University News
പരീക്ഷാ അപേക്ഷ
ഏഴാം സെമസ്റ്റര്‍ ബിടെക് (2009 സ്കീം2011 മുതല്‍ 2013 വരെ പ്രവേശനം, 2014 സ്കീം2014 പ്രവേശനം), പാര്‍ട്ട്ടൈം ബിടെക് (2009 സ്കീം2011 മുതല്‍ 2014 വരെ പ്രവേശനം) സപ്ലിമെന്‍ററി പരീക്ഷയ്ക്ക് പിഴകൂടാതെ 25 വരെയും 160 രൂപ പിഴയോടെ ഏപ്രില്‍ 27 വരെയും ഫീസടച്ച് 30 വരെ രജിസ്റ്റര്‍ ചെയ്യാം.

പുനര്‍മൂല്യനിര്‍ണയ ഫലം

മൂന്നാം സെമസ്റ്റര്‍ എംബിഎ ഡിസംബര്‍ 2017 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്സൈറ്റില്‍. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവര്‍ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.


ദേ​ശീ​യ ഐ​ടി ഫെ​സ്റ്റ് ഇ​ന്‍​സൈ​റ്റ് 2കെ19 ​ന് തു​ട​ക്ക​മാ​യി

തേഞ്ഞിപ്പലം: കം​പ്യൂ​ട്ട​ര്‍ പ​ഠ​ന​മേ​ഖ​ല​യി​ലെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ദേ​ശീ​യ ഐ​ടി ഫെ​സ്റ്റ് ഇ​ന്‍​സൈ​റ്റ് 2കെ19 ​വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രോ​വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​പി. മോ​ഹ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ഴി​ക്കോ​ട് യു​എ​ല്‍​ടി​എ​സ് സീ​നി​യ​ര്‍ ആ​ര്‍​ക്കി​ടെ​ക്ട് സ​ന​ത് ബ​ട്ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡോ. ​എം. മ​നോ​ഹ​ര​ന്‍ , ഡോ. ​പി.​ടി. രാ​മ​ച​ന്ദ്ര​ന്‍ , ഡോ. ​കെ. മു​ഹ​മ്മ​ദ് ഹ​നീ​ഫ, പി.​എം. സി​ന്ധു, ഡോ. ​വി.​എ​ല്‍. ല​ജീ​ഷ് പി.​മ​ഹേ​ഷ്കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. അ​ക്ക​ഡേ​മി​ക് സെ​മി​നാ​റു​ക​ള്‍, ശി​ല്‍​പ​ശാ​ല​ക​ള്‍ , സാ​ങ്കേ​തി​ക മ​ത്സ​ര​ങ്ങ​ള്‍ , സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ള്‍ തു​ട​ങ്ങി​യ​വ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​ണ്. സം​സ്ഥാ​ന​ത്തെ വി​വി​ധ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ നി​ന്നു​ള്ള അ​ധ്യാ​പ​ക​രും വി​ദ്യാ​ര്‍​ഥി​ക​ളും പ​ങ്കെ​ടു​ക്കു​ന്നു. സ​ര്‍​വ​ക​ലാ​ശാ​ലാ കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് പ​ഠ​ന​വ​കു​പ്പി​ന്‍റെ​യും സെ​ന്‍റ​ര്‍ ഫോ​ര്‍ കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ഐ​ടി ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഇ​ന്ന് സ​മാ​പി​ക്കും.
More News