ആറാം സെമസ്റ്റര്‍ യുജി മൂല്യനിര്‍ണയ ക്യാമ്പ്
ആറാം സെമസ്റ്റര്‍ ബിഎ/ബിഎസ് സി/ബിഎംഎംസി (സിയുസിബിസിഎസ്എസ്) ഏപ്രില്‍ 2019 പരീക്ഷയുടെ മൂല്യനിര്‍ണയ ക്യാമ്പ് മേയ് രണ്ടിന് നടക്കും. വിവരങ്ങള്‍ക്ക് അതത് ക്യാമ്പ് ചെയര്മാന്മാരുമായി ബന്ധപ്പെടണം. വെബ്സൈറ്റിലും ലഭ്യമാണ്. നിയമന ഉത്തരവ് ലഭിക്കാത്ത അധ്യാപകര്‍ക്ക് അന്ന് രാവിലെ പത്ത് മണിക്ക് ക്യാമ്പിലെത്തി ഉത്തരവ് കൈപ്പറ്റി ക്യാമ്പില്‍ പങ്കെടുക്കണം. പങ്കെടുക്കാത്ത അധ്യാപകര്ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പരീക്ഷാ കണ്ട്രോളര് അറിയിച്ചു.
പരീക്ഷാഫലം
2018 ഡിസംബറില്‍ നടത്തിയ ഒന്ന്, മൂന്ന് സെമസ്റ്റര്‍ എംഎ അറബിക് (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് മേയ് മൂന്ന് വരെ അപേക്ഷിക്കാം.