ഒന്നാം സെമസ്റ്റർ എംഎ ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ ഡിഗ്രി പരീക്ഷാഫലം
കണ്ണൂർ സർവകലാശാല ഒന്നാം സെമസ്റ്റർ എംഎ ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ ഡിഗ്രി (റഗുലർ) ഒക്ടോബർ 2018, പരീക്ഷയെഴുതിയ അങ്ങാടിക്കടവ് ഡോൺബോസ്കോ ആർട്സ് ആൻഡ് സയൻസ് കോളജിലെ വിദ്യാർഥികളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോകോപ്പിക്കുമുള്ള അപേക്ഷകൾ 23ന് വൈകുന്നേരം അഞ്ചുവരെ സർവകലാശാലയിൽ സ്വീകരിക്കും.
കണ്ണൂർ സർവകലാശാല ഒന്നാം സെമസ്റ്റർ എംബിഎ (റഗുലർ 2018 അഡ്മിഷൻ) നവംബർ 2018 പരീക്ഷയെഴുതിയ ഐടി മയ്യിൽ, വിമൽജ്യോതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് റിസർച്ച് എന്നീ സ്ഥാപനങ്ങളിലെ വിദ്യാർഥികളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ 18 വരെ സർവകലാശാലയിൽ സ്വീകരിക്കും. പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ (www.kannuruniversity.ac.in) ലഭ്യമാണ്.
ഹാൾ ടിക്കറ്റ്
19 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബിരുദ പരീക്ഷകളുടെ (സിബിസിഎസ്എസ്) ഹാൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ (www.kannuruniversity.ac.in) ലഭ്യമാണ്.
പ്രോജക്ട്ക്ട് മൂല്യനിർണയം, പ്രായോഗിക വാചാപരീക്ഷ
ആറാം സെമസ്റ്റർ ബിഎസ്സി മാത്തമാറ്റിക്സ് ഓണേഴ്സ് (സിബിസിഎസ്എസ്റഗുലർ 2016 അഡ്മിഷൻ) പ്രോജക്ട് മൂല്യനിർണയവും വാചാപരീക്ഷയും 15 മുതൽ തലശേരി ഗവ. ബ്രണ്ണൻ കോളജിൽ നടക്കും. രജിസ്റ്റർചെയ്ത വിദ്യാർഥികൾ കോളജുമായി ബന്ധപ്പെടണം.
പരീക്ഷാ ടൈംടേബിൾ
19ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബിഎസ്സി മാത്തമാറ്റിക്സ് ഓണേഴ്സ് പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. നാലും രണ്ടും സെമസ്റ്റർ ബിഎഡ് പരീക്ഷാവിജ്ഞാപനവും ടൈംടേബിളും പ്രസിദ്ധീകരിച്ചു. ഏപ്രിൽ എട്ടിന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ പരീക്ഷകൾക്ക് ഈമാസം 16മുതൽ 19 വരെ പിഴകൂടാതെയും 21 വരെ 160 രൂപ പിഴയോടെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ ഒറിജിനൽ ഡിഗ്രി സർട്ടിഫിക്കറ്റിനുള്ള ഫീസും പരീക്ഷാഫീസിനൊപ്പം അടയ്ക്കണം. ഏപ്രിൽ 25ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ പരീക്ഷകൾക്ക് ഈമാസം 28 മുതൽ ഏപ്രിൽ മൂന്നുവരെ പിഴകൂടാതെയും ഏപ്രിൽ അഞ്ചുവരെ 160 രൂപ പിഴയോടെയും അപേക്ഷിക്കാം. വിശദമായ പരീക്ഷാവിജ്ഞാപനവും ടൈംടേബിളും സർവകലാശാലാ വെബ്സൈറ്റിൽ (www.kannuruniversity.ac.in) ലഭ്യമാണ്.