്ണു പ്രസാദ് , രേവതി ദാസ്, വി. കലാ ദേവി (എൻവയോണ്‍മെന്റൽ സയൻസസ്), ടി.ടി.അരുണ്‍ കുമാർ, ആർ. ഫൗസിയ, ഒ.കെ. സിജി , സംഗീത വിൻസന്റ്, ബി. സുനിൽദാസ് (കൊമേഴ്സ്), ജെ.എം .അശ്വതി (ബോട്ടണി), ഷീന എസ്. സുകുമാരൻ (ഒപ്റ്റോ ഇലക്ട്രോണിക്സ്), സി. ഷീബ (തമിഴ്), ആർ. മിനിത , ശ്യാം എസ്. നായർ, മേഗ ജോയി (കെമിസ്ട്രി), കെ.ആർ.ശിവപ്രിയ , റോഷ്ന വി. ഗോപാൽ, കെ. ജയകൃഷ്ണ, ഇ.കെ .രജിതാമോൾ (എഡ്യൂക്കേഷൻ), എസ്. ഗണേഷ് , ആർ. കൃഷ്ണ കുമാർ, വി.എസ്.ഇന്ദു , അഞ്ജു സൂസൻ ജോർജ് (ഇംഗ്ലീഷ്), കെ. ശാലിനി (സോഷ്യോളജി), വി. വിജിത (ഫിലോസഫി), എൻ. സുമേഷ് (പൊളിറ്റിക്കൽ സയൻസ്), എസ്. ഷീബ, എ. ബൈജു (അക്വാട്ടിക് ബയോളജി ആന്റ് ഫിഷറീസ്), കിഷോർ ജി മോൻ (തിയറ്റർ ആർട്സ് ആൻഡ് ഫിലിം ഏസ്തറ്റിക്സ് ഫോർ എഡ്യൂക്കേഷൻ), എസ്. ദിവ്യ (ഹിസ്റ്ററി), എൽബി പീറ്റർ (ഡെന്റിസ്ട്രി), ഫ്രസ്ണൽ ദാസ് (സൈക്കോളജി), എസ്.ആർ.ധന്യ (മാത്തമാറ്റിക്സ്), ടി.ആർ. ദീപു (ജിയോളജി), പി.എസ് .മീര (സംസ്കൃതം) എന്നിവർക്ക് പിഎച്ച്ഡി നൽകാൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.
യോഗ രജിസ്ട്രേഷൻ
കായിക പഠന വകുപ്പ് സർവകലാശാല സ്റ്റേഡിയത്തിൽ പൊതുജനങ്ങൾക്കായി മാസം തോറും സംഘടിപ്പിച്ചു വരുന്ന യോഗ പരിശീലന പരിപാടിയുടെ മേയ് മാസത്തേയ്ക്കുളള രജിസ്ട്രേഷൻ ആരംഭിച്ചു. അപേക്ഷാഫോം ജി.വി രാജ പവലിയനിൽ പ്രവർത്തിക്കുന്ന കായിക പഠന വകുപ്പ് ഓഫീസിൽ നിന്നും ലഭിക്കും. വിശദവിവരങ്ങൾക്ക്: 8921507832/0471 2306485
പി.ജി ഡിപ്ലോമ ഇൻ കൗണ്‍സലിംഗ് സൈക്കോളജി
തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം നടത്തുന്ന പി.ജി ഡിപ്ലോമ ഇൻ കൗണ്‍സലിംഗ് സൈക്കോളജി കോഴ്സിന് മേയ് 14 വരെ അപേക്ഷിക്കാം. യോഗ്യത: സർവകലാശാല അംഗീകൃത ബിരുദം, ഫീസ്: 16,500/, അപേക്ഷാഫീസ്: 100 രൂപ, കോഴ്സ് കാലാവധി: ഒരു വർഷം, ഉയർന്ന പ്രായപരിധി ഇല്ല. ക്ലാസുകൾ: ശനി, ഞായർ ദിവസങ്ങളിൽ മാത്രം. അപേക്ഷാഫോമിന് പാളയം സെനറ്റ് ഹൗസ് കാന്പസിലെ SBI ബ്രാഞ്ചിൽ A/c No. 57002299878 ൽ 100 രൂപ അടച്ച രസീത് സഹിതം പിഎംജി ജംഗ്ഷനിലെ സ്റ്റുഡന്റ് സെന്റർ കാന്പസിലുളള സിഎസിഇഇ കേന്ദ്രവുമായി ബന്ധപ്പെടുക. ഫോണ്‍: 0471 2302523.