എൽഎൽബി പരീക്ഷകൾ ഏപ്രിൽ 10ന് ആരംഭിക്കും
അഫിലിയേറ്റഡ് കോളജുകളിലെ ഒന്ന്, മൂന്ന്, നാല് സെമസ്റ്റർ എൽഎൽബി പരീക്ഷകൾ ഏപ്രിൽ 10ന് ആരംഭിക്കും.
25 വരെയും 500 രൂപ പിഴയോടെ 26 വരെയും 1000 രൂപ സൂപ്പർഫൈനോടെ 27 വരെയും അപേക്ഷിക്കാം. വിദ്യാർഥികൾ പേപ്പറൊന്നിന് 30 രൂപ വീതം സിവി ക്യാന്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.
പ്രാക്ടിക്കൽ
ആറാം സെമസ്റ്റർ ബിഎസ്സി സുവോളജി (മോഡൽ ഒന്ന്, രണ്ട്, മൂന്ന് സിബിസിഎസ്എസ് റെഗുലർ, റീഅപ്പിയറൻസ്, സപ്ലിമെന്ററി) മാർച്ച് 2019 പരീക്ഷയുടെ പ്രാക്ടിക്കൽ ഏപ്രിൽ ഒന്നു മുതൽ എട്ടുവരെ അതത് കോളജുകളിൽ നടക്കും.
വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭിക്കും.
മൂന്നാം സെമസ്റ്റർ ബിഎസ്സി കംപ്യൂട്ടർ സയൻസ് (പുതിയ സ്കീം റെഗുലർ 2017 അഡ്മിഷൻ) നവംബർ 2018 പരീക്ഷയുടെ പ്രാക്ടിക്കൽ 26നും മൂന്നാം സെമസ്റ്റർ ബിഎസ്്സി മാത്തമാറ്റിക്സ് വൊക്കേഷൽ മോഡൽരണ്ട് മാർച്ച് 2009 പരീക്ഷയുടെ പ്രാക്ടിക്കൽ 25നും ആരംഭിക്കും.
വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭിക്കും.
വൈവാവോസി
ആറാം സെമസ്റ്റർ (സിബിസിഎസ്എസ് റെഗുലർ, സപ്ലിമെന്ററി, മേഴ്സി ചാൻസ്) ഇംഗ്ലീഷ് ഡബിൾ മെയിൻ മാർച്ച് 2019 പരീക്ഷയുടെ പ്രൊജക്ട് ആൻഡ് വൈവ ഏപ്രിൽ നാലു മുതൽ അഞ്ചുവരെ വിവിധ കേന്ദ്രങ്ങളിൽ നടക്കും.
വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭിക്കും.
ഉത്തരക്കടലാസുകൾ തിരികെ ഏൽപ്പിക്കണം
മൂന്നാം സെമസ്റ്റർ സിബിസിഎസ്എസ് ബിരുദ പരീക്ഷകളുടെ മൂല്യനിർണയ ചുമതലയുള്ള ചീഫ് എക്സാമിനർമാർ 23നകം മൂല്യനിർണയം പൂർത്തിയാക്കി ഉത്തരക്കടലാസ് നിർബന്ധമായും ക്യാന്പുകളിൽ തിരികെ ഏൽപ്പിക്കണം.
മൂന്നാം സെമസ്റ്റർ പിജി. സിഎസ്എസ് പരീക്ഷകളുടെ ചീഫ് എക്സാമിനർമാർ മൂല്യനിർണയം പൂർത്തിയാക്കിയ ഉത്തരക്കടലാസുകൾ 25നകം ക്യാന്പുകളിൽ തിരികെ ഏൽപ്പിക്കണമെന്ന് പരീക്ഷ കണ്ട്രോളർ അറിയിച്ചു.