സർവകലാശാലയുടെ കീഴിൽ ബിഫാം (സപ്ലിമെന്ററി) പരീക്ഷ എഴുതുന്ന വിദ്യാർഥികൾ ഇനി മുതൽ കോളജ് ഓഫ് ഫാർമസ്യൂട്ടിക്കൽസ്, ഗവ.മെഡിക്കൽ കോളജ് തിരുവനന്തപുരത്ത് നിന്നും ഹാൾടിക്കറ്റുകൾ കൈപ്പറ്റി പ്രസ്തുത കേന്ദ്രത്തിൽ തന്നെ പരീക്ഷയ്ക്ക് ഹാജരാകുകയും ചെയ്യണം.
വിദൂര വിദ്യാഭ്യാസ വിഭാഗം 2019 ഏപ്രിൽ 24 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എംബിഎ സപ്ലിമെന്ററി ഡിഗ്രി പരീക്ഷയ്ക്ക് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ പരീക്ഷാകേന്ദ്രങ്ങൾ ആവശ്യപ്പെട്ടവർ യഥാക്രമം എസ്ഡിഇ പാളയം, എസ്എൻ കോളജ് കൊല്ലം, എസ്എൻ കോളജ് ചേർത്തല എന്നീ പരീക്ഷാകേന്ദ്രങ്ങളിൽ നിന്ന് 17 മുതൽ ഹാൾടിക്കറ്റ് കൈപ്പറ്റി അതാതു കേന്ദ്രങ്ങളിൽ പരീക്ഷ എഴുതണം.
ടൈംടേബിൾ
26 മുതൽ ആരംഭിക്കുന്ന ബികോം (ആന്വൽ സ്കീം) ഡിഗ്രി പാർട്ട് മൂന്ന് (2006 സ്കീം പ്രൈവറ്റ് റെഗുലർ ആന്‍ഡ് സപ്ലിമെന്ററി), എസ്ഡിഇ സപ്ലിമെന്ററി) പരീക്ഷകളുടെ ഒന്ന്, രണ്ട്, മൂന്ന് വർഷത്തെ വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
പത്താം സെമസ്റ്റർ ബിആർക്ക് (2008 സ്കീം സപ്ലിമെന്ററി) തീസിസ് സമർപ്പിക്കുന്നതിനുളള രജിസ്ട്രേഷൻ ആരംഭിച്ചു. 30 വരെയും 50 രൂപ പിഴയോടെ മേയ് മൂന്നു വരെയും 125 രൂപ പിഴയോടെ മേയ് ആറു വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ജൂണിൽ ആരംഭിക്കുന്ന കന്പൈയ്ൻഡ് ഒന്ന് രണ്ട് സെമസ്റ്റർ, നാല്, ആറ്, എട്ട്, ഒൻപത് സെമസ്റ്റർ ബിആർക്ക് (2008 സ്കീം) സപ്ലിമെന്ററി പരീക്ഷകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. 30 വരെയും 50 രൂപ പിഴയോടെ മേയ് മൂന്നു വരെയും 125 രൂപ പിഴയോടെ മേയ് ആറു വരെയും അപേക്ഷിക്കാം. പരീക്ഷാഫീസിനു പുറമേ ക്യാന്പ് ഫീസായി ഓരോ പേപ്പറിനും 75 രൂപ വീതം പരമാവധി 300 രൂപ അടയ്ക്കേണ്ട താണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ (2014 സ്കീം റെഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി, 2011 സ്കീം സപ്ലിമെന്ററി, 2006 സ്കീം മേഴ്സിചാൻസ്) നാലാം സെമസ്റ്റർ (2014 സ്കീം റെഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആന്ജഡ് കാറ്ററിംഗ് ടെക്നോളജി (ബിഎച്ച്എം) പരീക്ഷാഫലങ്ങൾ വെബ്സെറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 30 വരെ അപേക്ഷിക്കാം.
ക്ലാസുകൾ ഇല്ല
തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം നടത്തുന്ന എല്ലാ കോഴ്സുകൾക്കും 14 മുതൽ 21 വരെ ക്ലാസുകൾ ഉണ്ട ായിരിക്കുന്നതല്ല.
അപേക്ഷ ക്ഷണിക്കുന്നു
സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുളള ലയോള കോളജ് ഓഫ് സോഷ്യൽ സയൻസസ്, ശ്രീകാര്യം, തിരുവനന്തപുരത്ത് നടത്തുന്ന എംഎസ്ഡബ്യൂ & എംഎഎച്ച്ആർഎം കോഴ്സുകളിലേയ്ക്ക് മേയ് രണ്ടു മുതൽ അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ മൂന്ന്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.