ഒന്നാം സെമസ്റ്റർ എംസിഎ ഫലം പ്രസിദ്ധീകരിച്ചു
2018 ഏപ്രിലിൽ നടന്ന ഒന്നാം സെമസ്റ്റർ എംസിഎ (2017 അഡ്മിഷൻ റെഗുലർ പുതിയ സ്കീംഅഫിലിയേറ്റഡ് കോളജുകൾ, 20122016 അഡ്മിഷൻ സപ്ലിമെന്ററിഅഫിലിയേറ്റഡ് കോളജുകൾ, 20122016 അഡ്മിഷൻ സപ്ലിമെന്ററി സ്റ്റാസ്, 2011 അഡ്മിഷൻ മേഴ്സി ചാൻസ്അഫിലിയേറ്റഡ് കോളജുകൾ, സ്റ്റാസ്), ലാറ്ററൽ എൻട്രി (2013 2016 അഡ്മിഷൻ സപ്ലിമെന്ററിഅഫിലിയേറ്റഡ് കോളജുകൾ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 18 വരെ അപേക്ഷിക്കാം.
ബികോം (കോഓപ്പറേഷൻ), ജെഡിസി, എച്ച്ഡിസി യോഗ്യതയുള്ളവർക്കു സഹകരണ സംഘങ്ങളിലെ ജൂണിയർ ക്ലാർക്ക് തസ്തികയിലേക്ക് കോഓപ്പറേറ്റീവ് സർവീസ് എക്സാമിനേഷൻ ബോർഡ് നടത്തുന്ന പരീക്ഷയ്ക്കു സൗജന്യ തീവ്ര പരിശീലന പരിപാടി സംഘടിപ്പിക്കും. എംജി സർവകലാശാല കാന്പസിലെ സർവകലാശാല എംപ്ലോയ്മെന്റ് ഗൈഡൻസ് ബ്യൂറോയിലാണ് പരിശീലനം. 04812731025.
2018 ഏപ്രിലിലെ ഒന്നാം സെമസ്റ്റർ എംഎസ്സി ഫിഷറി ബയോളജി ആൻഡ് അക്വാകൾച്ചർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 21 വരെ അപേക്ഷിക്കാം.
എംജിയു എൻഎസ്എസ് ഫെസ്റ്റ് ഇന്ന്
നാഷണൽ സർവീസ് സ്കീം സെല്ലിന്റെ ആഭിമുഖ്യത്തിൽ എൻഎസ്എസ് വോളണ്ടിയർമാരെ പങ്കെടുപ്പിച്ചു നടത്തുന്ന ’എംജിയുഎൻഎസ്എസ് ഫെസ്റ്റ് 2019’ ഇന്ന് ചങ്ങനാശേരി എസ്ബി കോളജിൽ നടക്കും. ഫെസ്റ്റിന്റെ രജിസ്ട്രേഷൻ രാവിലെ ഒന്പതിന് ആരംഭിക്കും.
എംഫിൽ പ്രവേശന പരീക്ഷ 13ന്
സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസിലെ 201819 വർഷത്തെ എംഫിൽ പ്രോഗ്രാമിന്റെ പ്രവേശന പരീക്ഷ 13ന് രാവിലെ 10.30ന് സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ നടക്കും.
സെനറ്റ് വാർഷിക യോഗം 30ന്
എംജി സർവകലാശാല സെനറ്റിന്റെ വാർഷിക യോഗം 30ന് രാവിലെ 10ന് സർവകലാശാല കാന്പസിലെ സെനറ്റ് ഹാളിൽ നടക്കും.
....