University News
പ്രോ​​ജ​​ക്ട് മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും വൈ​​വാ​​വോ​​സി​​ക്കും മൂ​​ന്നു​​വ​​രെ​​ അപേക്ഷിക്കാം
നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി മോ​​ളി​​ക്യു​​ലാ​​ർ ബ​​യോ​​ള​​ജി ആ​​ൻ​​ഡ് ജ​​ന​​റ്റി​​ക് എ​​ൻ​​ജി​നി​​യ​​റിം​​ഗ് (2016 2018 ബാ​​ച്ച്) പ​​രീ​​ക്ഷ​​യു​​ടെ പ്രോ​​ജ​​ക്ട് മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും വൈ​​വാ​​വോ​​സി​​ക്കും മൂ​​ന്നു​​വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ അ​​ഞ്ചു​​വ​​രെ​​യും 1000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ എ​​ട്ടു​​വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

​അന്തി​​മ റാ​​ങ്ക് പ​​ട്ടി​​ക

2018 ഒ​​ക്ടോ​​ബ​​റി​​ൽ കോ​​ട്ട​​യം ഗാ​​ന്ധി​​ന​​ഗ​​ർ എ​​സ്എം​​ഇ​​യി​​ൽ ന​​ട​​ന്ന ര​​ണ്ടാം വ​​ർ​​ഷ എം​​എ​​സ‌്സി മെ​​ഡി​​ക്ക​​ൽ മൈ​​ക്രോ​​ബ​​യോ​​ള​​ജി പ​​രീ​​ക്ഷ​​യു​​ടെ അ​​ന്തി​​മ റാ​​ങ്ക് പ​​ട്ടി​​ക പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.
എ​​സ്. റോ​​ഷി​​നി ദേ​​വി, എ​​സ്. ഷ​​ബാ​​ന, വ​​ർ​​ഷ തേ​​ജ​​ൻ എ​​ന്നി​​വ​​ർ യ​​ഥാ​​ക്ര​​മം ഒ​​ന്നും ര​​ണ്ടും മൂ​​ന്നും റാ​​ങ്കു​​ക​​ൾ നേ​​ടി.

ഡി​​ഡി​​എ​​ഫ്എ​​സ് പ​രി​ശീ​ല​നം

എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ലെ അ​​സി​​സ്റ്റ​​ന്‍റ് സെ​​ക്‌ഷ​​ൻ ഓ​​ഫീ​​സ​​ർ, സീ​​നി​​യ​​ർ ഗ്രേ​​ഡ് അ​​സി​​സ്റ്റ​​ന്‍റ്, അ​​സി​​സ്റ്റ​​ന്‍റ് ത​​സ്തി​​ക​​ക​​ളി​​ലെ ജീ​​വ​​ന​​ക്കാ​​ർ​​ക്കാ​​യി ഡി​​ഡി​​എ​​ഫ്എ​​സ് സം​​വി​​ധാ​​ന​​ത്തി​​ലെ ഫ​​യ​​ൽ മൂ​​വ്മെ​​ന്‍റ് സം​​ബ​​ന്ധി​​ച്ച വി​​ഷ​​യ​​ത്തി​​ൽ പ​​രി​​ശീ​​ല​​ന പ​​രി​​പാ​​ടി ന​​ട​​ക്കും.

മൂ​​ന്ന്, നാ​​ല് തീ​​യ​​തി​​ക​​ളി​​ൽ സ​​ർ​​വ​​ക​​ലാ​​ശാ​​ല കാ​​ന്പ​​സി​​ലെ സ്കൂ​​ൾ ഓ​​ഫ് എ​​ൻ​​വ​​യ​​ണ്‍​മെ​​ന്‍റ​​ൽ സ​​യ​​ൻ​​സ​​സ് സെ​​മി​​നാ​​ർ ഹാ​​ളി​​ലാ​​ണു പ​​രി​​ശീ​​ല​​ന പ​​രി​​പാ​​ടി. പ്ര​​തി​​ദി​​നം ഒ​​രു മ​​ണി​​ക്കൂ​​ർ വീ​​തം ദൈ​​ർ​​ഘ്യ​​മു​​ള്ള മൂ​​ന്നു ബാ​​ച്ചു​​ക​​ളാ​​യാ​​ണ് പ​​രി​​ശീ​​ല​​നം.