ബിഡിഎസ് ഡിഗ്രി പരീക്ഷാഫലം
കേരള ആരോഗ്യശാസ്ത്ര സർവകലാശാല ജനുവരിയിൽ നടത്തിയ ഒന്നാംവർഷ ബിഡിഎസ് ഡിഗ്രി സപ്ലിമെന്ററി (2010 & 2016 സ്കീം) പരീക്ഷാഫലം, അവസാന വർഷ ബിഡിഎസ് പാർട്ട് 1 ഡിഗ്രി സപ്ലിമെന്ററി പരീക്ഷാഫലം, അവസാന വർഷ ബിഡിഎസ് പാർട്ട് 2 ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം എന്നിവ പ്രസിദ്ധീകരിച്ചു.
റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടേയും സ്കോർഷീറ്റിന്റെയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ നിശ്ചിത ഫീസടച്ച് കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി ഈമാസം 26നകം അപേക്ഷിക്കേണ്ടതാണ്.
റീടോട്ടലിംഗ് ഫലം
2018 നവംബറിൽ പരീക്ഷ നടത്തി ഫലപ്രസിദ്ധീകരണം നടത്തിയ അവസാന വർഷ ബിഫാം ഡിഗ്രി സപ്ലിമെന്ററി പരീക്ഷാ റീടോട്ടലിംഗ് ഫലം പ്രസിദ്ധീകരിച്ചു.
2019 ജനുവരിയിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ എംഡിഎസ് പാർട്ട് 2 സപ്ലിമെന്ററി പരീക്ഷാ റീടോട്ടലിംഗ് ഫലം പ്രസിദ്ധീകരിച്ചു.
അഡ്മിറ്റ് കാർഡ്
2019 മാർച്ച് 18 ആരംഭിക്കുന്ന രണ്ടാംവർഷ പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്ററി പരീക്ഷാ അഡ്മിറ്റ് കാർഡ് വെബ് സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാ തിയതി
ഇന്ന് ആരംഭിക്കുന്ന തേർഡ് എംആർടി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.
ഈമാസം 18 മുതൽ ആരംഭിക്കുന്ന ഫസ്റ്റ് സെമസ്റ്റർ ബിഫാം ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഈമാസം 18 മുതൽ ആരംഭിക്കുന്ന നാലാംവർഷ ബിപിടി ഡിഗ്രി സപ്ലിമെന്ററി (2010 & 2012 സ്കീം) പ്രാക്ടിക്കൽ പരീക്ഷാ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.