എപിസി, ഇന്റേണൽ അസസ്മെന്റ് മാർക്കുകൾ സമർപ്പിക്കാം
നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പരീക്ഷകളുടെ എപിസി ഈ മാസം 20 മുതൽ 22 വരെയും ഇന്റേണൽ അസസ്മെന്റ് മാർക്കുകൾ മാർച്ച് ആറു മുതൽ 13 വരെയും ഓൺലൈനായി സമർപ്പിക്കാം. ഇന്റേണൽ അസസ്മെന്റ് മാർക്കുകൾ ഹാർഡ് കോപ്പിയായി മാർച്ച് 25ന് വൈകുന്നേരം അഞ്ചിനുമുന്പ് സർവകലാശാലയിൽ ലഭിക്കണം. വിശദമായ സർക്കുലർ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പ്രായോഗിക പരീക്ഷകൾ
രണ്ടാം സെമസ്റ്റർ എംഎസ്സി ഫിസിക്സ് ഡിഗ്രി (റഗുലർ, സപ്ലിമെന്ററിഏപ്രിൽ 2019) പ്രായോഗിക പരീക്ഷകൾ 25 മുതൽ വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാ വിജ്ഞാപനം
നാലാം വർഷ ബിഎസ്സി എംആർടി (ഫെബ്രുവരി 2019), സർവകലാശാല പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ എംഎസ്സി ബയോടെക്നോളജി, മൈക്രോബയോളജി, മോളിക്കുലാർ ബയോളജി (മേയ് 2019) പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
സംവാദം 22ന്
കണ്ണൂർ സർവകലാശാലയിൽ മലയാളത്തിൽ ഗവേഷണം നടത്തുന്ന പ്രിയ വർഗീസ് പിഎച്ച്ഡി ബിരുദത്തിനായി സമർപ്പിച്ച പ്രബന്ധത്തിൻമേലുള്ള തുറന്ന സംവാദം (ഓപ്പണ്‍ ഡിഫൻസ്) 22ന് രാവിലെ 11ന് തലശേരി ബ്രണ്ണൻ കോളജിലെ മലയാള വിഭാഗത്തിലും ജ്യോഗ്രഫിയിൽ ഗവേഷണം നടത്തുന്ന കെ. സുമേഷ് പിഎച്ച്ഡി ബിരുദത്തിനായി സമർപ്പിച്ച പ്രബന്ധത്തിൻമേലുള്ള തുറന്ന സംവാദം (ഓപ്പണ്‍ ഡിഫൻസ്) അന്നേദിവസം രാവിലെ പത്തിന്സർവകലാശാലയുടെ പയ്യന്നൂർ ആനന്ദതീർഥ കാന്പസിലും നടക്കും.
ഗസ്റ്റ് അധ്യാപക നിയമനം
കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള വിവിധ പഠനവകുപ്പുകളിലും സെന്ററുകളിലും 2019 20 അധ്യയനവർഷത്തേക്ക് കരാർവ്യവസ്ഥയിൽ അസിസ്റ്റന്റ് പ്രഫസർമാരുടെയും കോഴ്സ് ഡയറക്ടർമാരുടെയും അസിസ്റ്റന്റ് ഡയറക്ടർമാരുടെയും പാനൽ തയാറാക്കുന്നതിനായി യോഗ്യതയുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. 2019 20 അധ്യയനവർഷത്തിൽ വിവിധ പഠനവകുപ്പുകളിൽ ഉണ്ടായേക്കാവുന്ന ഒഴിവുകളിലേക്ക് ഗവ. അംഗീകാരത്തിന് വിധേയമായി ഈ പാനലിൽനിന്ന് നിയമനം നടത്തും. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 11 ആണ്. അപേക്ഷാഫീസ് 220 രൂപയാണ്. ഓണ്‍ലൈനായാണ് അപേക്ഷാ ഫീസ് അടയ്ക്കേണ്ടത്. വിദ്യാഭ്യാസ യോഗ്യത: യുജിസി/എഐസിടിഇ/എൻസിടിഇ റൂൾസ് പ്രകാരമുള്ള യോഗ്യത നേടിയിരിക്കണം. പ്രായപരിധി: 01.01.2019 ന് 40 വയസ് കവിയാൻ പാടില്ല. എസ്\സി, എസ്ടി, ഒബിസി, പിഎച്ച് വിഭാഗത്തിൽപ്പെട്ടവർക്ക് പ്രായപരിധിയിൽ നിയമാനുസൃത ഇളവ് ലഭിക്കും. കോഴ്സ് ഡയറക്ടർ/അസിസ്റ്റന്റ് ഡയറക്ടർ തസ്തികകളിലേക്ക് 70 വയസ് കവിയാത്ത വിരമിച്ച കോളജ്/സർവകലാശാല അധ്യാപകർക്കും അപേക്ഷിക്കാം. വിവിധ പഠനവകുപ്പുകളിലെ ഒഴിവുകളുടെയും സംവരണം ചെയ്തിട്ടുള്ള തസ്തികകളുടെയും വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓണ്‍ലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് ഓണ്‍ലൈൻ പേമെന്റിന്റെ പ്രിന്റൗട്ട് സഹിതം കണ്ണൂർ സർവകലാശാല രജിസ്ട്രാർക്ക് 2019 മാർച്ച് 16 ന് മുന്‍പ് സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്കായി www.kannuruniversity.ac.in