എംബിഎ പ്രവേശനം: തിയതി നീട്ടി
കാലിക്കട്ട് സർവകലാശാലാ കോമേഴ്സ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ്, സർവകലാശാലാ സ്വാശ്രയ കേന്ദ്രങ്ങൾ (ഫുൾടൈം/പാർട്ട്ടൈം), സാശ്രയ കോളജുകൾ എന്നിവയിൽ എംബിഎ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തിയതി ഏപ്രിൽ 17 വരെ നീട്ടി. സർവകലാശാലാ ഫണ്ടിലേക്ക് ഇപെയ്മെന്റായി 525 രൂപ (എസ് സി/എസ് ടി 177 രൂപ) ഫീസടച്ച് ഓണ്ലൈനായി രജിസ്റ്റർ ചെയ്യണം. അപേക്ഷയുടെ പ്രിന്റൗട്ട്, ചലാൻ (എസ് സി/എസ് ടി വിഭാഗം കമ്യൂണിറ്റി സർട്ടിഫിക്കറ്റിന്റെ പകർപ്പ് ഹാജരാക്കണം) എന്നിവ സഹിതം ഹെഡ് ഓഫ് ദി ഡിപ്പാർട്ടുമെന്റ്, ഡിപ്പാർട്ട്മെന്റ് ഓഫ് കോമേഴ്സ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ്, യൂണിവേഴ്സിറ്റി ഓഫ് കാലിക്കട്ട്, കാലിക്കട്ട് യൂണിവേഴ്സിറ്റി പിഒ, 673 635 എന്ന വിലാസത്തിൽ സമർപ്പിക്കണം. വിവരങ്ങൾ www.cuonline.ac.in വെബ്സൈറ്റിൽ. ഫോണ് : 0494 2407363, 2407016.
പരീക്ഷ
രണ്ടാം സെമസ്റ്റർ എൽഎൽബി (ത്രിവത്സരം2008 സ്കീം2013, 2014 പ്രവേശനം) സപ്ലിമെന്ററി പരീക്ഷ ഏപ്രിൽ 12ന് ആരംഭിക്കും.
പരീക്ഷാ അപേക്ഷ
അഞ്ച്, ഏഴ്, ഒന്പത് ബിബിഎഎൽഎൽബി ഓണേഴ്സ് (പഞ്ചവത്സരം2011 സ്കീം2011 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്ററി, എൽഎൽബി യൂണിറ്ററി (ത്രിവത്സരം2015 സ്കീം2015 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ 26 വരെയും 160 രൂപ പിഴയോടെ 28 വരെയും ഫീസടച്ച് മാർച്ച് 30 വരെ രജിസ്റ്റർ ചെയ്യാം.
എൻജിനിയറിംഗ് കോളജിലെ (ഐഇടി) എട്ടാം സെമസ്റ്റർ ബിടെക് (2014 സ്കീം) റഗുലർ പരീക്ഷയ്ക്ക് പിഴകൂടാതെ 29 വരെയും 160 രൂപ പിഴയോടെ ഏപ്രിൽ രണ്ട് വരെയും ഫീസടച്ച് ഏപ്രിൽ ആറ് വരെ രജിസ്റ്റർ ചെയ്യാം.
പരീക്ഷാഫലം
2018 മാർച്ചിൽ നടത്തിയ എൽഎൽഎം രണ്ടാം സെമസ്റ്റർ റഗുലർ/സപ്ലിമെന്ററി, നാലാം സെമസ്റ്റർ റഗുലർ പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ഏപ്രിൽ അഞ്ച് വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയ ഫലം
മൂന്നാം സെമസ്റ്റർ ബിഎ/ബിഎസ്ഡബ്ല്യൂ/ബിവിസി/ബിടിഎഫ്പി/ബിടിടിഎം (സിയുസിബിസിഎസ്എസ്) നവംബർ 2017 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ.
അഞ്ചാം സെമസ്റ്റർ ബികോം/ബിബിഎ/ബികോം വൊക്കേഷണൽ (സിസിഎസ്എസ്) സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് നവംബർ 2017 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ.
എക്സാമിനേഴ്സ് മീറ്റിംഗ്
ആറാം സെമസ്റ്റർ ബിഎസ് സി മാത്തമാറ്റിക്സ് പ്രൊജക്ട്/വൈവയുമായി ബന്ധപ്പെട്ട എക്സാമിനേഴ്സ് മീറ്റിംഗിന് കോഴിക്കോട് ജില്ലയിലെ കോളജുകളിലെ മാത്തമാറ്റിക്സ് അധ്യാപകർ 25ന് രാവിലെ 10.30ന് കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജിൽ ഹാജരാകണം.
ആറാം സെമസ്റ്റർ ബിഎസ് സി കംപ്യൂട്ടർ സയൻസ്/ഐടി/ബിസിഎ പ്രാക്ടിക്കൽ പരീക്ഷയുമായി ബന്ധപ്പെട്ട എക്സാമിനേഴ്സ് മീറ്റിംഗിന് തശൂർ ജില്ലയിലെ കോളജുകളിലെ കംപ്യൂട്ടർ സയൻസ്/ഐടി/ബിസിഎ അധ്യാപകർ 26ന് രാവിലെ 10.30ന് പുതുക്കാട് പ്രജ്യോതി നികേതൻ കോളജിൽ ഹാജരാകണം.