മാസ്റ്റർ ഓഫ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റ് പ്രോഗ്രാമിന് മാർച്ച് 31 വരെ അപേക്ഷിക്കാം
സ്കൂൾ ഓഫ് ടൂറിസം സ്റ്റഡീസിൽ നടത്തുന്ന ദ്വിവത്സര മാസ്റ്റർ ഓഫ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റ് പ്രോഗ്രാമിന് ഓണ്ലൈനായി അപേക്ഷിക്കാം. വെബ്സൈറ്റിലൂടെ ഏതു വിഷയത്തിലും ബിരുദം നേടിയവർക്കും അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം.
അവസാന തീയതി മാർച്ച് 31. ഫോണ്: 04812732922.
പ്രാക്ടിക്കൽ
2019 മാർച്ചിലെ ആറാം സെമസ്റ്റർ ബിഎസ്സി ഫുഡ് സയൻസ് ആൻഡ് ക്വാളിറ്റി കണ്ട്രോൾ (സിബിസിഎസ്എസ് റെഗുലർ, സപ്ലിമെന്ററി, മേഴ്സി ചാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ 20 മുതൽ ഏപ്രിൽ മൂന്നു വരെ അതതു കോളജുകളിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
എംഫിൽ സീറ്റൊഴിവ്
സ്കൂൾ ഓഫ് എൻവയണ്മെന്റൽ സയൻസസിൽ എംഫിൽ കോഴ്സിൽ എസ്ടി വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. 15ന് ഉച്ചകഴിഞ്ഞ് ഒന്നിനു മുന്പായി പഠനവകുപ്പിൽ ഹാജരാകണം. എസ്ടി ഇല്ലാത്തപക്ഷം എസ്സി വിഭാഗക്കാരെയും പരിഗണിക്കും. ഫോൺ: 0481 2732120.
എംകോം സൂക്ഷ്മപരിശോധന
ഒന്നാം സെമസ്റ്റർ എംകോം (സിഎസ്എസ്) ഫെബ്രുവരി 2018 പരീക്ഷയുടെ ഉത്തരക്കടലാസ് സൂക്ഷ്മപരിശോധന 18, 19, 20 തീയതികളിൽ നടക്കും. അപേക്ഷകർ തിരിച്ചറിയൽ കാർഡ്, ഹാൾടിക്കറ്റ് എന്നിവ സഹിതം സിൽവർ ജൂബിലി പരീക്ഷാഭവനിലെ 226ാം നന്പർ മുറിയിൽ എത്തണം.
പരീക്ഷഫലം
2018 ജൂണിലെ രണ്ടാം സെമസ്റ്റർ എംഎ സിറിയക് (റഗുലർ, ഇംപ്രൂവ്മെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 21 വരെ അപേക്ഷിക്കാം.
2018 മേയിലെ രണ്ടാം സെമസ്റ്റർ ബിബിഎ, ബിസിഎ, ബിബിഎം, ബിഎസ്ഡബ്ല്യു, ബിടിഎസ്, ബിഎഫ്ടി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 26 വരെ അപേക്ഷിക്കാം.
2018 നവംബറിൽ എറണാകുളം ഗവണ്മെന്റ് ലോ കോളജിൽ നടത്തിയ ആറാം സെമസ്റ്റർ എൽഎൽബി (പഞ്ചവത്സരം 20062010 അഡ്മിഷൻ സപ്ലിമെന്ററി, 2006ന് മുന്പുള്ള അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 28 വരെ അപേക്ഷിക്കാം.