പരീക്ഷകൾക്ക് മാറ്റമില്ല
ആറാം സെമസ്റ്റർ ബിഎ/ബിഎസ്സി/ബികോം (സിബിസിഎസ്എസ്) ഡിഗ്രി പരീക്ഷകളും, ആറാം സെമസ്റ്റർ ബിഎ/ബിഎസ്സി/ബികോം/ബിപിഎ/ബിബിഎ/ബിസിഎ/ബിഎസ്ഡബ്യൂ/ബിവോക് (കരിയർ റിലേറ്റഡ് സിബിസിഎസ്എസ്) ഡിഗ്രി പരീക്ഷകളും മുൻ നിശ്ചയിച്ച പ്രകാരം നടക്കും. പരീക്ഷാ തീയതികളിൽ മാറ്റമില്ല.
പ്രാക്ടിക്കൽ
ആറാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബിപിഎ (വീണ) പരീക്ഷയുടെ പ്രാക്ടിക്കൽ 25, 26, 29 തീയതികളിലും ബിപിഎ (മൃദംഗം), ബിപിഎ (ഡാൻസ്) എന്നീ വിഷയങ്ങളുടെ പ്രാക്ടിക്കൽ 16, 17, 20 തീയതികളിലും സ്വാതി തിരുനാൾ സംഗീത കോളജിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
2019 ഏപ്രിലിൽ നടത്തുന്ന ആറാം സെമസ്റ്റർ ബിപിഎ (വോക്കൽ) പരീക്ഷയുടെ പ്രാക്ടിക്കൽ 11 മുതൽ ശ്രീ.സ്വാതി തിരുനാൾ സംഗീത കോളജിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
2019 ഏപ്രിലിൽ നടത്തുന്ന ആറാം സെമസ്റ്റർ സിബിസിഎസ് (2016 അഡ്മിഷൻ റെഗുലർ, 2013, 2014 & 2015 അഡ്മിഷൻ സപ്ലിമെന്ററി) ബിഎസ്സി കെമിസ്ട്രി, ഫിസിക്സ് എന്നീ വിഷയങ്ങളുടെ പ്രാക്ടിക്കലും വൈവാ വോസിയും 29 മുതൽ അതതു കോളജുകളിൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
2018 ഡിസംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബിഎ ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷാഫലം വെബ്സൈറ്റിൽ.. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 25 വരെ അപേക്ഷിക്കാം.
പരീക്ഷാഫീസ്
2019 മേയ്, ജൂണിൽ നടക്കുന്ന ഒന്നും രണ്ടും വർഷ ബിബിഎ (ആന്വൽ സ്കീം പ്രൈവറ്റ് രജിസ്ട്രേഷൻ) റെഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകൾക്ക് 17 വരെയും 50 രൂപ പിഴയോടെ ഏപ്രിൽ 25 വരെയും 125 രൂപ പിഴയോടെ ഏപ്രിൽ 27 വരെയും രജിസ്റ്റർ ചെയ്യാം. റെഗുലർ പരീക്ഷയുടെ ഓരോ പേപ്പറിനും 125 രൂപ വീതവും സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ഓരോ പേപ്പറിനും 150 രൂപ വീതവും അടയ്ക്കണം. 100 രൂപ മാർക്ക് ലിസ്റ്റിനും 200 രൂപ മൂല്യനിർണയ ക്യാന്പ് ഫീസായും ഓരോ വർഷ പരീക്ഷാ ഫീസിനോടൊപ്പവും അടയ്ക്കണം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഓരോ പരീക്ഷാകേന്ദ്രം മാത്രമേ ഉണ്ടാകുകയുളളൂ. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
തീയതി നീട്ടി
സർവകലാശാലയുടെ കേരള സ്റ്റഡീസ് പഠനവകുപ്പിൽ ആരംഭിക്കുന്ന ന്ധമലയാളസാഹിത്യം, കേരളപഠനവും മാധ്യമപഠനവും’ എന്ന പി.ജി കോഴ്സിലേയ്ക്ക് അപേക്ഷിക്കുന്നതിനുളള അവസാന തീയതി ഏപ്രിൽ 22. വിശദവിവരങ്ങൾ www.admissions.keralauniversity.ac.in എന്ന വെബ്സൈറ്റിൽ.