പ്രോജക്ട് മൂല്യനിർണയവും പ്രായോഗികവാചാ പരീക്ഷകളും
രണ്ടും നാലും സെമസ്റ്റർ എംഎ അറബിക് (റഗുലർ, സപ്ലിമെന്ററി ഏപ്രിൽ 2019) പ്രോജക്ട് മൂല്യനിർണയം, പ്രായോഗിക, വാചാ പരീക്ഷ 16 മുതൽ വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും.
ആറാം സെമസ്റ്റർ ബി എ മലയാളം പ്രോജക്ട് മൂല്യനിർണയവും വാചാപരീക്ഷയും 14,15 തീയതികളിൽ നടക്കും.
ആറാം സെമസ്റ്റർ ബിഎസ്സി ജ്യോഗ്രഫി (സിബിസിഎസ്എസ് റഗുലർ, സപ്ലിമെന്ററി 2014 അഡ്മിഷൻ മുതൽ) കോർ പ്രായോഗിക പരീക്ഷകൾ 14 മുതൽ വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും.
മൂന്നാം സെമസ്റ്റർ ബിടെക് ഡിഗ്രി (സപ്ലിമെന്ററി പാർട്ട് ടൈം ഉൾപ്പെടെ, 2007 അഡ്മിഷൻ മുതൽ) ഒക്ടോബർ 2018 പ്രായോഗിക പരീക്ഷകൾ 14 മുതൽ 21 വരെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. വിശദവിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.
നാലാം സെമസ്റ്റർ എംഎസ്ഡബ്ള്യു (റഗുലർ, സപ്ലിമെന്ററി ഏപ്രിൽ 2019) പ്രോജക്ട് മൂല്യനിർണയവും വാചാപരീക്ഷയും 15, 16 തീയതികളിൽ അങ്ങാടിക്കടവ് ഡോണ്‍ ബോസ്കോ ആർട്സ് ആൻഡ് സയൻസ് കോളജിലും 18, 19 തീയതികളിൽ പിലാത്തറ സെന്റ് ജോസഫ്സ് കോളജിലും നടക്കും. രജിസ്റ്റർചെയ്ത വിദ്യാർഥികൾ കോളജുകൾ, പരീക്ഷാകേന്ദ്രങ്ങളുമായി ബന്ധപ്പെടണം.
പരീക്ഷാ ടൈംടേബിൾ
ഏപ്രിൽ മൂന്നിന് ആരംഭിക്കുന്ന മൂന്നാംവർഷ വിദൂര വിദ്യാഭ്യാസ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.
തീയതികൾ നീട്ടി
ആറാം സെമസ്റ്റർ ബിരുദ പരീക്ഷകളുടെയും നാലാം സെമസ്റ്റർ ബിരുദാനന്ദര ബിരുദ പരീക്ഷകളുടെയും ഇന്റേണൽ അസസ്മെന്റ് മാർക്കുകൾ ഓണ്‍ലൈനായി സമർപ്പിക്കേണ്ട അവസാന തീയതി 23 വരെയും ഹാർഡ് കോപ്പികൾ സമർപ്പിക്കേണ്ട അവസാന തീയതി 28 വരെയും നീട്ടി.