എല്‍എല്‍എം കോഴ്സ് രണ്ടു ബാച്ചുകള്‍ ആരംഭിക്കും
തേഞ്ഞിപ്പലം: എല്‍എല്‍എം കോഴ്സിന്റെ (ഏകവത്സരം) നാല്‍പ്പത് കുട്ടികള്‍ വീതമുള്ള രണ്ട് ബാച്ചുകള്‍ തുടങ്ങാന്‍ കാലിക്കട്ട് സര്‍വകലാശാല സിൻഡിക്കറ്റ് യോഗം തീരുമാനിച്ചു. 201920 അക്കഡേമിക് വര്‍ഷത്തില്‍ ആര്‍ട്സ് ആൻഡ് സയന്‍സ്, ഓറിയന്റല്‍ ടൈറ്റില്‍ കോളജുകളില്‍ 20 ശതമാനം മാര്‍ജിനല്‍ ഇന്ക്രീസ് നല്‍കാനും യോഗം തീരുമാനിച്ചു.
കാമ്പസില്‍ ഫയര്സ്റ്റേഷന് തുടങ്ങാന്‍ 1.2 ഏക്കര്‍ സ്ഥലം അനുവദിച്ചു. 2018 19 വര്‍ഷത്തെ പ്ലാന്‍ ഫണ്ടില്‍ സര്‍ക്കാര്‍ നൽകാനുള്ള പണം ലഭിക്കുന്നതുവരെ തനത് ഫണ്ട് ഉപയോഗിച്ച് പദ്ധതികള്‍ പൂര്‍ത്തീകരിക്കാൻ അനുമതി നല്കി.
ഡോ. സാബു കെ. തോമസ് (ദേവഗിരി, സെന്റ് ജോസഫ്സ്), ഡോ. എന്‍.ആര്. മംഗലംബാള്, ഡോ. റോസ് ആന്റോ (ഇരിഞ്ഞാലക്കുട സെന്റ് ജോസഫ്സ്), ഡോ. കെ. ഷെയ്ക് മുഹമ്മദ് (പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക് കോളജ്), ഡോ. പി. ചാക്കോ ജോസ് (ചാലക്കുടി സേക്രഡ് ഹാര്‍ട്ട് കോളജ്), ഡോ. ടി. സോണി ജോണ്‍ (ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജ്) എന്നിവർക്ക് എം.എം. ഗനി അവാര്‍ഡ് നൽകാനും തീരുമാനിച്ചു.
ആര് . രശ്മി, വി.പി. ഷബീര്‍, ആര്. നിരഞ്ജന (കോമേഴ്സ്), കാര്‍ത്തിക എസ്. മേനോന് (ബോട്ടണി), കെ.എസ്. ശബ്ന ( മാത്സ് ), പി.കെ. സാജിത (ബയോടെക്നോളജി), എന്‍. സിജി, പി.കെ. മുംതാസ് ( മലയാളം), എസ്.പി. സീമ (വുമണ്‍ സ്റ്റഡീസ്), ടി. ഷമീമ (ഇംഗ്ലീഷ്), സി.ടി. ഖാലിദ്, എന്‍ . മുഹമ്മദലി, എം. റഫീഖ് (അറബിക്), എന്‍.എം. ബബിന (നാനോസയന്‍സ്), ജിജി ജോസഫ്, ടി.വി. ജയകൃഷ്ണന്, സി.പി. വിപിജ (സുവോളജി), ആര്. സജിവ്, വി.സി. ജസ്ന (കെമിസ്ട്രി), എം.പി. നൗഫല്‍ (ഫിസിക്സ്), ആര്. ദീപ്തി (എഡ്യുക്കേഷന്‍) എന്നിവര്‍ക്ക് പിഎച്ച്ഡി നല്കാന് തീരുമാനിച്ചു.