ആറാം സെമസ്റ്റർ ത്രിവത്സര എൽഎൽബി പരീക്ഷകൾ 27, 29 തീയതികളിൽ നടക്കും
സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ ആറാം സെമസ്റ്റർ ത്രിവത്സര എൽഎൽബി (നാല് പിഎം ഒന്പത് പിഎം റെഗുലർ, സപ്ലിമെന്ററി) പരീക്ഷകൾ 27, 29 തീയതികളിൽ നടക്കും. 18 വരെയും 500 രൂപ പിഴയോടെ 19 വരെയും 1000 രൂപ സൂപ്പർഫൈനോടെ 20 വരെയും അപേക്ഷിക്കാം. റെഗുലർ വിദ്യാർഥികൾ സെമസ്റ്ററൊന്നിന് 200 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 30 രൂപ (പരമാവധി സെമസ്റ്ററിന് 200 രൂപ) വീതവും സിവി ക്യാന്പ് ഫീസായി പരീക്ഷഫീസിനു പുറമെ അടയ്ക്കണം.
പരീക്ഷാഫലം
2018 നവംബറിലെ രണ്ടാം സെമസ്റ്റർ എൽഎൽബി (ത്രിവത്സരം റെഗുലർ, സപ്ലിമെന്ററി, മേഴ്സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 29 വരെ അപേക്ഷിക്കാം.
2018 ഡിസംബറിൽ നടന്ന പത്താം സെമസ്റ്റർ ബിബിഎ എൽഎൽബി ഓണേഴ്സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 29 വരെ അപേക്ഷിക്കാം.
2018 ജൂണിൽ നടന്ന രണ്ടാം സെമസ്റ്റർ എംഎസ്സി ഫൈറ്റോ മെഡിക്കൽ സയൻസ് ആൻഡ ടെക്നോളജി (റെഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 29 വരെ അപേക്ഷിക്കാം.